സംവരണം കൊണ്ട് ഇന്ത്യയിലോ ഇങ്ങ് കേരളത്തിലോ പോലും മുസ്ലിംകൾ എന്തെങ്കിലും കൂടുതലായി നേടിയിട്ടുണ്ടോ, അനുഭവിക്കുന്നുണ്ടോ?
ഇല്ല.
ഇന്ത്യയിലോ ഇങ്ങ് കേരളത്തിലോ മുസ്ലിംകൾക്ക് അർഹതയുള്ളതോ ആനുപാതികമായതോ പോലും കിട്ടിയിട്ടുണ്ടോ?
ഇല്ല.
അർഹതയുള്ളതിൻ്റെയും ആനുപാതികമായതിൻ്റെയും പകുതി പോലും മുസ്ലിംകൾ ഇന്ത്യയിൽ എവിടെയെങ്കിലും നേടിയിട്ടുണ്ടോ?
ഇല്ല.
എന്നിട്ടും എന്തുകൊണ്ട് പ്രീണനത്തിൻ്റെയും അവിഹിതമായി എന്തോ അധികം നേടിയതിൻ്റെയൂം പഴി മുസ്‌ലിംകൾക്ക് നേരേ വരുന്നു?
എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയം പോലും മുസ്‌ലിംകളെ അങ്ങനെ പഴി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം മതി അധികാരം നേടാമെന്ന നിലയിൽ വരുന്നു?
എന്തുകൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ഇവിടെ ചോദിക്കണം?
മതേതര ജനാധിപത്യ രാജ്യത്ത് ഒരു സംഗതിക്കും ഒരു രംഗത്തേക്കും നിയമനത്തിന് പരിഗണിക്കുമ്പോൾ ആരുടെയും മതവും സമുദായവും പേരും നോക്കേണ്ടി വരരുത്. യഥാർത്ഥത്തിൽ ജാതിയും മതവും ചോദിക്കാൻ തന്നെ പാടില്ല.
പിന്നെന്താണ് മതേതര ജനാധിപത്യ രാജ്യത്ത് ജീവിച്ചുകൊണ്ട് മതം വിഷയമാക്കി, മാനദണ്ഡമാക്കി ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ചോദ്യമുണ്ടാവും.
മതേതര ജനാധിപത്യ രാജ്യത്ത് മതവും സമുദായവും പേരും മാനദണ്ഡമാക്കി ഒരു കാര്യവും നിശ്ചയിക്കേണ്ടി വരരുത്. ശരിയാണ്.
പക്ഷെ, ഇന്ത്യയിൽ ആകമാനം നോക്കിയാലും ഇങ്ങേയറ്റം നാം എല്ലാ കാര്യത്തിലും വല്ലാതെ ഊറ്റംകൊള്ളുന്ന കേരളത്തിൽ വരെയും സംഗതി അങ്ങിനെയല്ല.
പ്രത്യേകിച്ചും മുസ്‌ലിംകളുടെ കാര്യത്തിൽ അങ്ങനെയല്ല.
എന്തോ കൂടുതൽ മുസ്‌ലിംകൾക്ക് നൽകുന്നു, എന്തോ കൂടുതൽ മുസ്ലിംകൾ അനുഭവിക്കുന്നു എന്ന് എല്ലാവരും പറയുന്നു, വരുത്തുന്നു.
എന്നാലോ ഏറ്റവും കുറവ് മാത്രം എല്ലാവരും മുസ്‌ലിംകൾക്ക് നൽകുന്നു, ഏറ്റവും കുറവ് മാത്രം മുസ്ലിംകൾ അനുഭവിക്കുന്നു.
പുറത്ത് പറയാതെ, എന്നാൽ കൃത്യമായി വർഗ്ഗീയത നടപ്പാക്കപ്പെടുന്നു. പ്രത്യേകിച്ചും മുസ്‌ലിംവിരുദ്ധ വർഗ്ഗീയത നടപ്പാക്കപ്പെടുന്നു.
എന്നിട്ടോ?
വർഗ്ഗീയതയും തൊട്ടുകൂടായ്മയും ആരോപിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും മുഴുവൻ മുസ്‌ലിംകളുടെ മേലും മുസ്‌ലിംകൾക്കെതിരെയും.
മുസ്‌ലിം പേര് ഒരയോഗ്യത എന്ന് വരുംവണ്ണം ഇന്ത്യയിൽ മൊത്തവും, പിന്നെ ഇങ്ങ് കേരളത്തിൽ വരെയും എന്തൊക്കെയോ പ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ചിരിക്കുന്നു.
മുസ്‌ലിംകൾക്ക് മാത്രമാണ് ഇന്ത്യയുടെ മതേതരസങ്കല്പത്തെ ചോദ്യം ചെയ്യുംവിധവും മതത്തേയും സ്വസമുദായത്തെയും പേരിൽ സൂക്ഷിക്കുംവിധവും ഇന്ത്യയിൽ ഒരു രാഷ്ടീയപാർട്ടിയുള്ളത്, മുസ്‌ലിംലീഗ് ഉള്ളത് എന്നത് കൊണ്ടുമാവുമോ ഇത്?
എന്നത് കൊണ്ട് കൂടിയാണോ ഇങ്ങനെയൊരു മുസ്‌ലിംവിരുദ്ധ മനസ്സ് ഏതോനിലക്ക് നാടൊട്ടുക്കും സംഭവിച്ചത്?
ബാക്കി ആരെല്ലാം എങ്ങനെയെല്ലാം വർഗീയതയും ചേരിതിരിവും മതപരമായ കുത്തിത്തിരിപ്പും ഉള്ളിലും പുറത്തും കളിച്ചാലും അവർക്കാർക്കും അവരുടെ മതത്തേയും സമുദായത്തെയും സൂചിപ്പിക്കും വിധം ഒരു രാഷ്ട്രീയപാർട്ടി ഇന്ത്യയിലോ കേരളത്തിലോ ഇല്ല.
മുസ്‌ലിംലീഗാണെങ്കിലോ ഇന്ത്യയെ വിഭജിക്കാൻ നേതൃത്വം നൽകിയ, പാക്കിസ്ഥാൻ ആവശ്യപ്പെട്ട് ഇന്ത്യയെ വിഭജിച്ച അതേ പാർട്ടിയുടെ അതേ പേരും പതാകയും സൂക്ഷിക്കുകയും ചെയ്യുന്നു. വിരോധാഭാസം പോലെ. ഉളുപ്പില്ലാതെ.
എട്ടുകാലി മമ്മൂഞ്ഞ് പോലെയാണ് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മുസ്‌ലിംലീഗ് എന്ന് തോന്നിപ്പോകും.
മുസ്‌ലിംകൾക്ക് ന്യായമായും ജനാധിപത്യപരമായി എവിടെയും വകവെച്ച് കിട്ടുന്നത് പോലും കിട്ടാതെ, എന്നാൽ എങ്ങിനെയൊക്കെയോ എന്തൊക്കെയോ കിട്ടിയത് മുഴുവൻ സ്വന്തം നേട്ടമായി അവകാശപ്പെടുന്ന മുസ്ലീംലീഗ് എന്ന എട്ടുകാലി മമ്മൂഞ്ഞ്.
യഥാർത്ഥത്തിൽ മുസ്‌ലിംകൾക്ക് മതേതരമായും ആനുപാതികമായും ജനാധിപത്യപരമായും ഇന്ത്യയിൽ (കേരളത്തിൽ പോലും) കിട്ടേണ്ട പല അവകാശങ്ങൾക്കും സംഗതികൾക്കും വിഘാതവും തടസ്സവും ആവുക മാത്രമാണോ ഈ മുസ്‌ലിം ലീഗ്?
ഒന്ന് നോക്കൂ.
കേരളത്തിലാണല്ലോ, അതും മലബാറിൽ മാത്രം, മുസ്‌ലിംലീഗ് കാര്യമായും അതിൻ്റെ സാന്നിധ്യം കാണിക്കുന്നത്?
അതേ കേരളം തന്നെയാണല്ലോ മുസ്‌ലിം പ്രീണനത്തിന് മകുടോദാഹരണമായി അങ്ങ് യുപിയും കേന്ദ്രവും ഭരിക്കുന്നവർ ഇലക്ഷൻ പ്രചാരണ വേളയിലും അല്ലാതെയും കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും?
കേരളത്തിൽ ആകെ മൊത്തം ലോക്സഭാ സീറ്റുകൾ 20.
26 ശതമാനമുള്ള മുസ്‌ലിംകൾക്ക് മുസ്‌ലിം പേരിൽ ആകെയാലുള്ളത് വെറും മൂന്ന് എംപിമാർ.
ഒരുകാലത്തും കേരളത്തിൽ ഇതിൽ കൂടുതൽ പ്രാതിനിധ്യം മുസ്ലിംകൾക്ക് മുസ്‌ലിം പേരിൽ കിട്ടിയിട്ടില്ല.
ഇന്ത്യയിൽ ആകമാനം എന്ന പോലെ കേരളത്തിലും മുസ്‌ലിം പേരുള്ള സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ എല്ലാ മതേതരപാർട്ടികളും മടിക്കുന്നു, അറക്കുന്നു.
കേരളത്തിൽ (ഒന്നിനും കൊള്ളാത്ത) മുസ്‌ലിംലീഗുണ്ടല്ലോ മുസ്‌ലിംകൾക്ക് എന്ന ന്യായം ന്യായമായും മുസ്‌ലിംകൾക്ക് ആനുപാതികമായി പോലും അവകാശപ്പെട്ടത് നൽകാതിരിക്കാൻ വരെ മതേതരപാർട്ടികൾ ന്യായമാക്കുന്നു.
എന്നാൽ 18 ശതമാനമുളള ക്രിസ്ത്യാനികൾക്ക് ഇവിടെ കേരളത്തിൽ അഞ്ച് എംപിമാരുണ്ട്.
ഇടതുപക്ഷം നിർത്തിയ ഒരുകുറെ ക്രിസ്ത്യാൻ സ്ഥാനാർഥികൾ കൂടി മറ്റ് പ്രദേശങ്ങളിൽ നിന്ന് ജയിച്ചിരുന്നുവെങ്കിൽ ക്രിസ്ത്യൻ ലോക്സഭാ പ്രാതിനിധ്യ അനുപാതം ഇനിയും എത്രയോ കൂടുമായിരുന്നു.
മുസ്‌ലിം പേരുള്ള എംഎൽഎമാരും ക്രിസ്ത്യൻ പേരുള്ള എംഎൽഎമാരെക്കാൾ എണ്ണത്തിൽ തുലോം കുറവ്.
കേരളത്തിൻ്റെ ഏത് രംഗത്തും മുസ്ലിംകൾ ക്രിസ്ത്യാനികളെക്കാളും മറ്റേത് സമുദായത്തേക്കാളും വളരെ പിറകിലാണ്.
ഉദ്യോഗസ്ഥ മേഖലയിൽ ജനസംഖ്യയിൽ 26 ശതമാനമുള്ള മുസ്ലീംകളുടെ പ്രാതിനിധ്യം പതിമൂന്ന് ശതമാനത്തിലും താഴെയാണ്.
ജനസംഖ്യയിൽ വെറും 18 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം 20 ശതമാനത്തിനും മുകളിലാണ് എന്നതും മറ്റ് സമുദായങ്ങളൊന്നും പിറകിലല്ല എന്നതും ഇതുമായി തട്ടിച്ച് കൂട്ടിവായിക്കണം.
എന്നിട്ടും എപ്പോഴും അടികിട്ടുന്നതും പ്രീണനം എന്ന പഴിയും എന്തോ കൂടുതൽ അവിഹിതമായി നേടുന്നു, അനുഭവിക്കുന്നു എന്ന ആരോപണവും കേൾക്കേണ്ടി വരുന്നതും മുസ്ലിം എന്ന ചെണ്ടക്ക് തന്നെ.
മുസ്ലിംകൾ കാലാകാലമായി എന്തോ അവിഹിതമായി നേടിയെടുത്തത് പോലെ.
ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ആനുപാതികമായും സംവരണപ്രാകാരവും അർഹതയുള്ളത്ര പോലും കിട്ടാതെ അടികൊള്ളുന്ന ചെണ്ടയായി എപ്പോഴും മുസ്ലിംകൾ.
ആനുപാതികമായി മുസ്‌ലിംകൾക്ക് (ഇങ്ങ് ഏറ്റവും മുസ്‌ലിം പ്രീണനം നടക്കുന്നു എന്ന് അങ്ങ് ഉത്തരേന്ത്യയിൽ വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി കുപ്രചരണം നടത്തി കൊട്ടിഘോഷിക്കുന്ന) കേരളത്തിൽ പോലും കിട്ടുന്ന പ്രാതിനിധ്യം തുലോം കുറവ്.
ഏത് രംഗത്തും ഇന്ത്യയിൽ ആകെമൊത്തമുള്ള മുസ്‌ലിംകളുടെ ആനുപാതികപ്രാതിനിധ്യത്തിൻ്റെ കുറവിൻ്റെ കാര്യം പറയുകയേ വേണ്ട.
അടികൊള്ളാൻ ചെണ്ട എന്ന നിലക്ക് മുസ്ലിംകളും കൂലിവാങ്ങാൻ ബാക്കി എല്ലാവരും എന്ന നിലക്കും ഇന്ത്യയിലും കേരളത്തിലും കാര്യങ്ങൾ.
ക്രിസ്ത്യാനികൾക്കും മറ്റേതൊരു വിഭാഗത്തിനും ഇങ്ങ് കേരളത്തിലും ഇന്ത്യയുടെ മറ്റേത് ഭാഗത്തും കിട്ടുന്നത് ആനുപാതികമായി കൂടുതൽ.
സർക്കാർ ഉദ്യോഗതലത്തിലും മറ്റേതൊരു പൊതുമേഖലാ രംഗത്തും ഇതിങ്ങനെ തന്നെ.
ഏത് സർക്കാർ രേഖകളും കണക്കുകളും എടുത്തു പരിശോധിച്ച് നോക്കിയാൽ ഇക്കാര്യം മനസ്സിലാവുകയും ചെയ്യും.
പക്ഷെ മുസ്‌ലിംകളെ കരുവാക്കി വെറുപ്പും വിഭജനവും വിതരണം ചെയ്യുന്നവർ കളവ് മാത്രം പറയും. അവർ രേഖകളും കണക്കുകളും വസ്തുതകളും പറയില്ല.
വർഗ്ഗീയത സ്വയം നടപ്പാക്കിക്കൊണ്ട് അവർ വർഗ്ഗീയതയുടെ പരിവേഷവും തൊഴിയും ഒപ്പം അമിതമായി പ്രീണിപ്പിക്കപ്പെടുന്നു, അവിഹിതമായി എന്തോ കൂടുതലായി അനുഭവിക്കുന്നു എന്ന പഴിയും നൽകുന്നത് മുസ്ലിംകൾക്ക്.
പ്രീണനം എപ്പോഴും മുസ്ലിംകളോട് എന്ന നിലക്ക് ദുഷ്പ്രചരണം നടത്തി ഇന്ത്യയിൽ അധികാരം നേടാം, ഉറപ്പിക്കാം എന്ന് വരെ ഇവിടത്തെ മുഖ്യാധാരാപാർട്ടി തെളിയിച്ചിരിക്കുന്നു.
മുസ്ലിംകളോടുള്ള വെറുപ്പും അസൂയയും മാത്രം മതി ഒരു രാഷ്ട്രീയപാർട്ടിക്ക് ഇന്ത്യയിൽ വേരൂന്നാനും വളരാനും ഇന്ത്യ ഭരിക്കാനുമുള്ള ന്യായവും ആദർശവും പ്രത്യേശാസ്ത്രവും എന്ന് വരെ വന്നിരിക്കുന്നു.
എന്തോ അവിഹിതമായി അനുഭവിക്കുന്നത് മുസ്ലിംകൾ ആണെന്ന നിലക്കാണ് സ്വയം എല്ലാം അവിഹിതമായി അനുഭവിച്ചുകൊണ്ട് (ബിജെപിയും) ക്രിസ്ത്യാനികളും ഉയർന്ന ജാതിക്കാരും ഇന്ത്യ മുഴുക്കെയും പറഞ്ഞുപരത്തുന്നത്.
മുസ്‌ലിംകൾക്കാണെങ്കിൽ അതെങ്ങിനെ പ്രതിരോധിക്കണം എന്നറിയുകയും ഇല്ല.
എന്താണ് കാരണം?
മുസ്‌ലിംകൾക്ക് മാത്രം മതത്തിൻ്റെ പേരിലുള്ള ഒരു പാർട്ടി ഇങ്ങ് കേരളത്തിലുണ്ട് എന്നതാണോ?
അറിയില്ല.
പക്ഷേ, കേരളത്തിലെങ്കിലും കാര്യങ്ങൾ അങ്ങനെയാണ്.
മുസ്‌ലിം സ്ഥാനാർഥികൾ ജയിക്കുന്നത് മുസ്‌ലിംലീഗ് എന്ന മുസ്‌ലിം വർഗ്ഗീയ സമുദായിക പേരും വിശേഷണവും ഉള്ള ഒരു പാർട്ടിയുടെ പേരിലും ബാനറിലും മാത്രം.
മുസ്‌ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി ഉള്ളത് കൊണ്ട് മുസ്ലിംകൾ കാര്യമായി മറ്റ് പാർട്ടികളിൽ ഇല്ലാതായി എന്ന് പറയാമോ? അറിയില്ല, പക്ഷെ ശരിയല്ല.
മുസ്‌ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി ഉള്ളത് കൊണ്ട് മറ്റു പാർട്ടികൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തുന്നതും മത്സരിപ്പിക്കുന്നതും തുലോം കുറയുകയും ചെയ്തു.
മുസ്ലിംകൾ അവരുടെ പൊതുവെയുള്ള മതേതര സ്വഭാവവും മനസ്സും കാരണം അവർക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ആരെയും എത് മതവിഭാഗം സ്ഥാനാർഥികളെയും ജയിപ്പിക്കുന്നു.
കാസർകോടായാലും കണ്ണൂരായാലും കോഴിക്കോടായാലും വടകരയായാലും (ഷാഫി പറമ്പിലിനെ ഇപ്പോൾ ജയിപ്പിച്ചത് മാറ്റിനിറുത്തിയാൽ) എല്ലാ കാലത്തും ജയിപ്പിച്ചത് അങ്ങനെയാണ്. ആരെയും ഏത് മതവിഭാഗത്തെയും.
മുൻപ് E K നായനാരെ തലശ്ശേരിയും A K ആൻ്റണിയെ തിരൂരും വിജയിപ്പിച്ചത് പോലെ. വടകരയിൽ കെ പി ഉണ്ണികൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും കാലാകാലമായി ജയിച്ചിരുന്നത് പോലെ.
പക്ഷേ ഒരൊറ്റ ക്രിസ്ത്യൻ ഹിന്ദു ഭൂരിപക്ഷ മേഖലയിലും (ഭൂരിപക്ഷം വേണ്ട അത്യാവശ്യം ഹിന്ദു ക്രിസ്ത്യൻ സാന്നിധ്യമുള്ള മേഖലകളിൽ തന്നെ) ക്രിസ്ത്യാനിയും ഹിന്ദുവും അല്ലാത്ത ഒരൊറ്റ ആളും കേരളത്തിൽ സ്ഥാനാർത്ഥി ആവില്ല, വിജയിക്കില്ല. ചുരുങ്ങിയത് ഒരു മുസ്ലിം സ്ഥാനാർത്ഥി ഒരിക്കലും ഉണ്ടായിട്ടില്ല, ജയിച്ചിട്ടില്ല.
ക്രിസ്ത്യാനിയും ഹിന്ദുവും അല്ലാത്ത ഒരു സ്ഥാനാർത്ഥിയേയും ഒരൊറ്റ മുന്നണിയും പരീക്ഷിക്കുകയും ഇല്ല അത്തരം ക്രിസ്ത്യൻ ,ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ (ഭൂരിപക്ഷം വേണ്ട അത്യാവശ്യം സാന്നിധ്യമുള്ള മേഖലകളിൽ പോലും).
എന്നിട്ടും വർഗ്ഗീയതയുടെ ആരോപണവും അവിഹിതമായി എന്തോ കൂടുതൽ അനുഭവിക്കുന്ന പഴിയും ക്രിസ്ത്യാനികൾക്കും ഹിന്ദുവിനും നേരെ ഇല്ല.
കാരണം എന്താണ്?
മുസ്‌ലിം ലീഗ് എന്ന പേരിലുള്ള ഒരു പാർട്ടി മാത്രം. ചുരുങ്ങിയത് കേരളത്തിൽ. ഇന്ത്യയിൽ ആകമാനം അത് പാക്കിസ്ഥാൻ്റെ പേരിലും.
ഏറ്റവും നന്നായി വർഗ്ഗീയത കളിക്കുന്ന, മതത്തിൻ്റെ പേരിൽ സംഘടിച്ച് പുരോഹിതന്മാരെ മുൻപിൽ വെച്ച് വിലപേശുന്ന ക്രിസ്ത്യാനിയുടെ ഉള്ളുതറച്ച വർഗ്ഗീയത ആരും മനസ്സിലാക്കാതെ പോകുന്നു, എടുത്തു പറയാതെ പോകുന്നു. ഇങ്ങ് കേരളത്തിൽ വരെ.
മതങ്ങൾക്കിടയിലെ തുലനങ്ങൾക്കിടയിൽ ആശയതലത്തിലെ സ്വന്തം പാപ്പരത്തം കാരണം സ്വയം മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും മുൻപിൽ തോറ്റുനിൽക്കുന്ന ക്രിസ്ത്യാനി മുസ്ലിവിരോധം മൂത്തുകയറി സംഘടിച്ച്, ഹിന്ദുവർഗ്ഗീയതയെ വരെ പിന്തുണച്ച് വളർത്തുന്നു എന്ന് വന്നിരിക്കുന്നു…