ഭരണകൂട പാർട്ടിയെ ഇങ്ങനെയും ന്യായീകരിച്ചുകൊടുക്കേണ്ട പണി വല്ലാത്തത് തന്നെ.
എന്തുകൊണ്ടെന്ന് ചോദിക്കുന്നില്ല.
അക്കാര്യം ഓരോരുത്തന്റെയും സത്യസന്ധതയ്ക്കും മനസ്സാക്ഷിക്കും വിടുന്നു.
നമ്മൾ എതിർക്കുന്നത് കളവും വെറുപ്പും മാത്രം ആയുധവും ആദർശവും ആക്കുന്നഅധികാരശക്തിയേയാണ്.
അതൊരു ജനാധിപത്യ ദൗത്യവും പൗരധർമ്മവും ആയാണ് ചെയ്യുന്നത്.
ഇന്ത്യ നഷ്ടപ്പെടാതിരിക്കാൻ.
ജനാധിപത്യം കളവുപോകാതിരിക്കാൻ.
ജനങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ.
ജനങ്ങൾ തമ്മിലകലാതിരിക്കാൻ, തമ്മിലടിക്കാതിരിക്കാൻ.
രാജ്യം ആഭ്യന്തര കലാപത്തിലേക്ക് പോകാതിരിക്കാൻ.
രാജ്യത്തിലും രാജ്യത്തെ രാജ്യമാക്കുന്ന സ്തംഭങ്ങളിലും ജനങ്ങളിൽ ആർക്കും വിശ്വാസംനഷ്ടപ്പെടാതിരിക്കാൻ.
അല്ലാതെ ഏതെങ്കിലും സംഘത്തെ എപ്പോഴും പിന്തുണച്ചു ന്യായീകരിച്ചു കൊടുക്കുക ഡ്യൂട്ടിആക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി ഉയർത്തിയത് ഏതെങ്കിലും പാർട്ടിക്ക് മാത്രം അനുകൂലമായവിഷയങ്ങളല്ല.
ജനാധിപത്യത്തിന്റെ ആണിക്കല്ലായ ജനങ്ങളുടെ അഭിപ്രായം വെറുപ്പും വിദ്വേഷവും പരത്തിഹൈജാക്ക് ചെയ്ത് റാഞ്ചി മതിയാവാതെ വോട്ടർ പട്ടികയിലും വോട്ടിങ് പ്രക്രിയയിലും കളവ് കളിച്ച്വേറെ നിലക്കും റാഞ്ചുന്നത് ഒഴിവാക്കാൻ വേണ്ടി കൂടിയാണ് രാഹുലിന്റെ ഉണർത്തൽ.
ഒരാൾക്ക് കുറെയിടത്ത് കുറെ സംസ്ഥാനങ്ങളിൽ വോട്ട്.
ഒരേ വീട്ടിന്റെ പേരിൽ നൂറോളം വോട്ടുകൾ.
വിലാസം തപ്പി ചെന്നുനോക്കുമ്പോൾ അങ്ങനെയൊരു വീട് പോലും ഇല്ല.
വോട്ടറുടെ അഡ്രസില്ല.
വോട്ടറുടെ പിതാവിന്റെ പേരില്ല.
കർണാടകയിൽ അസംബ്ലിയിൽ തോറ്റ ബിജെപി പിന്നീട് തൊട്ടുടനെ നടക്കുന്ന ലോക്സഭയിൽജയിക്കും വിധം വല്ലാതെ വോട്ടർമാർ വർധിക്കുക
മഹാരാഷ്ട്രയിൽ ലോക്സഭയിൽ തോറ്റ ബിജെപി പിന്നീട് തൊട്ടുടനെ നടക്കുന്ന അസംബ്ലിയിൽജയിക്കും വിധം വല്ലാതെ വോട്ടർമാർ വർധിക്കുക.
ഹരിയാനയുടെ കാര്യം പറയേണ്ട.
മുൻപ് ഉത്തർ പ്രദേശും അങ്ങനെ തന്നെ.
ബീഹാർ ലോക്സഭ തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടത് അങ്ങനെ തന്നെ.
മഹാരാഷ്ട്രയിൽ മൊത്തം ചെയ്ത വോട്ടറെക്കാൾ (വോട്ടുകളെക്കാൾ ) വോട്ടുകൾ ചെയ്യപ്പെടുക.
അഞ്ച് മണിക്ക് ശേഷം വല്ലാത്ത അധികം ശതമാനം വോട്ടുകൾ ചെയ്യപ്പെടുക
No comments:
Post a Comment