പാകിസ്ഥാൻ തീവ്രവാദി ആക്രമണം നടത്തുക എന്നത് ആരുടെ ആവശ്യമാണ്?
നടത്തിയാലും നടത്തിയില്ലെങ്കിലും പാക്കിസ്ഥാന്റെ മേൽ തന്നെ ആരോപണം നടത്തുക എന്നതും ആരുടെ ആവശ്യമാണ് ?
ഇവിടെ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും മുസ്‌ലിം വിരുദ്ധതയുടെയും രാഷ്ട്രീയം കളിക്കേണ്ടവരുടെ ആവശ്യമാണത്.
അതുകൊണ്ട് തന്നെ ചൈന എന്തെങ്കിലും നടത്തിയാൽ മിണ്ടുമോ അവർ?
ഇല്ല.
പാക്കിസ്ഥാന്റെ മേൽ ആരോപിക്കുന്നത് പോലെ ചൈനയുടെ മേൽ വെറും വെറുതേ ആരോപിക്കുമോ ?
ഇല്ല.
കാരണം, ചൈനക്കെതിരെ വെറും വെറുതെ മിണ്ടിയത് കൊണ്ട് ഇവിടെ അവരുദ്ദേശിക്കുന്ന മുസ്‌ലിം വിരുദ്ധ വെറുപ്പ് രാഷ്ട്രീയം സാധിക്കില്ല.
പോരാത്തതിന് ചൈനയ്ക്കെതിരെ മിണ്ടാനുള്ള കരുത്തില്ല.
ചൈനയ്ക്കെതിരെ മിണ്ടിയാൽ വിവരമറിയും എന്നുമറിയാം.
********
മുംബൈ ആക്രമണവും പാർലമെന്റ് ആക്രമണവും മക്കാമസ്ജിദും മാലേഗാവും അജ്മീറും പുൽവാമയും പഹൽഗാമും ഒക്കെ നടത്തിയവർ ആരാണെന്ന് ആർക്കറിയാം?
അതുകൊണ്ടൊക്കെ മെച്ചവും അധികാരവും ഉണ്ടാക്കിയവരും നിലനിർത്തുന്നവരും ആരാണെന്നത് പകൽവെളിച്ചം പോലെ കാണുന്നുണ്ട്, ബോദ്ധ്യമാകുന്നുണ്ട്.
കള്ളന്മാർ തന്നെ ഭരിക്കുന്ന നാട്ടിൽ. കള്ളനെ പിടിക്കാൻ കഴിയില്ല.
അപ്പോൾ ചോദിക്കും മുൻപ് കോൺഗ്രസ്സ് ആയിരുന്നില്ലേ എന്ന്.
അതെ, ലക്ഷ്യബോധമില്ലാതിരുന്ന കോൺഗ്രസിന്റെ കാലത്തും യഥാർത്ഥത്തിൽ ഉള്ളിൽ നിന്ന് ഭരിച്ചത് വെറുപ്പ് മുഖമുദ്രയാക്കിയ ഇതേ കള്ളന്മാരായിരുന്നു.
*******
ഏതെങ്കിലും അയൽരാജ്യമുണ്ടോ ഇന്ത്യയുമായി സൗഹൃദത്തിൽ.
ഇടക്ക് ടിക്ടോക്ക് പോലുള്ളതൊക്കെ ചൈനയെന്ന ഒരു കോമാളിയെന്ന പോലെ മല്ലനെ എതിർക്കാൻ നോക്കിയിരുന്നല്ലോ.? ഫലം എന്തായിരുന്നു. നമ്മുടെ കുറെ ഭൂമി ആരും അറിയാതെ ചൈന കൊണ്ടുപോയി. കപട രാജ്യസ്നേഹികൾക്ക് പ്രധാന ആദർശവും ആയുധവും മുസ്ലീം വെറുപ്പ് മാത്രമായതിനാൽ ആരെയും അറിയിച്ചുമില്ല.
********
ഹേമന്ത് കർക്കരെയെ പോലും കൊന്നത് നമ്മുടെ ആളുകളാണെന്ന് അന്നുതന്നെ പലരും മനസ്സിലാക്കിയിരുന്നു, ഉണർത്തിയിരുന്നു.
കസബ് അല്ല, കടന്നുവന്ന തീവ്രഭീകരവാദികൾ ആരുമല്ല, ഹേമന്ത് കർക്കരെയെ കൊന്നതെന്ന്.
തന്ത്രപൂർവ്വം. കൃത്യമായ ലക്ഷ്യത്തോടെ.
ഒരു വെടിക്ക് രണ്ട് പക്ഷികൾ.
ആർജ്ജവം കുറഞ്ഞ കോൺഗ്രസ്സ് ഇന്ത്യ ഭരിക്കുമ്പോഴും മഹാരാഷ്ട്ര ഭരിക്കുന്നത് കോൺഗ്രസ്സ് ആയിരുന്നില്ല.
മഹാഭൂരിപക്ഷവും കുറുക്കന്മാരും ചെന്നായ്ക്കളും തന്നെയായിരുന്നല്ലോ കോഴിക്കൂടിനും ആട്ടിൻകുട്ടികൾക്കും അന്നുമുതലെ കാവൽക്കാർ.
സൗകര്യാനുസരണം ഉണ്ടാക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ് ഇവിടെ എവിടെയും ഓരോ സമയത്തും കാലത്തും ഉണ്ടായത്, ഉണ്ടാവുന്നത്.
ഏറ്റവും അവസാനം പഹൽഗാം വരെ.
കള്ളന്മാരും തേമ്മാടികളും നാട് ഭരിക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ട കളവുകളും അതുണ്ടാക്കുന്ന പേടിയും ശത്രുതയും വെറുപ്പും ഉണ്ടായിക്കൊണ്ടേയിരിക്കും…
ജനങ്ങൾ അവരുടെ യഥാർത്ഥ പ്രശ്നങ്ങളെയും ശത്രുക്കളെയും മനസ്സിലാക്കാതെ, അതേ ശത്രുക്കളെ രക്ഷകരായിക്കണ്ട്, പ്രശ്നങ്ങളെ അനുഗ്രഹങ്ങളായിക്കണ്ട്, രോഗത്തെ മരുന്നായി ധരിച്ച് “ജയ്” വിളിക്കുകയും ചെയ്യും.
രാജ്യസ്നേഹത്തിന്റെ പേരിൽ തന്നെ വിളതിന്നുന്ന വേലികൾ കൂടിക്കൊണ്ടിരിക്കും.
ചിതലുകൾ വസ്ത്രങ്ങളാണെന്ന് വരും വിധം.
No comments:
Post a Comment