Saturday, August 30, 2025

സ്ത്രീ പുരുഷ ബന്ധങ്ങളുടെയും ഇഷ്ടങ്ങളുടെയും അർത്ഥം.

സ്ത്രീ പുരുഷ ബന്ധങ്ങളുടെയും ഇഷ്ടങ്ങളുടെയും അർത്ഥം


മനുഷ്യ ജീവിതത്തിന്റെ തന്നെ അർത്ഥം.


രണ്ടിനും നേരിട്ടറിയാവുന്നനേരിട്ട് മനസ്സിലാക്കാവുന്ന അർത്ഥമില്ലെന്ന അർത്ഥം.


അപ്പപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ചെറിയ ചെറിയ സന്തോഷങ്ങളുടെഅർത്ഥം മാത്രം ജീവിതത്തിന്റെ അർത്ഥം.


അപ്പപ്പോൾ ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴുള്ള വിഷമങ്ങളുടെ അർത്ഥംമാത്രം ജീവിതത്തിന്റെ അർത്ഥം.


അതല്ലാത്ത മറ്റാർക്കോ അറിയുന്ന അർത്ഥം ജീവിതത്തിനുണ്ടോ എന്നറിയുകയും ഇല്ല.


മറ്റാരോ അറിയുന്ന ജീവിതത്തിന്റെ അർത്ഥം മറ്റാർക്കോ മാത്രം തന്നെ ബാധകം.


******


കുഞ്ഞും കുഞ്ഞിനെ മാറോടണച്ച് സംരക്ഷിക്കുന്ന അമ്മയും.


ജീവിതം ജീവിതത്തിന് കൊടുക്കുന്ന അഭയംരക്ഷഅർത്ഥം.

No comments: