വോട്ടർ പട്ടിക വിഷയം.
ആരാണ് കളവ് മാത്രം പറയുന്നതും വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും എന്നത് തർക്കിക്കേണ്ട കാര്യമല്ല.
ഒരു രാജ്യത്തിന്റെ ഭരണം കയ്യാളുന്നതും നിലനിർത്തുന്നതും തന്നെ അങ്ങനെ കളവ് നടത്തിയും പറഞ്ഞും മാത്രം എന്ന് വരുന്നതും ഒരു വ്യക്തി എന്തോ വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും കളവ് പറയുന്നതും തമ്മിൽ വല്ലാത്ത ഗൗരവം തോന്നേണ്ട അന്തരമുണ്ട്.
അത് തോന്നാത്തതാണ്, പാർട്ടി അണികൾക്ക് രാജ്യത്തോടല്ല കൂറ് സ്വന്തം പാർട്ടിയോടും അവരുണ്ടാക്കുന്ന വെറുപ്പിനോടും മാത്രമാണ് കൂറ് എന്ന് വരുത്തുന്നത്.
വോട്ടർ പട്ടികയുടെ ഡ്രാഫ്റ്റ് കൊടുത്തു എന്ന് തന്നെയിരിക്കട്ടെ.
പേപ്പർ രൂപത്തിലുള്ള ഡ്രാഫ്റ്റ് എങ്ങിനെ നോക്കി തെറ്റുകൾ പെട്ടെന്ന് കണ്ടുപിടിക്കും?
എന്തുകൊണ്ട് ഇതുവരെയും വോട്ടർ പട്ടികയുടെ ഡിജിറ്റൽ ട്രാഫ്റ്റ് കൊടുക്കുന്നില്ല?
ഇനി വോട്ടർ പട്ടികയുടെ ഡ്രാഫ്റ്റ് (ഏതെങ്കിലും സ്വഭാവത്തിലുള്ളത്) കൊടുത്തു എന്നുതന്നെയിരിക്കട്ടെ.
ആ സമയത്ത് ആ ഡ്രാഫ്റ്റിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയില്ല എന്നുമിരിക്കട്ടെ.
ആ സമയത്ത് ആ ഡ്രാഫ്റ്റിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയില്ല എന്നത് കൊണ്ട് കളവ് കളവല്ലാതെയാവുമോ?
ആ സമയത്ത് ആ ഡ്രാഫ്റ്റിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയില്ല എന്നത് കൊണ്ട് തെറ്റ് തെറ്റല്ലാതെയാവുമോ?
*******
കള്ളന്മാർക്കെതിരെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങേണ്ടതാണ്. കള്ളന്മാർ അവരിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റാതിരിക്കുക.
ഭരണകൂട പാർട്ടിക്ക് വേണ്ടി ഇല്ലാത്ത ആളുകളെ കയറ്റലും ഉള്ള ആളുകളെ ഒഴിവാക്കലും ആയിരിക്കരുത് വോട്ടർപട്ടിക നവീകരിക്കുക എന്നതിന്റെ അർത്ഥവും ലക്ഷ്യവും
No comments:
Post a Comment