ചൂട് വേണ്ടിവരും.
ആ ചൂടാവാം.
ജീവൻ്റെ ചൂട്.
വേണമെങ്കിൽ മാത്രം.
പൊള്ളലേൽക്കാതെ.
അടുപ്പവും ബഹുമാനവും
വിധിയെഴുത്തിൻ്റെയും കൽപനകളുടെയും
പൊള്ളലായിക്കൂട.
കരിച്ചുകളയുന്നതായിക്കൂട.
എല്ലാ ബഹുമാനങ്ങൾക്കുള്ളിലും പിറകിലും
അപമാനിക്കാനുള്ള മനസ്സും ഒളിഞ്ഞിരിപ്പുണ്ട്.
അടുപ്പവും ബഹുമാനവും
അലോസരമുണ്ടാക്കുന്നുവെങ്കിൽ
തീയിൽ നിന്ന് അകലം പാലിക്കുക,
പൊള്ളാതെ മാറിനിൽക്കുക.
തെറിപറയുന്നവർ തെറിപറയട്ടെ.
നീ പ്രതികരിക്കേണ്ട.
തെറിയെ നീ നിസ്സംഗമായി നിന്ന്
വളരാനുളള വളമാക്കുക.
പ്രതികരിച്ചാൽ അവർ ശരിയാവും.
കൊമ്പ് മുറിയും, വേരില്ലാതെയാവും.
നിൻ്റെ പ്രതികരണം
തെറിപറഞ്ഞവനെയും
തെറിപറഞ്ഞതിനെയും
ശരിയെന്ന് വരുത്തും,
ശരിയെന്ന് സമ്മതിച്ചുകൊടുക്കും
നിസ്സഹായത പറയട്ടെ.
********
ആരുടെയൊക്കെയോ സാക്ഷ്യപത്രങ്ങൾക്ക് വേണ്ടി ജീവിക്കേണ്ടിവരുന്ന മനുഷ്യൻ്റെ അവസ്ഥ വല്ലാത്ത ഗതികെട്ട അവസ്ഥ.
മനുഷ്യനായി ജീവിക്കാൻ എന്തെല്ലാം പണിയെടുക്കണം?
എത്രയെല്ലാം അഭിനയിക്കണം?
മനുഷ്യൻ തന്നെ ഉണ്ടാക്കിയും വളർത്തിയുമെടുത്ത എന്തെല്ലാം പഠിക്കണം, പരിശീലിക്കണം?
*******
No comments:
Post a Comment