Friday, August 15, 2025

അനുരാഗ് താക്കൂർ ആരെയോ എറിഞ്ഞു, ആർക്കോ കൊണ്ടു.

അനുരാഗ് താക്കൂർ ആരെയോ എറിഞ്ഞു, ആർക്കോ കൊണ്ടു. 


അല്ല, അനുരാഗ് താക്കൂർ എറിഞ്ഞപ്പോൾ കൊണ്ടത് അവനവന് തന്നെ, കേന്ദ്ര ഭരണപക്ഷ പാർട്ടിക്കും മുന്നണിക്കും തന്നെ.


വോട്ട് കളവ് ഇന്ത്യയിലാകമാനം സഘടിതമായും പദ്ധതിയിട്ടും നടന്നുവെന്നതിന് അനുരാഗ് താക്കൂർ കൂടുതൽ തെളിവുകളോടെ ഒന്നുകൂടി അടിവരയിട്ടു എന്നുമാത്രം.


പശുവിന് വെച്ചത് പന്നിക്ക് കൊണ്ടു എന്നുമാത്രം.


ഇലക്ഷൻ കമ്മീഷൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൃത്യമായ ഇലക്രോണിക് വോട്ടർ പട്ടിക കൊടുത്തിരുന്നില്ല എന്നതിനാൽ കോൺഗ്രസിന് ആറ് മാസമെടുക്കേണ്ടി വന്നു: ഇന്ത്യയിലൊട്ടാകെ ബിജെപിയും ഇലക്ഷൻ കമ്മീഷനും ഒരുമിച്ച് നടത്തിയ വോട്ട് കളവിന്റെ ഒരൊറ്റ ഉദാഹരണം കാണിക്കാൻ.


പക്ഷേ അനുരാഗ് താക്കൂറിനും ബിജെപിക്കും ഇലക്ഷൻ കമ്മീഷൻ കൃത്യമായ ഇലക്രോണിക് വോട്ടർ പട്ടിക കൊടുത്തിരുന്നു എന്നതിനാൽ ദിവസങ്ങൾ പോലും വേണ്ടിവന്നില്ല: പകരം കോൺഗ്രസിന്റെ ഒന്നിന് പകരം ആറും (വേണമെങ്കിൽ അതിലധികവും) മണ്ഡലങ്ങളുടെ കാര്യത്തിൽ വോട്ട് കളവിന്റെ ഉദാഹരണങ്ങൾ കാണിക്കാൻ. 


പക്ഷേ അനുരാഗ് താക്കൂറിന് സാധിച്ചത് വേലിതന്നെ വിളതിന്നുന്നു എന്ന് തെളിയിക്കാൻ മാത്രം.


ഇലക്ഷൻ കമ്മീഷനും കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അർബുദം കണക്കെ പടർന്ന് അതിരിക്കുന്ന ശരീരത്തെ കാർന്നുതിന്നു നശിപ്പിക്കുന്നത് കാണിക്കാൻ.


കോൺഗ്രസ്സ് നടത്തിയ അതേ ആരോപണം ഇലക്ഷൻ കമ്മീഷനെതിരെവോട്ടർ പട്ടിക തിരിമറിക്കെതിരെ മറിച്ചെന്തോ ചെയ്തെന്ന പോലെ അനുരാഗ് താക്കൂറും നടത്തിയിരിക്കുന്നു. വിഡ്ഢികൾ അങ്ങനെയാണ്. എന്തോ ചിലത് വലിയ കാര്യം പോലെ പറയും. പക്ഷേ ഒന്നുമുണ്ടാവില്ല. അവനവന്റെ വിവരക്കേട് മാത്രമല്ലാതെ. 


പക്ഷേ ഒരു വലിയ സമൂഹാത്തെ വിഡ്ഢികളും വിവരംകെട്ടവരുമായി നിലനിർത്തുന്ന പാർട്ടിക്കും നേതൃത്വത്തിനും അത് മതി. 


അതുപോലെ നിലനിൽക്കുന്ന വിഡ്ഢികളും വിവരംകെട്ടവരുമായ സമൂഹത്തിനും അവർ സ്വയം നശിച്ചു തീരും വരെ, നശിപ്പിക്കപ്പെടും വരെ, അതുതന്നെ മതിയാവും. 


അത്തരം സമൂഹം ആത്മനാശത്തെ വളർച്ചയും ഉയർച്ചയുമയുമായി ധരിച്ച് അഹങ്കരിച്ചാഘോഷിച്ച് നശിച്ചുകൊണ്ടേയിരിക്കും.


അതുകൊണ്ട് തന്നെ, അനുരാഗ് താക്കൂർ ലക്ഷ്യം വെച്ചത് കോൺഗ്രസിനെപക്ഷേ കൊണ്ടത്ഇലക്ഷൻ കമ്മീഷനും ബിജെപിക്കും മാത്രം.


അങ്ങനെ കോൺഗ്രസ്സ് നടത്തുന്ന ആരോപണത്തെ ശരിവെക്കാനും ശക്തിപ്പെടുത്താനും അനുരാഗ് താക്കൂറിനും ബിജെപിക്കും പെട്ടെന്നുതന്നെ സാധിച്ചു


കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിഞ്ഞ് അവർ ലോകം കാണേ പൊളിച്ചത് അവരവരിരിക്കുന്ന കണ്ണാടിക്കൂട് തന്നെയെന്ന് മാത്രം.


അതേഅനുരാഗ് താക്കൂറ് പറഞ്ഞത് തന്നെയാണ് കോൺഗ്രസ് പറഞ്ഞത്, പറയാൻ ശ്രമിച്ചത്.


വോട്ടർ പട്ടികയിൽ കാര്യമായ തെറ്റുണ്ടെന്ന്. 


ആ തെറ്റ് താദൃശ്ചികമായുണ്ടായ ഒറ്റയും തെറ്റയുമായ ഒന്നും രണ്ടും തെറ്റുകളല്ലെന്ന്.


ആ തെറ്റുകൾ പ്രതിപക്ഷ പാർട്ടികളെ തോൽപ്പിക്കാനും ഭരണകക്ഷി പാർട്ടികളെ ജയിപ്പിക്കാനും നടത്തിയ ആസൂത്രിത തെറ്റുകളാണ്, പിഴവുകളാണ് എന്ന്.


വോട്ടർ പട്ടികയിലെ തെറ്റുകൾ ഭരണകക്ഷിക്ക് മാത്രം അനുകൂലമായ തെറ്റുകളാണ് എന്ന്.


എന്നിട്ടും രാഹുൽ ഗാന്ധി രണ്ടിടത്തും വൻഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിൽ, മോഡിയുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞെങ്കിൽ, പ്രതിപക്ഷ പാർട്ടികൾ അങ്ങിങ് ശക്തമായി വിജയിച്ചെങ്കിൽ,അതിന് കാരണം ബോധപൂർവ്വം ഉണ്ടാക്കിയ ഈ തെറ്റുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് ഭരണപക്ഷ/ബിജെപിവിരുദ്ധ ജനവികാരം  നാട്ടിൽ എന്നതാണ്.


കോൺഗ്രസിനും രാഹൂലിനും 17 അടി ഉയരത്തിലുള്ള, വായിച്ചെടുക്കാൻ പ്രയാസമുള്ള കടലാസ്സ് കൂമ്പാരം വോട്ടർലിസ്റ്റായി ഇലക്ഷൻ കമ്മീഷൻ കൊടുത്തപ്പോൾ അതേ വോട്ടർലിസ്റ്റിന്റെ എളുപ്പമുള്ള ഇലക്ട്രോണിക് രൂപം ബിജെപിക്കും അനുരാഗ് താക്കൂറിനും മാത്രം അതേ ഇലക്ഷൻ കമ്മീഷൻ നൽകുന്നു എന്നതിലൂടെ ഒത്തുകളിയുടെ പൂർണ്ണരൂപം ഒന്നുകൂടി പുറത്തുവന്നു അനുരാഗ് താക്കൂർനടത്തിയ വെളിപ്പെടുത്തലിലൂടെ.


കേന്ദ്ര ഭരണപക്ഷ വിഭാഗവും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെപിന്നാമ്പുറക്കഥ


ഇലക്ഷൻ കമ്മീഷൻ ഭരിക്കുന്ന ഗവൺമെന്റിനും അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര പരമാധികാര ബോഡി അല്ലെന്നും കേന്ദ്ര ഭരണപക്ഷ ടീമിന്റെ അടിമയായി, അവർ നയിക്കുന്ന ഗവൺമെന്റിന്റെ കീഴെ മാത്രം പ്രവർത്തിക്കുന്ന ബോഡി ആണെന്നും വന്നു. 


ഇലക്ഷൻ കമ്മീഷനും ഭരണപക്ഷ ടീമിന് വേണ്ടി കളിക്കുന്ന ഒരു കളിക്കാരൻ മാത്രമാണെന്ന് വന്നു. 


അമ്പയർ അമ്പയറല്ലെന്നും, പ്രതിപക്ഷ ടീമിനെതിരെ കളിക്കുന്ന ഭരണപക്ഷ ടീമിന്റെ കളിക്കാരൻ മാത്രമാണെന്ന് വന്നു.


അനുരാഗ് താക്കൂർ നടത്തിയ പത്രസമ്മേളനം കൊണ്ടും വെളിപ്പെടുത്തൽ കൊണ്ടും കെനിഞ്ഞത് ആരൊക്കെയാണ്?


കോൺഗ്രസ്സോ പ്രതിപക്ഷ പാർട്ടികളോ അല്ല.


ബിജെപിയും മറ്റ് ഭരണപക്ഷ മുന്നണിയിലെ പാർട്ടികളും ഇലക്ഷൻ കമ്മീഷനും തന്നെ


അനുരാഗ് താക്കൂറിനും ബിജെപിക്കും മാത്രം വോട്ടർ ലിസ്റ്റിന്റെ ഇലക്ട്രോണിക് പകർപ്പ് കിട്ടി എന്നത് അതിന്റെ അവസാനത്തെ തെളിവായി എന്നുമാത്രം.


No comments: