Sunday, August 10, 2025

കുഞ്ഞ് വെള്ളത്തിൽ വീണ് മുങ്ങി മരിക്കുന്നു. ജനാധിപത്യത്തിന്റെ കാവൽനായ്ക്കൾക്ക് ഒരുപണിയും ഇല്ലേ?

കണ്ടുനിൽക്കുന്ന ജനാധിപത്യത്തിന്റെ കാവൽനായ്ക്കൾക്ക് ഒരുപണിയും ഇല്ലേ?


ബിജെപി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമ്പോഴും ഇപ്പോൾ പറയുന്നതൊക്കെ തന്നെ പറയണംകേട്ടോ.


********


കുഞ്ഞ് വെള്ളത്തിൽ വീണ് മുങ്ങി മരിക്കുന്നുവീട് കത്തിയെരിയുന്നുഅത് നേരിൽ കാണൂന്നു


നീന്താമറിയാം.രക്ഷാപ്രവർത്തനമറിയാംപക്ഷേ ഒന്നും ചെയ്യാതെ ഇരിക്കുന്നു


എന്താണ് കാരണം?  


വെള്ളത്തിൽ വീണ് മുങ്ങുന്ന കുട്ടിയോ, കത്തിയമരുന്ന വീടോ, കണ്ട് നിൽക്കുന്നനീന്താമറിയാത്തവരോ, രക്ഷാപ്രവർത്തനമറിയാത്തവരോ രേഖാമൂലം അപേക്ഷ കൊടുത്തിട്ടില്ലപോൽ.


കള്ളന് കഞ്ഞിവെച്ചുകൊടുക്കുന്നവന്റെ നല്ല ന്യായംക്രൂരവിനോദിയുടെ നല്ല മറുപടി.


എല്ലാവർക്കും മനസ്സിലായല്ലോഅല്ലേ?


അതുകൊണ്ട് ഇങ്ങനെതന്നെ ഇലക്ഷൻ കമ്മീഷൻ ന്യായമായും കാത്തിരിക്കണംസ്വയം നടപടിഎടുക്കാതെ കാത്തിരിക്കണം.


********


എല്ലാവർക്കും എതിരെ എളുപ്പം തിരഞ്ഞെടുപ്പ് ചട്ടലംഘനനിയമം ഉപയിഗിച്ച് നടപടിയെടുക്കുന്നതെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണപക്ഷ നേതാക്കൾക്കെതിരെ മാത്രം നടപടിയെടുക്കാത്തത് പോലെതന്നെ.


പ്രത്യേകിച്ചും അമിത്ഷാക്കും മോദിക്കും എതിരെ മിണ്ടാപാറനയം സ്വീകരിക്കുന്നത് പോലെ


********


ആരാണ് പെരുംകള്ളങ്ങൾ മാത്രം പറയുന്നസ്വന്തം വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലും കളവാക്കിയആളെന്ന് ജനങ്ങൾക്കറിയാം


പക്ഷേ  അറിവിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പ്രതികരിക്കുമ്പോൾ  പ്രതികരണങ്ങൾവോട്ടായി പുറത്ത് വരാതിരിക്കാനും കളവുകൾ നടത്തുന്നു


ശ്രദ്ധ തിരിച്ചിവിടാനുള്ള മറ്റ് ക്രൂരവിനോദങ്ങളിൽ ഏർപ്പെടുന്നു.


ബാക്കി കാര്യങ്ങൾ നിഷ്പക്ഷമെങ്കിൽ മനസ്സാക്ഷിക്ക് വിടുന്നു 

No comments: