ഇന്ത്യ അനുകമ്പയും സ്നേഹവും കാരുണ്യവും ഇല്ലാത്ത, ക്രൂരതയും അസൂയയും മാത്രം ഉളളിൽ നിറച്ച ജനതയുടെ രാജ്യമായി മാറുന്നുവോ?
ഇന്ത്യയെ നയിക്കുന്നവരെ നോക്കൂ.
കാരുണ്യവും സ്നേഹവും അനുകമ്പയും ഉപദേശിക്കുന്ന, നിർബന്ധമാക്കുന്ന, അവയിലേക്ക് ആകർഷിക്കുന്ന പാഠങ്ങളും മഹദ്വ്യക്തിത്വങ്ങളും അവർക്കില്ല, അവരെ നയിക്കുന്നില്ല.
അവരെ നയിക്കുന്നതും ആകർഷിക്കുന്നതും അസൂയയും വെറുപ്പും വിദ്വേഷവും വെച്ച് സംഘടിക്കാൻ പറയുന്നവർ മാത്രം.
*********
ഇന്ത്യൻജനത പൊതുവേ നിരാശയിലാണ്, നിരാശപ്പെട്ടവരാണ്.
നിരാശയിലും നിരാശപ്പെട്ടവരിലും എളുപ്പമുണ്ടാകുന്നതും ഉണ്ടാക്കാനാവുന്നതുമാണ് അസൂയയും, വെറുപ്പും.
നിരാശയെയും അസൂയയെയും വെറുപ്പിനെയും വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കുറേ കളവുകൾ വേണം.
കളവുകൾ വേണ്ടതുപോലെ വിതരണം ചെയ്താൽ ഒരുങ്ങുന്ന ഇടത്തിൽ പെട്ടന്ന് നടത്താവുന്ന കൃഷിയാണ് വർഗ്ഗീയത, ഭീകരത, തീവ്രവാദം, കലാപങ്ങൾ.
അക്കാര്യത്തിൽ പ്രാവീണ്യമുള്ളവർ അതുപയോഗിച്ച് ഇവിടെ അധികാരം നേടുന്നു, നിലനിർത്തുന്നു.
*******
ഇന്ത്യയിൽ വെച്ച് ഇന്ത്യക്കാരായ നമ്മൾ നമ്മളെ നേരിട്ട് ബാധിക്കുന്ന ഇന്ത്യൻ രാഷ്ടീയമല്ലേ നമ്മുടെ സത്യസന്ധമായ പൗരബോധവും പൗരധർമ്മവും വെച്ച് പറയേണ്ടത്?
ഇവിടെയുള്ള വൃത്തികേടുകളും പരസ്പരമുള്ള വെറുപ്പും ശത്രുതയും വൃത്തിയാക്കുകയും ഇല്ലാതാക്കുകയും തന്നെയല്ലേ ശരിയായ സത്യസന്ധമായ പൗരബോധവും പൗരധർമ്മവും?
നമ്മളും നമ്മുടെ ഏതെങ്കിലുമായ പാർട്ടിയും പ്രതിപക്ഷത്തായാൽ നമ്മളും നമ്മുടെ പാർട്ടിയും എന്താണ് ചെയ്യുക?
ഭരണത്തെയും ഭരണപക്ഷ രാഷ്ട്രീയത്തെയും സുഖിപ്പിക്കുകയല്ലല്ലോ ചെയ്യുക?
പകരം ആവുന്നത്ര ഭരണത്തെയും ഭരണപക്ഷ രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ടിരിക്കും.
അതല്ലേ ജനാധിപത്യത്തിൻ്റെയും രാഷ്ട്രനിർമ്മാണാത്തിൻ്റയും ഭാഗമാവുക എന്നാലും പൗരബോധമുള്ള പൗരനാവുക എന്നാലും അർത്ഥം?
അല്ലാതെ, ഒരേ പാർട്ടിയെ അന്ധമായി പിന്തുണക്കുകയല്ലല്ലോ പൗരധർമവും പൗരബോധാവും?
ഒരു കാര്യത്തിനും നമ്മളെയും നമ്മുടെ പാട്ടിയെയും എതിർക്കരുത്, എതിർത്താൽ അത് രാജ്യദ്രോഹം എന്ന് പറയും എന്ന് പറയുകയല്ലല്ലോ പൗരധർമ്മവും ബോധവും?
എല്ലാറ്റിനും പാക്കിസ്ഥാനും പഴയതും കോൺഗ്രസ്സും മാത്രം ഉത്തരമായി പറയേണ്ടി വരുന്ന ഗതികേടും വല്ലാത്ത ഗതികേട് തന്നെയാണ്.
ഉത്തരം
മുട്ടിയാൽ കൊഞ്ഞനം എന്നത് പൊതുവെ ഒരു ശീലമാക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്.
*******
ഒരിക്കലും ആക്കാൻ പാടില്ലാത്ത ഒരു നികൃഷ്ടനെ, ഒട്ടും ദയയും കാരുണ്യവും തീണ്ടാത്ത, കുറ്റബോധപ്പെടാത്ത ക്രൂരമനസ്സിനുടമസ്ഥനെ ഭരണാധികാരിയാക്കാനാണ് ജനാധിപത്യം ഉപയോഗപ്പെടുന്നതെങ്കിൽ ആ നാടിനെയും നാട്ടുകാരെയും കുറിച്ച് എന്ത് പറയാൻ?
No comments:
Post a Comment