കളവുകളും അതുണ്ടാക്കുന്ന വെറുപ്പും വിഭജനങ്ങളും കലാപങ്ങളും കണ്ട് സഹിക്കാൻസാധിക്കാതെ.
ഇതൊന്നുമല്ല ഉണ്ടെങ്കിൽ ഉള്ള ഭാരതീയതയും ഹൈന്ദവതയും എന്ന് കൃത്യമായും അറിയുന്നതിനാൽ
മനസ്സാക്ഷി ബാക്കിയുള്ളതിനാൽ.
********
ഒന്നിനും കൊള്ളാത്ത, ബലൂൺ പോലെ വീർപ്പിച്ച ഒരു ഫ്രോഡും ഫ്രോഡ് പാർട്ടിയും ഒരു നാടിന്റെഭരണത്തിലേറുന്നു, അധികാരം കയ്യാളുന്നു. ചവിട്ടിപ്പുറത്താക്കും വരെ കിട്ടിയേടത്തോളം ലാഭം.
*********
ഇവിടെ ഈയുള്ളവൻ മറ്റുള്ളവരെ വർത്തമാന ജീവിതത്തിലും കാലത്തിലും വഞ്ചിക്കുന്ന ഒരുകളവും പറഞ്ഞില്ല.
പകരം കണ്ടതിനും കേട്ടതിനും ഭൂതകാല സംഭവങ്ങളെയും നെഹ്രുവിനെയും തെറ്റായിഉദ്ധരിക്കുന്നത് (കളവ് പറയുന്നത്) ആരാണ്?
അതും മനസ്സിലാവാത്ത, fact check ചെയ്യാൻ അറിയാത്ത വിവരംകെട്ട ജനങ്ങളുടെ മുൻപിൽ.
അവരുടെ വിവരക്കേട് മുതലാക്കാൻ.
വിവരക്കേട് സമ്മാനിക്കുന്ന അവിവേകവും വന്യമായ വികാരവും ഉപയോഗപ്പെടുത്താൻ.
വർത്തമാനകാലത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും അതുവെച്ച് വെറുപ്പും വിഭജനവുംകലാപങ്ങളും ഉണ്ടാക്കാനും ആഗ്രഹിക്കുന്നവർ.
ഭംഗിയായി ഭരിക്കാൻ കഴിയാത്തവർ.
സ്വന്തം കഴിവുകേടിന് ന്യായവും മറയും ഉണ്ടാക്കാൻ. കലാപങ്ങളിലൂടെയും സൗകര്യപൂർവ്വവുംആവശ്യാനുസരണവും ഉണ്ടാക്കിയെടുക്കുന്ന കലാപങ്ങളിലൂടെയും ഭീകരാക്രമണങ്ങളിലൂടെയുംവരെ
ഭൂതകാലത്തെ വെച്ച് ഇല്ലാക്കഥകൾ പറഞ്ഞ് ലിംഗം വരെ തപ്പിനടന്നുകൊണ്ട് സമൂഹത്തിൽ വെറുപ്പുംവിഭജനവും കലാപങ്ങളും ഉണ്ടാക്കാൻ വേണ്ടി മാത്രം.
*******
അബ് കി ബാർ മൈ പ്രണ്ട് ട്രമ്പിനെ, പൂമാല കിട്ടിയ കുരങ്ങനെ പോലെ ഒന്നും മബസ്സിലാവാതെഎടുത്ത് കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്തു.
കിട്ടേണ്ടത് കിട്ടി. മുക്കമടക്കി കിട്ടി.
അപ്പോൾ ഉടനെ വിട്ടു. റഷ്യയിലേക്കും ചൈനയിലേക്കും.
ഇപ്പോഴും ട്രംപിനെതിരെ എന്ത് ചെയ്യുമെന്ന് തീരുമാനമായിട്ടില്ല.
********
ചരിത്രത്തിൽ ഒരിക്കലും ഇത്രക്ക് നീചമായ ഭരണവും നീചരായ ഭരണാധിപരും ഉണ്ടായിട്ടില്ല.
ഉളുപ്പില്ലാത്തവർ. ഉളുപ്പില്ലായ്മയെയും കളവിനെയും സാധാരണ കാര്യം പോലെയാക്കിയവർ.
*********
വോട്ട് കളവ് ആരോപണത്തെ വർഗ്ഗീയകലാപങ്ങൾ ഉണ്ടാക്കി നേരിടും. മുസ്ലിം വിരോധം ഉണ്ടാക്കിനേരിടും. അതിർത്തിയിലെ സംഘർഷം കാണിച്ച് നേരിടും.
കളി ആരോടാണ്?
കളവിൽ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്തിയവരോടോ?
*******
വോട്ട് മോഷ്ഠിച്ചവർ മുമ്പ് നോട്ട് മോഷ്ഠിച്ചിരുന്നു.
നോട്ട് നിരോധനത്തിലൂടെ.
തങ്ങളുടെയും തങ്ങളുടെ പാർട്ടിക്കാരുടെയും പക്കലല്ലാതെ പൈസ ഉണ്ടായിരിക്കരുത്, തങ്ങളുടെപാർട്ടിക്കല്ലാതെ പൈസയുടെ ബലം കൊണ്ട് പ്രവർത്തികാനാവരുത് എന്ന ജനാധിപത്യവിരുദ്ധദുഷ്ടലാക്കോടെ.
*******
രാജ്യവിരുദ്ധം എന്നതിനും ചില പാർട്ടിവിരുദ്ധമെന്ന അർത്ഥമല്ലേ ഉളളൂ, അല്ലേ?
No comments:
Post a Comment