Wednesday, August 13, 2025

കോൺഗ്രസ്സിനെ തകർത്തവരും തകർക്കുന്നവരും അറിയാതെപോകുന്നത്.

കോൺഗ്രസ്സിനെ തകർത്തവരും തകർക്കുന്നവരും അറിയാതെപോകുന്നത്.


ഇവിടെ കളവും കലാപവും മാത്രം കൈമുതലാക്കിയ ക്രൂരഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തെ പ്രതിരോധിക്കേണ്ട സമയത്ത് കോൺഗ്രസിനെ ചില്ലറ കാര്യങ്ങളിൽ വിമർശിച്ച്  ഫാസിസത്തിന് അവരാഗ്രഹിക്കുന്ന കാര്യം (കോൺഗ്രസ്സ് മുക്തഭാരതം എന്ന അവരുടെ ആഗ്രഹം വരെസാധിച്ചുകൊടുക്കുകയാണോ വേണ്ടത്.


എന്തുകൊണ്ട് കോൺഗ്രസ്സ് മുക്തഭാരതം എന്നവർ ആഗ്രഹിക്കുന്നു ?


കാരണംഅവർക്കറിയാം കോൺഗ്രസ്സ് മാത്രമാണ് അവർക്ക് ഭീഷണികോൺഗ്രസിന് മാത്രമേ അവർക്കെതിരെ ഇന്ത്യയൊട്ടുക്കും എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്ന്.


********


കോൺഗസ്സ് ഇതര മുന്നണിക്കുള്ള സാധ്യത:


അഖിലേന്ത്യാ അടിസ്ഥാനത്തിൽ വിദൂരത്ത് പോലും ഇല്ലാതെഉള്ള കോൺഗ്രസിനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് പുറംചൊറിയും പോലെയായിആണ്ആവും.


അതാണ് യഥാർത്ഥത്തിൽ ഇതിനകം സംഭവിച്ചതും. 1977 ലും 1989 ലും നടത്തിയ ശ്രമങ്ങൾ വരെ


അന്നുമുതൽ ഇന്നുവരെ അഖിലേന്ത്യാടിസ്ഥാനത്തിൽ ജനങ്ങളെ സ്വാധീനിക്കുംവിധമുള്ള ശരിയായ ആദർശാടിസ്ഥാനത്തിലുള്ള ബദൽ ഇല്ലാതെകോൺഗ്രസ്റ്റ് എന്ന തറവാടിനെ പല സമയങ്ങളിലായിതങ്ങളുടെ അവിടവിടെ കിട്ടേണ്ട അൽപത്തിന് വേണ്ടി തകർത്തു.


തകർത്തവർക്ക് കോൺഗ്രസിനെ തകർത്ത് ഒഴിഞ്ഞുകിട്ടിയിടത്ത് ഒരു കുടിൽ പോലും വെക്കാൻസാധിച്ചില്ല.


എന്നുമാത്രമല്ല ഒഴിഞ്ഞിടത്ത് വെറുപ്പും വിഭജനവും അതിന്നുവേണ്ട കളവുകളും മാത്രംആദർശവും ആയുധവും ആക്കിയ ഫാസിസം കൊട്ടാരം കെട്ടി.


എല്ലാവരെയും മൂക നിസ്സഹായരായി സാക്ഷിയാക്കി നിർത്തി അർമ്മാദിക്കുകയാണ് ഇപ്പോൾഫാസിസ്റ്റ് അധിനിവേശം എന്നതാണ് വസ്തുത.

No comments: