Saturday, August 2, 2025

സനാതനം എലിയെ പിടിക്കാത്ത പൂച്ച. സനാതനം എന്നതിന് വസ്തുനിഷ്ഠതയില്ല. സനാതനം “ഇന്നത്, ഇങ്ങനെ”എന്ന് പറയാനില്ല.

സനാതനം എലിയെ പിടിക്കാത്ത പൂച്ച.


സനാതനം വെറും വാക്കിലും പേരിലും അവകാശവാദത്തിലും സങ്കല്പത്തിലും പെരുമ്പറ കൊട്ടലിലും മാത്രം നിലകൊള്ളുന്നത്.


പറഞ്ഞുവന്നത് മറ്റൊന്നുമല്ല.


സനാതനം എന്നതിന് വസ്തുനിഷ്ഠതയില്ല


സനാതനം “ഇന്നത്ഇങ്ങനെഎന്ന് പറയാനില്ല.


സനാതനം “ആരെപ്പോലെഎന്ത് പോലെ” എന്ന് പറയാനില്ല.


എല്ലായിടത്തും എപ്പോഴും ഉള്ള തത്വങ്ങളെശരികളെ ഏറിയാൽ സനാതാനം എന്ന് പറയുന്നു


എങ്കിൽഅതിന് സനാതനം എന്ന പേര് തന്നെ ഇല്ലെങ്കിലും അത് ലോകത്ത് എല്ലായിടത്തുംഎപ്പോഴും ഉള്ളതാണ്അത് എല്ലാവരുടേതും ആണ്


സനാതനം സനാതനമെങ്കിൽ അത് എവിടെയെങ്കിലും എപ്പോഴെങ്കിലും ഇല്ലെന്ന് വരില്ലവരരുത്.


എങ്കിൽ സനാതനം “നമ്മന്റെ മാത്രം” എന്തോ വലിയ സംഗതി പോലെ അവതരിപ്പിക്കുന്നത്എന്തിനാണ്?


എങ്കിൽ സനാതനം “ഭാരതീയംഭാരതത്തിന്റേത്” എന്ന് പറയുന്നത് എന്തിനാണ്?


പ്രത്യേകിച്ചും അങ്ങനെ സനാതനമെന്ന ഒന്ന് വസ്തുനിഷ്ഠമായും കൃത്യമായും വ്യക്തമായുംഇല്ലെങ്കിൽ. 


സനാതനം “നമ്മന്റെത്ഭാരതീയംഭാരതത്തിന്റേത്” എന്ന് പറയുമ്പോൾ തന്നെ അത് സനാതനംആവാതിരിക്കുകയല്ലേ ചെയ്യുന്നത്?


സനാതനം “നമ്മന്റെത്ഭാരതീയംഭാരതത്തിന്റേത്” എന്ന് പറയുമ്പോൾ തന്നെ അത് എപ്പോഴുംഎല്ലായിടത്തും ഉള്ളതല്ല എന്ന് വരികയല്ലേ ചെയ്യുന്നത്?


സനാതനം പണ്ടുണ്ടായിരുന്നത്ഇപ്പോൾ ഇല്ലാത്തത്ഇപ്പോൾ ഇനി വീണ്ടും പുനസ്ഥാപിക്കേണ്ടത്എന്ന് പറയുമ്പോൾപറയേണ്ടി വരുമ്പോൾ സനാതനം സനാതനമല്ലാതാവുകയല്ലേ ചെയ്യുന്നത്?


എപ്പോഴും എല്ലായിടത്തും ഉള്ളതല്ലഇല്ലാത്തതാണ് എന്ന് വരുത്തുകയല്ലേ ചെയ്യുന്നത്?


എങ്കിൽ സനാതനം “ഭാരതീയമായത്പഴയത് “ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?


എങ്കിൽസനാതനവും ഭാരതീയതയും തമ്മിൽ എന്ത് ബന്ധമാണുള്ളത്?


എല്ലായിടത്തും എല്ലാവരുടേതും എപ്പോഴും ആയുള്ളത് എങ്ങിനെ ഭാരതീയവും ഭാരതത്തിന്റേതുംആവും?


ഭാരതീയംനമ്മന്റെത്” എന്ന പറച്ചിലും അവകാശവാദവും സനാതനം എന്നതിന് കടകവിരുദ്ധമല്ലേ?


മനുഷ്യനെ നിത്യജീവിതത്തിൽ കൃത്യമായും നടത്താനും വഴികാട്ടാനും നിയന്ത്രിക്കാനും എന്താണ്സനാതനത്തിലുള്ളത്?


സനാതനം എപ്പോഴും ഉള്ളതും എല്ലാം ഉൾകൊള്ളുന്നതും ആയിട്ടോ ഇതേ സനാതനത്തിന്റെ പേരിൽകളവുകൾ മാത്രം ഉണ്ടാക്കിപറഞ്ഞ്വെറുപ്പുകൾ സൃഷ്ടിച്ച്വിഭജനം നടത്തിആൾക്കൂട്ടവിചാരണകളും കൊലപാതകങ്ങളും കലാപങ്ങളും നിത്യേന അരങ്ങേറുന്നത്


എന്നിട്ടോ കളവും അതുണ്ടാക്കുന്ന വെറുപ്പും വിഭജനവും കലാപങ്ങളും ലിംഗം തപ്പിനടക്കലും മാത്രംസനാതനത്തിന്റെ പേരിൽ അധികാരത്തിലേക്കും അധികാരം നിലനിർത്തിത്താനുമുള്ള ഏകവഴിയുംആദർശവും ആകുന്നത്?


*******


സനാതനത്തിന്റ് പേരിൽ നടത്തുന്നത് അയഥാർഥപരമായ തള്ള് മാത്രം.


അത് ആർക്കും സ്വന്തം പേരിൽ ഏറ്റെടുത്ത് നടത്താം.


യഥാർത്ഥത്തിൽ എന്ത്എങ്ങിനെ എന്നത് പറയാൻ കഴിയാതെ നടത്തുന്ന എട്ടുകാലി മമ്മൂഞ്ഞ്വാദങ്ങൾ മാത്രം സനാതനത്തിന്റെ പേരിൽ നടത്തുന്ന എല്ലാ വാദങ്ങളും 


വെറും സങ്കൽപ്പത്തിലെ മുന്തിരി രുചി തരില്ലദാഹം മാറ്റില്ല.


സനാതനം ഇവിടെ പലരും പറഞ്ഞത് പോലെയാണെങ്കിൽ ആർക്കും ഏത് പേരിലും നടത്താവുന്നഅവകാശവാദം മാത്രം


സനാതനം എലിയെ പിടിക്കാത്ത പൂച്ച.

No comments: