കളവ് ആര് ചെയ്താലും എതിർക്കണം
വെറുപ്പും വിഭജനവും ഉണ്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റിയും ജനങ്ങളെ പരസ്പരംഅകറ്റിയും തമ്മിലടിപ്പിച്ചും ആയിരിക്കരുത് അധികാരം നേടുന്നതും നിലനിർത്തുന്നതും.
മനസ്സാക്ഷിയെ പണയപ്പെടുത്തി ആരെയും ഒന്നിനെയും അനുകൂലിക്കരുത്.
രാജ്യവും രാജ്യനിവാസികളും ആണ് പ്രധാനം.
അല്ലാതെ ഏതെങ്കിലും മതവും പാർട്ടിയും അല്ല പ്രധാനം.
കോൺഗ്രസ്സ് ഇലക്ഷൻ പ്രക്രിയയെയും കമ്മീഷനെയും ഏജൻസികളെയും റാഞ്ചിയിരുന്നില്ല.
അതുകൊണ്ടാണ് ഇന്ന് ബിജെപിക്ക് അവയൊക്കെയും റാഞ്ചി, ജനങ്ങളെ കപ്പളിപ്പിച്ച്, ജനാധിപത്യത്തെ വെറുമൊരു പ്രഹസനമാക്കി അധികാരം നേടാനും നിലനിർത്താനുംസാധിക്കുന്നത്.
ഇനിയവിടവിടെ വേണ്ടപ്പോൾ വേണ്ടത് പോലെ പഹൽഗാമുകളും പുൽവാമകളും ഉണ്ടായാൽ മാത്രംമതിയല്ലോ ശ്രദ്ധതിരിച്ചുവിടാനും രാജ്യരക്ഷയുടെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് ചോദ്യംചെയ്യപ്പെടാതിരിക്കാനും അഭിപ്രായങ്ങൾ ഹൈജാക്ക് ചെയ്യാനും എന്ന് വരരുത്…
*********
കഴിഞ്ഞ ലോകസഭാ, മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ റദ്ദുചെയ്യണം.
നിഷ്പക്ഷസമിതിയെ ഭരണം ഏല്പിക്കണം.
പക്ഷെ, ആരോട് പറയും?
കോടതിയും ഇല്ലല്ലോ?
അന്താരാഷ്ട്രകോടതിയെ സമീപിച്ചുകൂടല്ലോ?
********
ഒരുഭാഗത്ത് കള്ളന്മാർ ഇല്ലാത്ത ആളുകളെ വോട്ടർപട്ടികയിൽ കയറ്റുന്നു.
മറുഭാഗത്ത് ഉള്ള ആളുകളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നു.
ഇതാണ് വോട്ടർപട്ടിക നവീകരിക്കുക എന്നതിന്റെ അർത്ഥവും ലക്ഷ്യവും.
********
കള്ളന്മാർക്കെതിരെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങേണ്ടതാണ്. കള്ളന്മാർ അവരിൽനിന്ന് ശ്രദ്ധതിരിച്ചുവിടുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റാതിരിക്കുക.
********
സനാതനധർമ്മത്തിൽ “സത്യം മാത്രം ചെയ്യണം, പറയണം” എന്നതില്ലേ?
എന്നിട്ടെന്തേ ഈ കേൾക്കുന്നത് മുഴുവൻ കേൾക്കുന്നു?
സനാതനധർമ്മത്തെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ ഇന്ത്യക്കാരെ എത്തിച്ചദുരന്തമതാണ്.
കളവ് ചെയ്യുന്നതും പറയുന്നതും പ്രശ്നമാവാത്ത മാനസിക്കാവസ്ഥ.
സ്വന്തം രാജ്യത്തെ നശിപ്പിച്ചിട്ടായാലും സാരമില്ല, വയറുനിറക്കാൻ വെറുപ്പും വിദ്വേഷവും മതി എന്നമാനസിക്കാവസ്ഥ.
*******
എങ്ങനെയാണ് ഈ രാജ്യത്ത് സാമാന്യയുക്തിയും ബോധവും ഉള്ള ഒരാൾ ഭ്രാന്തനായിപ്പോകാതിരിക്കുക?
മനസ്സാക്ഷിയെ പണയപ്പെടുത്തിയിട്ടില്ലെങ്കിൽ
No comments:
Post a Comment