Saturday, August 30, 2025

രാജ്യസ്നേഹികൾ രാഹ്യസ്നേഹം പറഞ്ഞും പരസ്യപ്പെടുത്തിയും നടക്കില്ല.

യഥാർത്ഥ രാജ്യസ്നേഹികൾ രാജ്യസ്നേഹം പറഞ്ഞും പരസ്യപ്പെടുത്തിയും നടക്കുന്നില്ലനടക്കില്ല


കള്ളന്മാർക്കാണല്ലോ സത്യസന്ധത വിളിച്ചുപറഞ്ഞ് പരസ്യപ്പെടുത്തേണ്ട ആവശ്യം


സത്യസന്ധൻ സത്യസന്ധനായിരിക്കുക മാത്രം ചെയ്യും


വിളിച്ചു പറയാനില്ലാതെ


അവകാശപ്പെടാനില്ലാതെ


മറ്റുള്ളവരുടെ സത്യസന്ധതയെ സംശയിക്കാനില്ലാതെ.


കിണ്ണം കട്ട കള്ളന്മാർക്കാണല്ലോ വല്ലപ്പോഴും കിണ്ണത്തിന്റെ ശബ്ദം പുറത്തായി കള്ളന്മാരാണെന്ന്മറ്റുള്ളവർ മനസ്സിലാക്കാനിട വരുന്ന പ്രശ്നം.


അതിനാൽ രാജ്യദ്രോഹികൾ രാജ്യസ്നേഹം അഭിനയിക്കുന്നുവിളിച്ചുപറയുന്നുപരസ്യപ്പെടുത്തുന്നു


അഭിസാരികത്വം ഉള്ളിൽ സൂക്ഷിക്കുന്നവർ ചാരിത്ര്യം അഭിനയിക്കുന്നത് പോലെഅവർക്ക് ചാരിത്ര്യംപ്രസംഗിച്ച് സമർഥിക്കേണ്ടി വരുന്നത് പോലെ.


അതിനാൽ തന്നെ രാജ്യദ്രോഹികൾക്ക് രാജ്യസ്നേഹം വിളിച്ചുപറയലും പരസ്യപ്പെടുത്തലുംആവശ്യമാകുന്നു.


അച്ഛൻ പത്തായത്തിൽ ഇല്ലെന്ന്” പറയുന്നത് പോലെയാണ്അത്രക്ക് കപടവും കളവുമാണ്രാജ്യദ്രോഹികളുടെ രാജ്യസ്നേഹവും  രാജ്യസ്നേഹം വിളിച്ചുപറയലും പരസ്യപ്പെടുത്തലും.


അത്രക്ക് കപടവും കളവുമാണ് മറ്റുള്ളവരോട് രാജ്യസ്നേഹം വിളിച്ചുപറയാനുംപരസ്യപ്പെടുത്താനുമുള്ള രാജ്യദ്രോഹികളുടെ ആവശ്യപ്പെടൽ.


പൂവ് പൂവായിരിക്കും


സ്വാഭാവികമായി തന്നെ പൂവ് പൂവായിരിക്കും.  


പൂവിന് പൂവ് പോലെയായിരിക്കാൻ ഒരുതരം അധ്വാനവും പരസ്യവാചകങ്ങളും ആവശ്യമില്ല.


പൂവ് പൂവായിരിക്കുന്നത് അവകാശവാദങ്ങൾ കൊണ്ടല്ല.


പകരം പൂവ് പൂവായിരിക്കുന്നത് കൊണ്ടുമാത്രംഅവകാശവാദങ്ങൾ നടത്തേണ്ട ആവശ്യമില്ലാതെ.


യഥാർത്ഥ പൂക്കളായരാജ്യസ്നേഹികളുടെ സത്യസന്ധമായ ആലസ്യത്തിൽ പക്ഷേഅറുപത്വർഷക്കാലയളവിലെ  ആലസ്യത്തെ മുതലെടുത്ത്ഇന്ത്യയിൽ സംഭവിച്ചത് മറ്റൊന്ന്.


മഹാദുരന്തം


രാജ്യദ്രോഹികൾ അധികാരം പിടിച്ചെടുത്തു


എന്നിട്ടോ?


 രാജ്യദ്രോഹികൾഅഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെരാജ്യസ്ബേഹം പ്രസംഗിക്കുന്നു.


എന്നിട്ടും പോരാഞ്ഞോ?


രാജ്യദ്രോഹികളായ പുത്തൻ രാജ്യസ്നേഹികൾ പുത്തൻ തിട്ടൂരമിറക്കുന്നു:


രാജ്യനിവാസികളൊക്കെയും രാജ്യദ്രോഹികളാണെന്ന്.


 രാജ്യദ്രോഹികളായ പ്ലാസ്റ്റിക് പൂക്കൾക്ക് (പുത്തൻ രാജ്യസ്നേഹികൾക്ക്വിളിച്ചുപറയേണ്ടിവരുന്നു


തങ്ങൾ മാത്രമാണ് യഥാർത്ഥ പൂക്കളെണെന്ന്.


പ്ലാസ്റ്റിക് പൂക്കൾക്ക് വീണ്ടും വിളിച്ചുപറയേണ്ടി വരുന്നു:


തങ്ങളല്ലാത്ത ഒരു പൂവും പൂവല്ലെന്ന്.


യഥാർത്ഥ പൂക്കളൊന്നും പൂക്കളല്ലെന്ന്.

No comments: