Sunday, August 31, 2025

സ്വാമിയേ ശരണം. അഊദു ബില്ലാ. അല്ലാഹുവേ ശരണം.

സ്വാമിയേ ശരണം.

അഊദു ബില്ലാ

അല്ലാഹുവേ ശരണം.


(“അഊദു ബില്ലാ.” “ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു” എന്നർത്ഥം).


(മുസ്ലിംകൾ നടത്തുന്ന എല്ലാ പാരായണങ്ങളുടെയും പ്രാർത്ഥനകളുടെയും തുടക്കത്തിനും മുൻപേയുള്ള തുടക്കംശരണം വിളിശരണം തേടൽഅഊദു ബില്ലാഹി മിനശ്ശയ്ത്താനിർറജിം )


അതേ

ശരണം വിളി തന്നെ.

ശരണം തേടൽ തന്നെ.


പക്ഷേഎന്താണ്എന്തിനാണ് ശരണം വിളിയും ശരണം തേടലും?


ഒരു രക്ഷയും ഇല്ലെന്ന് തോന്നുമ്പോഴുണ്ടാകുന്ന വിളിയും തേടലും.


ശരണം വിളിയും ശരണം തേടലും.


പക്ഷേ അങ്ങനെ വിളിക്കാനും തേടാനും വേണം അതിനുള്ള വ്യക്തതയും അറിവും.


കുടുങ്ങിയ കുടുക്കത്തെ കുറിച്ചും പെട്ടുപോയ അപകടത്തെ കുറിച്ചും ഉള്ള വ്യക്തതയും അറിവും.


ആവശ്യമായ രക്ഷ തേടലാവണം , അഭയം തേടലാവണം ശരണം വിളിയും ശരണം തേടലും.


ചൂടായി തിളച്ചാൽ ആവി പറക്കുന്നത് പോലെ ശരണം വിളിച്ചുപോകുംരക്ഷ തേടിപ്പോകും.


ദാഹിച്ചാലും വിശന്നാലും കുഞ്ഞ് മുലപ്പാലിന് വേണ്ടി കരയും പോലെ തന്നെ സ്വാഭാവികമായുംശരണം വിളിച്ചുപോകുംരക്ഷ തേടിപ്പോകും.


വേറൊരു രക്ഷയുമില്ലെന്നായാൽകുടുങ്ങിക്കെണിഞ്ഞുപോയെന്നറിഞ്ഞാൽ ആരും രക്ഷ തേടികുക്കിവിളിച്ചുപോകും.


സ്വാമിയേ ശരണം….

അഊദു ബില്ലാ….

(ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു)


പക്ഷേ,

എന്തിൽ നിന്നുള്ള ശരണം തേടൽ?


എന്തിലേക്കുള്ള ശരണം തേടൽ?


ശരിക്കും ബോധ്യപ്പെട്ട ബോധ്യതയുടെ ബഹിർസ്ഫുരണം പോലുള്ള ശരണം വിളിയും തേടലുംനടക്കണം.


അല്ലാതെ “തത്തമ്മേ പൂച്ച പൂച്ച” എന്നാവരുത് ഒരു ശരണം വിളിയും ശരണം തേടലും.


സ്വയം ബോധ്യതയിലില്ലാതെവെറും വെറുതെ അനുകരിച്ച്ഉപചാരവും ആചാരവുംഅനുഷ്ഠാനവും പോലെയായിരിക്കരുത് ഒരു ശരണം വിളിയും ശരണം തേടലും.


നിർഭയത്വത്തിലേക്കുള്ള (ഈമാനിലേക്കുള്ളപേടിയില്ലായ്മയിലേക്കുള്ളഓട്ടവും ശ്രമവുംതന്നെയാവണം ശരണം വിളിയും ശരണം തേടലും.


ശരണം വിളിക്കുന്നതും രക്ഷതേടുന്നതും അങ്ങനെ തന്നെയായിരിക്കണംനിർവ്വാഹമില്ലാതെനിർബന്ധമായും ആവശ്യമായും ചെയ്യുന്നത്.


നിർഭയത്വം നൽകുന്നത് മാത്രമേ ശരണവും അഭയവും നൽകുന്നതാവൂ


എന്ന ഉള്ളിലെ അറിവുണ്ടാക്കുന്ന ശരണം വിളിയും ശരണം തേടലും ആണ് സംഭവിക്കേണ്ടത്.


നിർഭയത്വമാണ്നിർഭയത്വം (ഈമാൻനൽകുന്നുവെന്നതാണ് രക്ഷയും സുരക്ഷയുംനിശ്ചയിക്കുന്നഏത് ശരണം വിളിക്കും തേടലിനും ഉള്ള ഏക അളവുകോൽമാനദണ്ഡം.


എങ്കിൽശരണം വിളിക്കുന്നവനും രക്ഷ തേടുന്നവനും ശരിക്കും തന്നെ രക്ഷയാണ് തേടുന്നതെന്നശരണമെന്ന അഭയമാണ് അന്വേഷിക്കുന്നതെന്ന കാര്യം ഉറപ്പാക്കുംഉറപ്പാക്കേണ്ടതുണ്ട്


വെറും വെറുതെ ആരോ നാവിൽ വെച്ചുകൊടുത്തത്നാവുരുട്ടിഎവിടെനിന്നോ എങ്ങിനെയോകിട്ടിയത് അപ്പടി അനുകരിച്ച് വിളിച്ചാൽ ശരണംവിളി ആവില്ലരക്ഷതേടലാവില്ല.


ശരണമെന്ന രക്ഷ തേടണമെങ്കിലും രക്ഷക്ക് വേണ്ടി വിളിക്കണമെങ്കിലും ആദ്യം ചിലത് വേണ്ടതുണ്ട്:


എന്തിൽ നിന്നാണോ രക്ഷ നേടേണ്ടത് അതറിയണം.


എന്താണോ ശരണം ആവശ്യമാക്കുന്നത് അതറിയണം.


അരക്ഷയെ കുറിച്ചും അപകടത്തെ കുറിച്ചും വ്യതിചലനത്തെ കുറിച്ചും കൃത്യമായും വ്യക്തമായുംഅറിയണം.


വഴിയറിയാത്തവൻ വഴി അന്വേഷിക്കുന്നത് പോലെ.


അരക്ഷയെയും അപകടത്തെയും വ്യതിചലനത്തെയും കൃത്യമായും വ്യക്തമായും ബോധ്യപ്പെടാതെസംശയിക്കുകയെങ്കിലും ചെയ്യാതെരക്ഷ തേടാനും വഴി അന്വേഷിക്കാനും മനസ്സിലാക്കാനുംസാധിക്കില്ലശ്രമിക്കില്ല.


അരക്ഷയെ കുറിച്ചും അപകടത്തെ കുറിച്ചും വ്യതിചലനത്തെ കുറിച്ചും സ്വയം അറിയാത്തവന്റെസംശയിക്കാത്തവന്റെ മുന്നിൽ രക്ഷയും നേർമാർഗ്ഗവും വന്ന് നൃത്തം ചവിട്ടിയാലും അവനത്മനസ്സിലാവില്ല.


ഓരോ അന്വേഷകനും അവൻ ശ്രമിക്കുന്നവനും അദ്ധ്വാനിക്കുന്നവനും കൂടിയാണ്അവന് മാത്രമേനേട്ടമെന്ന ഭാഗ്യത്തെയും മനസ്സിലാവൂ


ശ്രമിക്കാത്തവരുടെയും അന്വേഷിക്കാത്തവരുടെയും മുൻപിൽ നേട്ടമെന്ന ഭാഗ്യം വന്ന് നൃത്തംചവിട്ടിയാലും അവരത് കാണില്ല


ഭാഗ്യം പോലും അവരുടെ മുമ്പിൽ നൃത്തം ചെയ്ത് തളർന്ന് വീണുപോകുംതിരിച്ചുപോകും


അങ്ങനെയവർ ഭാഗ്യത്തെ പഴിപറയുന്ന ഭാഗ്യമില്ലാത്തവരാവും.


മഴയെ അറിയുന്നവൻ മാത്രമേമഴയത്ത് നനയുമെന്നറിയുന്നവൻ മാത്രമേമഴയത്ത് വല്ലാതെനനയുന്നത് ഗുണകരമല്ലെന്നറിയുന്നവൻ മാത്രമേ നിലക്ക് മഴയെ പേടിക്കുന്നവൻ മാത്രമേ കുടകരുതൂകുട പിടിക്കൂ


മുൻകൂട്ടി കുട കരുതുന്നത് പോലെയാണ്അപ്പപ്പോൾ കുടപിടിക്കുന്നത് പോലെയുമാണ് ശരണംവിളിശരണം തേടൽ.


അതല്ലെങ്കിൽകുട ഇല്ലാത്തവൻമഴപെയ്യുമ്പോൾ നനഞ്ഞ് രോഗിയാവാതിരിക്കാൻ അപ്പപ്പോൾമഴയില്ലാത്ത ഇടങ്ങളിലേക്ക് ഓടിച്ചെന്ന് കയറുന്നതാണ് ശരണം വിളിശരണം തേടൽ


അങ്ങനെ മഴ നനയാതിരിക്കുന്നതാണ് ശരണം നേടൽ


മഴ നനയാതിരിക്കാൻ ഓടിപ്പോകുന്ന പണിയാണ് ശരണം വിളിശരണം തേടൽ.


മഴയിൽ നിന്ന് ഓടി ശരണം തേടുന്നത് പോലെ തന്നെയുള്ള വ്യക്തതകൃത്യത രക്ഷക്ക് വേണ്ടിസ്വാമിയേ ശരണംഅല്ലാഹുവേ ശരണം (അഊദു ബില്ലാവിളിക്കുന്നവനും അല്ലാഹുവിലുംസ്വാമിയിലും ശരണം തേടുന്നവനും ഉണ്ടാവണം.


ഭ്രാന്തൻ നായ തന്റെ പിറകെ ഓടുന്നുവെന്നറിയുന്നവൻ എങ്ങിനെയൊക്കെ രക്ഷതേടിഓടിരക്ഷപ്പെടാൻ ശ്രമിക്കുമോഅങ്ങനെയൊക്കെ തന്നെയുള്ള ശരണം വിളിശരണം തേടൽ തന്നെസംഭവിക്കണം


ആയിടയിൽ മറ്റൊന്നും ബാധകമാവാത്തമറ്റൊരാകർഷണവും ശ്രദ്ധയിൽ വരാത്ത ശരണം വിളിശരണം തേടൽ


ചൂട് കൂടി തപിച്ചാൽ നിർബന്ധമായും ആവി പാറുന്നത് പോലുള്ള ശരണം വിളിശരണം തേടൽ.


തീക്കനലിൽ കാൽ ചവുട്ടിയാൽ കുതറിയോടുന്നത് പോലുള്ള ശരണം വിളിശരണം തേടൽ


മറ്റൊന്നുകൊണ്ടുമല്ല


അകപ്പെട്ട അപകടവും നാശവും വ്യതിചലനവും കൃത്യമായും ഭീതിജനകമാണെന്ന് തനിക്ക് തന്നെബോധ്യപ്പെടുന്നതിനാൽ.


മറ്റാരും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലാത്ത വിധം ബോധ്യപ്പെടുന്നതിനാൽ.


അങ്ങനെ ബോധ്യപ്പെടുന്നവന്റെ ശരണം വിളിയും ശരണം തേടലും മാത്രമേ യഥാർത്ഥ ശരണംവിളിയും ശരണം തേടലുമാവൂ.


പിന്നാലെ ഓടിപ്പിന്തുടരുന്ന കൊലപാതകിയിൽ നിന്ന് എങ്ങിനെയൊക്കെ ഒരാൾ ഓടിയും ഒളിഞ്ഞുംമറഞ്ഞും രക്ഷതേടാൻ ശ്രമിക്കുമോ അതുപോലുള്ള ശരണം വിളിശരണം തേടൽ.


ജീവൻ വിലകൊടുത്തും ജീവൻ നിലനിർത്തുന്ന ആത്മരക്ഷയുടെ ശരണം വിളിശരണം തേടൽ


അങ്ങനെയൊക്കെ ശരണം തേടിപ്പോകുമ്പോഴും ശരണം വിളിച്ചുപോകുമ്പോഴും ഉറപ്പാക്കേണ്ടവേറൊന്നുണ്ട്.


ഒന്നും മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടമാകരുത് ഒരു ശരണം വിളിയും തേടലും


ചെറിയ അപകടത്തിൽ നിന്ന് രക്ഷനേടണംപക്ഷേ അത് വലിയ അപകടത്തിൽ ചെന്ന്ചാടുന്നതായിരിക്കരുത്


ഓരോ ചെറിയ അപകടവും അതാത് സമയത്തെ വലിയ അപകടം തന്നെയായി തോന്നും


ശരിയാണ്


ഒന്നുമില്ലാതിരിക്കുമ്പോൾ എന്ത് ചെറുതും വലുതാണ്.


പക്ഷേ ഒരു രക്ഷ തേടലും ഒരു രക്ഷ നേടലും മറ്റൊരു വലിയ അപകടത്തിലേക്കുള്ളഎടുത്തുചാട്ടമാകരുത്.


ഒരു ചെറിയ കുഴിയിൽ നിന്നും രക്ഷനേടാൻ വാഹനം വെട്ടിമാറ്റേണ്ടത് വലിയ ടാങ്കർ ലോറിയിൽചെന്നിടിക്കാനാവരുത്


ആരെയാണോ ശരണത്തിനായി വിളിക്കുന്നത് അയാൾക്ക് ശരണം തരാൻ സാധിക്കും എന്ന്ഉറപ്പിച്ചറിയണം.


എവിടേക്കാണോ ശരണം വിളിച്ച്രക്ഷതേടി പോകുന്നത് അവിടെ രക്ഷകിട്ടുംഅവിടെ രക്ഷയുണ്ട്എന്നുറപ്പിക്കണം.


എന്നിട്ടുവേണം ശരണം വിളിക്കാൻശരണം തേടാൻ


പിടിച്ചതിനേക്കാൾ വലിയ പാമ്പിന്റെ വായയിലേക്ക് കയ്യിടും പൊലെയായിപ്പോകരുത് ഒരു ശരണംവിളിയുംഒരു ശരണം തേടലും.


നീന്തമറിയാത്തവൻ രക്ഷ നേടാൻ വെള്ളത്തിലേക്ക് ചാടും പോലെയാകരുത് ഒരു ശരണം വിളിയുംഒരു ശരണം തേടലും.


തോട്ടിൽ നിന്ന് രക്ഷപ്പെടാൻ ചാടുന്നത് കടലിലേക്കാവരുത്.


എങ്കിൽഎന്തിൽ നിന്നാണ്എവിടേക്കാണ് ശരണം എന്ന രക്ഷക്ക് വേണ്ടിയുള്ള വിളിയും രക്ഷതേടലും എന്നതുണ്ടാവും.


അതാണ് “അഊദു ബില്ലാഹി


അല്ലാഹുലേക്ക് ഞാൻ ശരണം തേടുന്നു


(എന്തിൽ നിന്ന്?) 


മിനശ്ശയ്ത്താനിർറജിം.”


ആട്ടപ്പെട്ട (ശപിക്കപ്പെട്ടപിശാചിൽ നിന്ന് (അനാവശ്യങ്ങളിൽ നിന്ന്വേണ്ടാത്തതുകളിൽ നിന്ന്)”


അല്ലാഹുവേ ശരണം ……

സ്വാമിയേ ശരണം……