കണ്ണാടിയും തെളിഞ്ഞ വെള്ളവും ചുറ്റുപാടിനെ പ്രതിബിംബിക്കും.
*******
രക്ഷപ്പെടേണ്ടേ?
രക്ഷപ്പെടുത്തേണ്ടെ?
വോട്ട് കളവ് മറച്ചുവെക്കാൻ എത്ര ലക്ഷം കോടികൾ ഒഴുകുന്നുണ്ടാവും കോടതികളിലേക്കുംകമ്മീഷനിലേക്കും?
രാജ്യത്തെ രണ്ട് പേർക്ക് വിറ്റ രണ്ടുപേർക്ക് വേണ്ടി എത്ര ലക്ഷം കോടികൾ വേണമെങ്കിലുംചിലവഴിക്കാൻ തയ്യാറാവുകയും ചെയ്യും രാജ്യത്തെ വാങ്ങി സമ്പന്നരായ രണ്ടുപേർ.
********
എപ്പോഴും ഇസ്ലാം മുസ്ലിം വിരുദ്ധത തന്നെ പറയണം, കാണണം എന്ന വർഗ്ഗീയ ഫാസിസ്റ്റ്മനോതലമാണ് ശുദ്ധ ഭാരതീയതയെയും ഹൈന്ദവതയെയും രാജ്യത്തെ തന്നെയും പിറകോട്ട് മാത്രംവലിച്ചു നശിപ്പിക്കുന്നത്.
അമ്പലം സ്വയം വൃത്തികെടുത്തിയിട്ടായാലും പ്രശ്നമില്ല, കള്ള ആരോപണം മുസ്ലിംകളിൽ ചാർത്തിഇസ്ലാം മുസ്ലിം വിരുദ്ധ കലാപങ്ങൾ ഉണ്ടാക്കി മാത്രമേ ജനപിന്തുണയും അധികാരവും നേടാനുംനിലനിർത്താനും സാധിക്കുകയുള്ളൂ എന്നുവന്നാൽ എന്തുചെയ്യും?
********
രാജ്യദ്രോഹികളെ തുറങ്കിലടക്കണം.
തെരഞ്ഞെടുപ്പ് അട്ടിമറിയേക്കാൾ വലിയ രാജ്യദ്രോഹമുണ്ടാകുമോ?
എങ്കിൽ ആരൊക്കെയാണ് സ്ഥിരമായി ജയിലിൽ കഴിയേണ്ടത്?
പൂച്ചയ്ക്ക് ആര് മണികെട്ടും?
*******
ഈ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇന്ത്യ ആവുന്നത്ര എല്ലാ മേഖലയിലും പിറകോട്ട്പോകുന്നതാണ് കണ്ടത്.
നികുതിയും ജീവിതച്ചിലവും തൊഴിലില്ലായ്മയും വിരോധവും വെറുപ്പും കളവുകളുംവർദ്ധിക്കുന്നതിൽ ഒഴികെ.
ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും.
*********
ഒരിക്കലും കോൺഗ്രസ്കാരനോ വേറെ ഏതെങ്കിലും പാർട്ടിക്കാരനോ ആയിട്ടില്ല.
പക്ഷെ ഒരു ഇന്ത്യക്കാരൻ എന്ന നിലക്ക് വെറുതെ കാര്യങ്ങൾ നോക്കിയാൽ പറഞ്ഞുപോകുന്നത്മാത്രമാണ് പറഞ്ഞത്, പറയുന്നത്.
നിങ്ങൾ സ്വയം ഏതെങ്കിലും ഒരു പാർട്ടിക്കാരനാണോ എന്നറിയില്ല.
ആണെങ്കിൽ അതുകൊണ്ടും തോന്നാവുന്നതാണ് എതിരെ വരുന്ന എല്ലാ ന്യായങ്ങളും ശരികളുംഎതിർപാർട്ടിക്കാരനായത് കൊണ്ട് പറയുന്നതാണ് എന്നത്.
എപ്പോഴും അപ്പുറത്ത് ഒരു ശത്രുവിനെയും അവരോടുള്ള വിരോധവും വെച്ചുള്ള, ആ വിരോധംആവുന്നത്ര ഉണ്ടാക്കാനുള്ള കളവും കലാപങ്ങളും തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നരാഷ്ട്രീയമാണല്ലോ ഇപ്പോൾ ഇന്ത്യയെ ഭരിക്കുന്നത്?
No comments:
Post a Comment