Friday, August 8, 2025

ഉത്തരേന്ത്യൻ ജനതക്കത് മനസ്സിലാവുകയും ഇല്ല.

കുറേ ഇല്ലാക്കഥകൾ ഉണ്ടാക്കിപ്പറഞ്ഞ്, 

ജനങ്ങളെ തമ്മിലടിപ്പിച്ച്, 

വഞ്ചിച്ച്, 

കുറുക്കനെ പോലെ ഇടയിൽ നിന്ന്, 

ഒലിച്ചുവരുന്ന ചോരകുടിച്ച്, 

അധികാരം നേടുന്ന, 

അങ്ങനെ തന്നെ അധികാരം നിലനിർത്തുന്ന, 

ക്രൂരസൂത്രവഴി പ്രയോഗിക്കുന്ന 

പാർട്ടിയെ കുറിച്ചും, 

രാഷ്ടീയനേതൃത്വത്തെ കുറിച്ചും, 

അവരുടെ കുത്സിതതന്ത്രങ്ങളെ കുറിച്ചും 

എന്ത് പറയാൻ? 


അങ്ങനെയൊരു പാർട്ടിയെ കുറിച്ച് 

എന്ത് പറഞ്ഞാലും 

ആ പാർട്ടിയെ കാര്യമായും തിരഞ്ഞെടുക്കുന്ന, 

തെരഞ്ഞെടുത്തുവെന്ന് 

ഭരിക്കുന്ന ആ പാർട്ടി തന്നെ വരുത്തുന്ന 

ഉത്തരേന്ത്യൻ ജനതക്കത് 

മനസ്സിലാവുകയും ഇല്ല. 


ഉത്തരേന്ത്യൻ ജനത 

അങ്ങനെയൊരു മാനസികാവസ്ഥയിലും 

മായികവലയത്തിലും ആണ്. 


അവർ 

അസൂയയും വെറുപ്പും 

കാണിച്ചുകൊടുക്കുന്ന, 

പറഞ്ഞുകൊടുക്കുന്ന 

മരീചികയെ മരുപ്പച്ചയായ് കണ്ടിരിപ്പാണ്.

*******

ഭരണാധികാരിയും പരിവാരങ്ങളും 

പകൽ പോലെ വ്യക്തമാവുംവിധം 

കളവുകൾ മാത്രം പറയുന്നുവെന്ന് 

വീണ്ടും വീണ്ടും ബോധ്യപോടുമ്പോൾ 

എന്ത് ചെയ്യും?


ഭൂരിപക്ഷം ജനതയും 

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്നത് 

അവർക്ക് ലഭിച്ച ഭാഗ്യവും 

അനുഗ്രഹവും തന്നെ. 


വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ 

മുതലാക്കാൻ 

ദുഷ്ടലാക്കുകൾ വെച്ച 

കുറച്ച് ദുഷ്ടബുദ്ധികളും.

*********

തരൂർ: 

സ്ഥാനമോഹം ഉള്ളിൽ വെച്ച് 

വിഡ്ഢിത്തത്തിനും കളവിനും 

കൂട്ടുനിൽക്കുന്നത് മൂല്യം.


ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ 

ചത്തതെന്ന് പ്രണ്ട് ട്രമ്പ്. 


മാത്രമല്ല, 

പാക്കിസ്ഥാന് പ്രണ്ട് ട്രമ്പ് 

അംഗീകാരവും കൊടുത്തു. 


ഇന്ത്യൻസാമ്പത്തിക വ്യവസ്ഥയെ കൊന്ന് 

ചിലർക്ക് തീറെഴുതിക്കൊടുത്തവർ 

ശവം ചീഞ്ഞുനാറി 

ചുറ്റുമുള്ളവർ മൊത്തം 

മൂക്കുംപൊത്തി നടന്നാലും 

ചത്തെന്ന് സമ്മതിക്കില്ല. 


ആ ദുർഗന്ധം വെച്ചും 

വെറുപ്പും വിദ്വേഷവും കളിച്ച് 

അധികാരം നേടാനും നിലനിർത്താനും 

എളുപ്പമാണല്ലോ? 


വിവരംകെട്ട ജനതക്ക് വേണ്ട 

എത്രയെത്ര വിഷയങ്ങളിരിക്കുന്നു കയ്യിൽ.


വിവരംകെട്ട ജനതക്ക് കിട്ടിയ 

വിവരംകെട്ട ഭരണാധികാരി. 


ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കൊന്നാൽ 

അത് മനസിലാക്കാനുള്ള 

വിവരമുള്ള ജനതയും ഇവിടെ ഇല്ല.




No comments: