Friday, December 27, 2024

വഖഫ് സ്വത്ത് എന്നാൽ:

വഖഫ് സ്വത്ത് എന്നാൽ: ഇല്ലാത്ത കേസ് കൊടുത്തും, കലാപങ്ങൾ അഴിച്ചുവിട്ടും, മറ്റുള്ളവരുടെ ആരാധനാലയങ്ങൾ തകർത്തും, എവിടെയെങ്കിലും എങ്ങിനെയെങ്കിലും കീഴെ ലിംഗമോ വിഗ്രഹമോ ഉണ്ടാക്കി വെച്ച് കണ്ടെടുത്തും അല്ലാതെയും തട്ടിയെടുത്ത് നേടുന്ന സ്വത്തോ ഭൂമിയോ അല്ല, ആവാൻ പറ്റില്ല.. 

വഖഫ് സ്വത്ത് എന്നാൽ: ഓരോ വിശ്വാസിയും അവൻ്റെ സ്വന്തം സ്വത്തും സമ്പത്തും പള്ളിക്കും പൊതുആവശ്യങ്ങൾക്കും വേണ്ടി പ്രത്യേകം രേഖാമൂലം നീക്കിവെക്കുന്നതും കൊടുക്കുന്നതും മാത്രമാണ്. 

മുസ്‌ലിംകൾക്കും പള്ളിക്കും എല്ലാ കാര്യങ്ങളിലും കൃത്യമായ നിർദ്ദേശങ്ങളുണ്ട്, വഴികാട്ടലുണ്ട്, ഹലാലും ഹറാമും ഉണ്ട്. 

അവർക്കും അവരുടെ പള്ളിക്കും കൃത്യമായി തന്നെ പാടുള്ളതും പാടില്ലാത്തതുമുണ്ട്. 

തൽപരകക്ഷികൾ അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച്, അധികാരം നേടാനും നിലനിർത്താനും വേണ്ടി മാത്രം, തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വെറുപ്പ് വിതരണം ചെയ്യാനും വേണ്ടി മാത്രം, എന്തെങ്കിലും കളവ് പറഞ്ഞുപ്രചരിപ്പിക്കുന്നത് പോലെയല്ല വഖഫും അതുമായി ബന്ധപ്പെട്ട ഒരു കാര്യവും. 

വെറുതേ കയ്യേറിയതും കട്ടതും മോഷ്ടിച്ചതും വഖഫ് ആക്കാൻ പറ്റില്ല, വഖഫ് സ്വത്തായി നൽകാനും പറ്റില്ല.

വസ്തുതകൾ വസ്തുതകളായിത്തന്നെ പറയണമല്ലോ? 

പ്രത്യേകിച്ചും വസ്തുതാവിരുദ്ധമായ പച്ചക്കളവുകൾ അധികാരത്തിൻ്റെ പിൻബലത്തോടെ രംഗം അടക്കി ഭരിക്കുന്ന നാട്ടിലും കാലത്തും.

കളവ് എത്രയും സുലഭവും സത്യം തീരെ ഇല്ലാതായി എള്ളിൻ്റെയത്ര വലിപ്പത്തിൽ പോലും പ്രത്യക്ഷപ്പെടാത്തതുമാകുന്ന കാലത്തും നാട്ടിലും.

No comments: