Monday, December 2, 2024

ഇസ്‌ലാം സനാതനമാണോ? ആണെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.

ഇസ്‌ലാം സനാതനമാണോ? 

ആണെന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.

ആണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. 

ഇസ്‌ലാം എന്നാൽ പ്രാപഞ്ചികതക്കുള്ള, ദൈവത്തിനുളള സമർപ്പണത്തിൻ്റെ പേരാണെന്ന് അവർ അവരവകാശപ്പെടുന്നു. 

ബുദ്ധനും കൃഷ്ണനും യേശുവും മോസസും ഒക്കെ ഇസ്‌ലാമിൻ്റെ പ്രവാചകൻമാരാണെന്നും,  

കാലാകാലങ്ങളിൽ അങ്ങനെ ഇസ്‌ലാം എന്ന പ്രാപഞ്ചികതക്ക് നടത്തേണ്ട സമർപ്പണത്തിൻ്റെ പ്രവാചകന്മാർ വന്നുവെന്നും, 

അതാത് കാലത്ത് ബാധകമാകും വിധം ഇസ്‌ലാം എന്ന പ്രാപഞ്ചികതക്കുള്ള സമർപ്പണം മാത്രമായ മതം അവർ പഠിപ്പിച്ചു, പ്രച്ചിരിപ്പിച്ചു

എന്നുമവർ വിശ്വസിക്കുന്നു. 

ഇത് കേൾക്കുമ്പോൾ ഇവിടെയുള്ള സനാതനക്കാർക്ക് എന്ത് തോന്നുന്നു?

*********

സനാതനം വെറുമൊരവകാശവാദം മാത്രം. 

ആർക്കും നടത്താവുന്ന ഒരവകാശവാദം. 

സനാതനം എന്ന വാക്ക് തന്നെ ഉപയോഗിച്ചായാലും അല്ലെങ്കിലും എല്ലാ മതങ്ങളും ആ അവകാശവാദം നടത്തുന്നു. 

ഇസ്‌ലാമും നടത്തുന്നു. 

ഇസ്‌ലാം എന്നാൽ സമർപ്പണം എന്നർത്ഥം. 

പ്രാപഞ്ചികതക്കുള്ള സമർപ്പണം ജിവിതം. 

ആ സമർപ്പണം സനാതനമായത്. 

സനാതനം എന്ന പേരിലും ധാരണയിലും ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും ഒരു ജനതയും ഒന്നും സ്ഥിരമായോ അല്ലാതെയോ നടപ്പാക്കിയില്ല. 

ഈയടുത്തകാലത്ത് മാത്രം സെമിറ്റിക് മതങ്ങൾ പോലെ ഒരു സംഘടിതമതമാവാൻ കൊതിച്ച്, അങ്ങനെ ആയിത്തീരാൻ ഇവിടെ ചിലർ അവകാശവാദങ്ങൾ ഉയർത്തുന്നു എന്നുമാത്രം. 

മഹാമഹാ ഭൂരിപക്ഷത്തിനും ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച പോലെയല്ലാതെ, സംഗതി എന്തെന്ന് പോലുമറിയാതെ.

No comments: