Saturday, August 2, 2025

ഇന്ത്യക്കാരനാവാൻ വേണ്ടതെന്താണ്? അമേരിക്കയുടെ മുൻപിൽ ഇന്ത്യ മുട്ടിലിഴയുന്നു

ഇന്ത്യക്കാരനാവാൻ വേണ്ടതെന്താണ്?

ഇന്ത്യക്കാരൻ ആവുക എന്നതല്ലേ? 

അല്ലാതെ പാക്കിസ്ഥാൻ വിരോധിയോ മറ്റേതെങ്കിലും രാജ്യവിരോധിയോ ആവുക എന്നതാണോ ഇന്ത്യക്കാരനാവാൻ വേണ്ടത്? 

എന്തിനും ഏതിനും പാക്കിസ്ഥാനെ കുറിച്ചും മറ്റേതെങ്കിലും രാജ്യത്തെ കുറിച്ചും കളവ് പറയുക, ആരോപണങ്ങൾ അടിച്ചുവിടുക എന്നതാണോ ഇന്ത്യക്കാരനും ഇന്ത്യാസ്നേഹിയും ആവാനുള്ള യോഗ്യതയും അളവുകോലും?

*******

പാകിസ്ഥാൻ തീവ്രവാദി ആക്രമണം നടത്തുന്നത് ആരുടെ ആവശ്യമാണ്? 

ഇവിടെ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും മുസ്‌ലിം വിരുദ്ധതയുടെയും രാഷ്ട്രീയം കളിക്കേണ്ടവരുടെ ആവശ്യമാണത്. 

അതുകൊണ്ട് തന്നെ ചൈന എന്തെങ്കിലും നടത്തിയാൽ മിണ്ടുമോ അവർ?

കാരണം ചൈനക്കെതിരെ മിണ്ടാനുള്ള കരുത്തില്ല, 

അങ്ങനെ ചൈനക്കെതിരെ മിണ്ടിയത് കൊണ്ട് ഇവിടെ അവരുദ്ദേശിക്കുന്ന മുസ്‌ലിം വിരുദ്ധ വെറുപ്പ് രാഷ്ട്രീയം സാധിക്കയുമില്ല.

********

രാജ്യസ്നേഹത്തെ സ്വന്തം കളവുകളെയും തെമ്മാടിത്തത്തെയും തെറ്റുകുറ്റങ്ങളെയും മറച്ചുപിടിക്കാനുള്ള ന്യായമാക്കരുത്. അത് കാപട്യമാണ്, വഞ്ചനയാണ്.

കളവ് ആര് പറഞ്ഞാലും കളവ്.

കോൺഗ്രസ് ഭരിക്കുമ്പോൾ ബിജെപി കോൺഗ്രസിനെ എതിർത്തു, വിമർശിച്ചു.

അങ്ങനെ വിമർശിച്ചപ്പോഴും എതിർത്തപ്പോഴും സ്വന്തം രാജ്യമെന്നതും അപ്പോഴുള്ള രാജസ്നേഹവും രാജ്യദ്രോഹവും മറ്റുമൊന്നും ഇല്ലായിരുന്നുവോ?

*******

നമ്മൾ ചൈനയിൽ നിന്നകന്നു. 

അമേരിക്കയോട് അടുക്കാൻ ശ്രമിച്ചു. 

പക്ഷേ അമേരിക്ക നമ്മെ നിർദാക്ഷിണ്യം ചവിട്ടിത്താഴ്ത്തുന്നു. 

ഫലത്തിൽ നമുക്ക് അന്താരാഷ്ട്രനയത്തിൽ അക്കരയും ഇക്കരയും ഇല്ലാതായി. 

ഇനിയിപ്പോൾ അമേരിക്കക്കെതിരെ പുതിയ കളി നടത്തണം.

 പകരം വീട്ടുന്ന പുതിയ കളി. 

അതിന് ചൈനയുമായി മുമ്പില്ലാത്തവിധം ശക്തിയോടെ അടുക്കണം. 

ഇന്ത്യക്കുള്ളിൽ കളിച്ച് നേടേണ്ട പീറരാഷ്ട്രീയ നേട്ടത്തിന് വേണ്ട മൂന്നാംതരം രാഷ്ട്രീയം കളിക്കുന്നത് മാറ്റിവെച്ച് ദീർഘദൃഷ്ടിയോടെ അമേരിക്കയെ പ്രതിരോധിക്കണം.

*******

അമേരിക്കയുടെ മുൻപിൽ ലോകകുരുവിന്റെ ഇന്ത്യ പേടിക്കുന്നതും മുട്ടിലിഴയുന്ന ഒന്നും മിണ്ടാത്തതും എല്ലാവരും കാണുന്നുണ്ടല്ലോ, അല്ലേ? 

അതും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജീവനില്ലാത്തതാണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ.

 “തിരുവായക്ക് എതിർവാ പാടില്ല” രാജ്യസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മൊത്തക്കച്ചവടക്കാർക്ക്. 

അക്കാര്യമവർ സ്വാതന്ത്ര്യസമരക്കാലത്ത് തന്നെ തെളിയിച്ചതുമാണ്.

********

കള്ളൻ കള്ളനെ തപ്പുക, മുഴുവരിലും കളവ് ആരോപിക്കുക. ഗതികേടതാണ്. യഥാർത്ഥ ഭീകരരും തീവ്രവാദികളും നാട് ഭരിക്കുക, എന്നിട്ടോ, ബാക്കിയുള്ള എല്ലാവരിലും ഭീകരതയും തീവ്രവാദവും തപ്പിനടക്കുക, ആരോപിക്കുക.

*********

ബിജെപി എല്ലാ കാര്യങ്ങളും നടത്തുന്നത്, കലാപങ്ങൾ ഉണ്ടാക്കുന്നതും കളവുകൾ ഉണ്ടാക്കി വെറുപ്പ് പടർത്തുന്നതും ലിംഗം തുപ്പുന്നതും ഒക്കെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമായിരുന്നില്ലേ?

ഇപ്പോഴും അങ്ങനെ മാത്രമല്ലേ?

********

രാജ്യത്തെ മൊത്തം നശിപ്പിച്ചിട്ടും, വിറ്റുതുലച്ചിട്ടും നശിപ്പിച്ചിട്ടും ആണ് ബിജെപി ഈ വലിയ വർത്തമാനം വാസ്തവവിരുദ്ധമായി പറയുന്നതെന്ന് മനസ്സാക്ഷിയിൽ തൊട്ട് അന്ധതവെടിഞ്ഞ് ഓരോരുത്തരും മനസ്സിലാക്കിയാൽ നന്ന്.

*******

No comments: