Friday, December 27, 2024

എന്താണ് ഹലാൽ? എന്താണ് ഹറാം?

ഹലാൽ എന്തെന്നറിയാത്ത എല്ലാവരും ധരിക്കുന്നത് ഹലാൽ എന്നാൽ എന്തോ വലിയ സംഗതിയാണ്, എന്തോ കുറ്റകരമായ സംഗതിയാണ് എന്നാണ്.

അഥവാ എല്ലാവരെയും അങ്ങനെയാണ് മറ്റെന്തോ നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച് തെറ്റിധരിച്ചിരിക്കുന്നത്.

അതുകൊണ്ടാണല്ലോ തീയില്ലാതെയും ഇത്രക്ക് പുകയുന്നത്?

എന്താണ് ഹലാൽ?

അനുവദനീയമായത് ഹലാൽ. വളരേ ലളിതം.

അനുവദനീയമായത് കുറെയുണ്ടോ?

നിഷിദ്ധമായ (ഹറാം ആയ) വളരേ കുറച്ച് കാര്യങ്ങളും സംഗതികളും സാധനങ്ങളും ഒഴികെ, ബാക്കിയെല്ലാം ഹലാൽ (അനുവദനീയമായത്). 

എങ്കിൽ എന്താണ് അനുവദനീയമല്ലാത്തത്, അഥവാ നിഷിദ്ധമായത്, അഥവാ ഹറാം ആയത്?

നിങ്ങളെ സംശുദ്ധവും പരിശുദ്ധവും ആയി നിർത്താൻ വേണ്ടി ഒഴിവാക്കി മാറ്റിനിർത്തിയ കാര്യങ്ങളാണ് ഹറാം.

നിങ്ങളെ സംശുദ്ധവും പരിശുദ്ധവും ആയി നിർത്താൻ വേണ്ടി അനുവദനീയമല്ലാത്തത്,  നിരോധിച്ചത്, അഥവാ മോശമായത്. 

എന്നുവെച്ചാൽ ഹറാം അല്ലാത്തതെല്ലാം ഹലാൽ.

വളരെ കുറച്ച് ഹറാമും ബാക്കി എല്ലാം ഹലാലും.

എങ്കിൽ നാടൻ ഭാഷയിൽ ഒന്നുകൂടി വ്യക്തമാക്കിത്തരിക: എന്താണ് ഹലാൽ? എന്താണ് ഹറാം?

വൃത്തിയില്ലാത്തത് മുഴുവൻ, മോശമായത് മുഴുവൻ ഹറാം.

നിങ്ങളെ അലസരും ചൂഷകരും ആക്കുന്നത് മുഴുവൻ ഹറാം.

നിങ്ങളെ താന്തോന്നികളും തെമ്മാടികളും ആക്കുന്നത് മുഴുവൻ ഹറാം.

ഉദാഹരണത്തിന്: 

1. ഒരു ഉദാഹരണം : രക്തം നിഷിദ്ധം, ഹറാം. രക്തം ഹലാൽ അല്ല, അനുവദനീയമല്ല.

രക്തം മാത്രം പാചകം ചെയ്തും അല്ലാതെയും കഴിക്കുന്നതും കുടിക്കുന്നത് നിഷിദ്ധം, ഹറാം. രക്തം പോവാതെ കിട്ടുന്ന മാംസം നിഷിദ്ധം, ഹറാം, ഹലാൽ അല്ലാത്തത്.

അതുകൊണ്ടാണ് മുസ്‌ലിംകൾക്ക് മൃഗങ്ങളുടെ മാംസം കഴിക്കണമെങ്കിൽ അതിനെ അതിൻ്റെ രക്തം മുഴുവൻ കളയുന്ന കോലത്തിൽ അറുക്കൽ നിർബന്ധമാകുന്നത്.

ഹലാൽ ഭക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്രയേ ഉളളൂ. മാംസം കഴിക്കുന്നുവെങ്കിൽ പൂർണമായും രക്തം കളയുന്ന വിധത്തിൽ അറൂത്തത് മാത്രം. 

2. മറ്റൊരുദാഹരണം: ശവം നിഷിദ്ധം, ഹറാം, ഹലാൽ അല്ല. 

ശവം കഴിക്കുന്നത് നിഷിദ്ധമാണ്. 

എന്നുവെച്ചാൽ അറുക്കാതെ കിട്ടുന്ന ഏത് മാംസവും ശവമാണ്. അത്തരം ശവങ്ങൾ നിഷിദ്ധമാണ്. 

മത്സ്യത്തിൻ്റെ കാര്യത്തിലൊഴികെ. 

അറുക്കാതെ ചാവുന്ന, അങ്ങനെ കിട്ടുന്ന മാസം ഏതും ശവമാണ്, ഹലാൽ അല്ല, അനുവദനീയമല്ല. അവ ഹറാം ആണ്, നിഷിദ്ധമാണ്. 

ഇത്രയേ ഉള്ളൂ ഹറാം ഹലാൽ വിഷയം.

3. പിന്നെയും വേറൊരുദാഹരണം: പലിശ നിഷിദ്ധമാണ്. പലിശ ഹലാൽ അല്ല.

പ്രയാസപ്പെടുന്നവന് കടം നൽകി അതിന് പ്രതിഫലമായി പലിശ വാങ്ങരുത്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

4. പന്നിയിറച്ചി ഏതുവിധേനയും നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

ഇനിയും ചില കാര്യങ്ങളുണ്ട് ഹലാൽ അല്ലാത്തത്. ഹറാം ആയത്. അവയിൽ മിക്കതും ഓർമ്മയുള്ളത് ഇവിടെ എണ്ണിപ്പറയാം 

5. പുരുഷൻമാർ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഹറാം, നിഷിദ്ധം. 

അഥവാ പുരുഷൻമാർ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഹലാൽ അല്ല, അനുവദനീയമല്ല.

6. കളവു മുതൽ ഹലാൽ അല്ല, അനുവദനീയമല്ല. നിഷിദ്ധമാണ്. ഹറാമാണ്.

7. മദ്യപാനം/ലഹരിപദാർത്ഥം (എന്നുവെച്ചാൽ ലഹരിയുണ്ടാക്കുന്നത് എന്തും) നിഷിദ്ധമാണ്, ഹറാം ആണ്, ഹലാൽ അല്ല, അനുവദനീയമല്ല.

8. വ്യഭിചാരം ഹലാൽ അല്ല, അനുവദനീയമല്ല. നിഷിദ്ധമാണ്. ഹറാമാണ്.

ഇങ്ങനെയിങ്ങനെ പോകുന്ന അല്ലറചില്ലറ (ഇനിയും ഇതിൽ പറയാതെ വിറ്റുപോയതടക്കം) കാര്യങ്ങളും സംഗതികളും ഹറാം, നിഷിദ്ധം, അനുവദനീയമല്ലാത്തത്. ബാക്കിയെല്ലാം ഹലാൽ, അനുവദനീയം, നിഷിദ്ധമല്ലാത്തത്.

ഇത്രയൊക്കെയേ ഉള്ളൂ, ഇങ്ങനെയൊക്കെയെ ഉള്ളൂ ഹലാൽ എന്നാലും ഹറാം എന്നാലും. 

ഏറെക്കുറെ ആർക്കും സ്വീകാര്യമാവാൻ മാത്രമുളളത്, മോശമായി തോന്നാൻ ഒന്നുമില്ലാത്തത്. 

അല്ലാതെ, അന്ധമായ വെറുപ്പും വിദ്വേഷവും ശത്രുതയും വെച്ചുകൊണ്ട് തെറ്റിദ്ധാരണകൾ പരത്തി, എന്തോ ഭീകരമായ സംഗത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അന്തരീക്ഷം പൊടിപടലം നിറഞ്ഞതും വെള്ളം കലങ്ങിയതും ആക്കരുതല്ലോ ഭ്

No comments: