രാജ്യസ്നേഹമെന്നാൽ രാജ്യത്തിന്റെ കാര്യത്തിലുള്ള ബേജാറാണ്.
രാജ്യസ്നേഹമെന്നാൽ രാജ്യനിവാസികളുടെ ക്ഷേമകാര്യത്തിലുള്ള ബേജാറാണ്.
അപ്പോൾ, രാജ്യസ്നേഹം കൊണ്ടുതന്നെ, രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി തന്നെ, കഴിവുകെട്ട ഭരണകൂടത്തിനെതിരെ മിണ്ടും പറയും.
അല്ലാതെ ഭരിക്കുന്ന പാർട്ടിയുടെ എല്ലാ തരം കളവുകൾക്കും കൊള്ളരുതായ്മകൾക്കും കുടപിടിച്ചുകൊടുക്കലല്ല രാജ്യസ്നേഹം.
ഭരിക്കുന്ന പാർട്ടി സ്വന്തം ജനങ്ങളെ വിഡ്ഢികളാക്കിയും തമ്മിലടിപ്പിച്ചും നടത്തുന്നകലാപരിപാടികൾക്ക് കുട പിടിച്ചുകൊടുക്കലല്ല രാജ്യസ്നേഹം.
മുഖത്തടി കിട്ടിയിട്ടും ഒന്നും തിരിച്ചുചെയ്യാൻ കഴിയാതെ, വാപൊളിച്ച് മിണ്ടാൻ കഴിയാതെ ഇരിക്കുന്നകഴിവുകെട്ട പരിപാടിക്ക് ഇല്ലാത്ത വ്യാഖ്യാനം കൊടുത്ത് വിഡ്ഢികൾക്ക് ഓശാന പാടലല്ലരാജ്യസ്നേഹം.
ഒന്നും ചെയ്യാൻ കഴിയില്ല, ഒന്നും ചെയ്യുന്നില്ല എന്നുമാത്രമല്ല വാലാട്ടി മാത്രം നിന്നിട്ടും തിരിച്ചടി കിട്ടിഎന്നതാണ് യാഥാർത്ഥ്യം.
ഓപ്പറേഷൻ സിന്ദൂർ താനാണ് നിർത്തിച്ചതെന്നും ഇന്ത്യക്ക് ഒരുകുറെ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നുംട്രമ്പ് പരസ്യമായി പറഞ്ഞതിനെതിരെ പോലും “കമാ” എന്ന് പോലും പറയാൻ കഴിയാത്തവരാണ്നീർക്കോലിയുടെ പുളച്ചിലിനെ മൂർഖന്റെ പടമെടുക്കലായി വ്യാഖ്യാനിക്കുന്നത്.
*******
ഇന്ത്യ എന്ന രാജ്യവും കളവുകൾ മാത്രമുണ്ടാക്കുന്ന, ജനങ്ങളെ തമ്മിലടിപ്പിച്ച് വിഡ്ഢികളാക്കുന്നപാർട്ടിയും തമ്മിൽ വ്യത്യാസമുണ്ട്.
ഇവിടെ പലർക്കും രാജ്യസ്നേഹമല്ല ഉള്ളത്, അന്യസമുദായ വിരോധം തലക്ക് പിടിച്ച പാർട്ടി അന്ധതമാത്രമാണ് ഉള്ളത്
No comments:
Post a Comment