Sunday, August 17, 2025

ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ല.

എല്ലാവരും അവർ ജനിച്ച് ജീവിക്കുന്ന ദേശത്തെ സ്നേഹിക്കും


ആരും അത് പഠിപ്പിക്കേണ്ടതില്ല


മീൻകുഞ്ഞിനെ ആരെങ്കിലും നീന്തം പഠിപ്പിക്കേണ്ടതുണ്ടോ ?


അതിജീവനകലയിലെ ആദ്യത്തെ കാര്യമാണ് ഉള്ളിടത്ത് അള്ളിപ്പിടിച്ച് നിൽക്കാനുള്ള സ്നേഹംഉടലെടുക്കുക എന്നത്.


ജനിച്ച് ജീവിക്കുന്ന സ്വന്തം ദേശത്തെ സ്നേഹിക്കാൻ ആരെങ്കിലും പഠിപ്പിക്കുന്നവരായുണ്ടെങ്കിൽഅവരത് ചെയ്യേണ്ടത് സ്വയം എല്ലാവരെയും ഒന്നായിക്കണ്ട് സ്നേഹിച്ചുകൊണ്ടാണ്


സ്നേഹത്തിന്റെ മയമുള്ള ഭാഷയിലാണ്.


സ്വന്തം ദേശത്തെ ഒന്നുകൂടി കൂടുതൽ സ്നേഹിക്കാനുള്ള ന്യായങ്ങളും കാരണങ്ങളുംഉണ്ടാക്കിക്കോടുക്കുകയാണ്


അല്ലാതെ ഒന്നുകൂടി പ്രയാസപ്പെടുത്തിയും ശ്വാസംമുട്ടിച്ചു കൊണ്ടുമല്ല.


പ്രത്യേകിച്ചും രാജ്യം ഭരിക്കുന്നവർ.


പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിഭജിച്ചും വെറുപ്പിച്ചും കളവുകൾ മാത്രം ഉണ്ടാക്കി പ്രചരിപ്പിച്ചുംനേടുന്നതും നേടേണ്ടതുമല്ല സ്നേഹവും ബഹുമാനവും.


സ്വന്തം നാട്ടുകാരെ പേടിപ്പിക്കുന്നവരും ഭീഷണിപ്പെടുത്തുന്നവരും വിഭജിക്കുന്നവരുംവെറുപ്പിക്കുന്നവരും കളവുകൾ മാത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നവരും രാജ്യസ്നേഹികളല്ല


അവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ


സംരക്ഷകരെന്ന് തോന്നിപ്പിക്കുന്ന ചിതലുകൾഅർബുദ കോശങ്ങൾ.


രാജ്യത്തെ കാർന്നുതിന്ന് നശിപ്പിക്കുന്ന ചിതലുകൾഅർബുദ കോശങ്ങൾ.


No comments: