പുതുവത്സരാശംസകൾ.
ആർക്കും അവനവൻ്റെ കാര്യത്തിൽ പോലും ഒരു നിയന്ത്രണവും ഇല്ല.
എല്ലാം അങ്ങനെയങ്ങ് നടക്കുന്നത് കൊണ്ട് നമുക്ക് തോന്നും നമ്മുടെ എല്ലാ കാര്യങ്ങളും നമ്മുടെ തന്നെ നിയന്ത്രണത്തിലാണ് എന്ന്. വർഷമെന്നും മാസമെന്നും ദിവസമെന്നും ഞാനെന്നും നീയെന്നും നമ്മളെന്നും ഒക്കെ.
ഹൃദയമിടിപ്പും, രക്തചംക്രമണവും കോശങ്ങളും ഗ്രന്ഥികളും തലച്ചോറും അവയുടെ പ്രവർത്തനക്ഷമതയും പ്രവർത്തനങ്ങളും ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല, നമ്മൾ തീരുമാനിക്കുന്നത് കൊണ്ടല്ല.
എല്ലാം നടക്കുന്നത് തന്നെ നമ്മളാവുന്നു, എല്ലാം നടക്കുന്നത് കൊണ്ടും നമ്മൾ ആവുന്നു.
നമ്മൾ ആയതുകൊണ്ടും നമ്മളറിഞ്ഞുകൊണ്ടും എല്ലാം നടക്കുന്നതല്ല.
അവയൊക്കെ എങ്ങിനെയൊക്കെയോ നടക്കുന്നത് കൊണ്ടും പ്രവർത്തിക്കുന്നത് കൊണ്ടുമുള്ള, അവയുടെ നടപ്പ് കൊണ്ടും പ്രവർത്തനഫലമായുമുള്ള ഞാനും നമ്മളും മാത്രം.
ഫലമായ ഞാൻ, നമ്മൾ മാത്രം.
ഞാനും നമ്മളും ഫലമാകുന്നതിനു കാരണമായ പ്രക്രിയയെ നിയന്ത്രിക്കുകയോ, ഉടമപ്പെടുത്തുകയോ ചെയ്യുന്ന ഞാനും നമ്മളും ഇല്ല?
No comments:
Post a Comment