Tuesday, January 7, 2025

തഖിയ. എന്താണത്?

തഖിയ 

എന്താണത്?

ശരിക്കും അറിയില്ല.

വളർന്നുവന്ന മുസ്‌ലിം സമൂഹത്തിലും ചുറ്റുവട്ടത്തും കൂട്ടുകാർക്കിടയിലും അങ്ങനെയൊന്ന് കേട്ടിട്ടേ ഇല്ല.

പിന്നെ എന്തിനാണ് ഈ വാക്കും വിഷയവും ഇവിടെ ഇപ്പോൾ ഉയരുന്നതും പറയുന്നതും? 

എങ്ങിനെ, എവിടെ നിന്ന് കേട്ടു ഈ തഖിയ വാക്ക്?

വലതുപക്ഷ തീവ്രഭീകരവാദികൾ ഈ വാക്ക് അവരുടെ പുതിയ ന്യായമായി, തങ്ങൾക്കെതിരെ മുസ്‌ലിം വിഭാഗത്തിൽ നിന്ന് വരുന്ന എല്ലാ ശരികളെയും പ്രതിരോധിക്കാൻ പ്രയോഗിക്കുന്നതായി കേട്ടുകൊണ്ടിരിക്കുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം പോലെ.

അതുകൊണ്ട് തന്നെ  ഇപ്പോൾ ഉയർത്തേണ്ടിയും പറയേണ്ടിയും വരുന്നു. 

കേൾക്കാത്തതും അറിയാത്തതും ആരോപിക്കുമ്പോൾ. 

തഖിയ എന്ന വാക്ക് കൊണ്ട് എന്തർത്ഥം ഉദ്ദേശിക്കുന്നു എന്ന് പോലും മനസ്സിലാവാതിരിക്കുമ്പോൾ. 

അങ്ങനെയൊരു  വാക്ക് മുൻപ് കേട്ടിട്ടില്ല, ആ വാക്കിൻ്റെ അർത്ഥം ഇപ്പോഴും അറിയുകയില്ല എന്ന് വരുമ്പോൾ.

വലതുപക്ഷ തീവ്രഭീകരവാദികൾ അവരുടെ സംസ്കാരമായി ചെയ്യുന്ന വഞ്ചനങ്കളും ക്രൂരതകളും അത് സങ്കല്പിക്കാൻ പോലും സാധിക്കാത്ത വിഭാഗത്തിൻ്റെ മേൽ ആരോപിക്കുമ്പോൾ.

ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അത് സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ ഭരണഘടനാവിരോധികൾ എന്ന് ചിത്രീകരിക്കുന്നത് പോലെ. 

മരംവെട്ടുകാർ മരം സംരക്ഷിക്കുന്നവരായി ചമയുന്നതും പോരാഞ്ഞ് യഥാർത്ഥ മരസംരക്ഷകരെ ജയിലിൽ അടക്കുന്നത് പോലെയും ക്രൂശിക്കുന്നത് പോലെയും.

കളവ് നൂറുപ്രാവശ്യം ആവർത്തിച്ച് പറഞ്ഞ് സത്യമെന്ന് തോന്നിപ്പിക്കുന്ന വലതുപക്ഷ തീവ്രഭീകരവാദികൾ ഈ തഖിയ എന്ന വാക്കും അവരുടെ തീവ്രതയും ഭീകരതയും വെച്ചുള്ള അജണ്ട നടപ്പാക്കാൻ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ മേൽ എന്തോ വലിയ കുറ്റം പോലെ ആരോപിക്കുന്ന വാക്കും കാര്യവുമാണ്. 

മുസ്ലിംകളിൽ ആർക്കും അറിയാത്തത്; പക്ഷേ വലതുപക്ഷ തീവ്രഭീകരവാദികൾക്കറിയാം.

അല്ലെങ്കിലും കാര്യങ്ങൾ അങ്ങനെയാണല്ലോ? 

അങ്ങനെ പറഞ്ഞ് പരിശീലിപ്പിച്ചു വിടുകയാണല്ലോ അവരെ?

തത്തമ്മേ പൂച്ച പൂച്ച എന്ന് യന്ത്രം കണക്കെ ഉരുവിടുക തന്നെ അങ്ങനെ പരിശീലിപ്പിക്കപ്പെട്ടവർക്ക് പിന്നെ പണി.

മുസ്ലിംകളിൽ ആരും അറിയാത്ത തീവ്രവാദസംഘടനകളുടെ പേര് അവർ തന്നെ ഉണ്ടാക്കും പോലെ, 

എന്നിട്ട് ആ തീവ്രവാദസംഘടനകളുടെ പേര്  മുസ്‌ലിംകളുടെ മേൽ അവർ തന്നെ എന്തിനും ഏതിനും കെട്ടിയാരോപിക്കും പോലെ.

വലതുപക്ഷ തീവ്രഭീകരവാദികൾ അവരുടെ അധികാര ലക്ഷ്യനേട്ടത്തിന് വേണ്ടി ഉണ്ടാക്കുന്ന കലാപങ്ങളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും പിന്നിൽ ഉത്തരവാദികളായി അവരുണ്ടാക്കിയ ആ പേരുകളുള്ള മുസ്‌ലിം തീവ്രവാദിസംഘടനകളാണെന്ന് വലതുപക്ഷ തീവ്രഭീകരവാദികൾ തന്നെ പറയും പോലെ, പ്രചരിപ്പിക്കും പോലെ. 

കോഴിയമ്മ തന്നെ മതിയല്ലോ ഇവിടെ ഈ നാട്ടിൽ അരി വാങ്ങാനും ചേറാനും പെറുക്കാനും വറുക്കാനും പൊടിക്കാനും ഉണ്ടകൾ ഉണ്ടാക്കാനും പിന്നെ ആ ഉണ്ടകൾ തിന്നാനും. 

അങ്ങനെ ഒരേയൊരു കോഴിയമ്മയെ തന്നെ വാർത്താ മാധ്യമങ്ങളായും കോടതികളായും ഏജൻസികളായും പോലിസായും പട്ടാളമായും നിശ്ചയിക്കുകയും നിയമിക്കുകയും ചെയ്യുന്ന നാട്ടിൽ പ്രത്യേകിച്ചും.

അങ്ങനെ മുസ്‌ലിംകളെയും ഇസ്ലാമിനേയും മുഴുവൻ പെരുംകുറ്റവാളികളായി അവർ വളരെ എളുപ്പം ചിത്രീകരിക്കും, അവതരിപ്പിക്കും.

അതിന് വേണ്ടി ആരോരും ഇല്ലാത്ത, എവിടെ നിന്നെന്നറിയാത്ത ചില ഫോൺ വിളികളും, കലാപങ്ങളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും പിന്നിൽ ഞങ്ങളാണെന്ന് പറയുന്ന ഉത്തരവാദിത്തം ഏറ്റെടുക്കലുകളും അവർ തന്നെ നടത്തി തെളിവുണ്ടാക്കും.

വാദിയെയും പ്രതിയെയും അവർ തന്നെ ഉണ്ടാക്കി നിശ്ചയിച്ച് അവർ തന്നെ കോടതിയും വിധികർത്താക്കളും ആയി വിധി പറയും. ബാബരി മസ്ജിദ് വിധി പറഞ്ഞത് പോലെ. വിധി പറഞ്ഞ വിധികർത്താവിന് ജോലി കഴിഞ്ഞാലുള്ള ജോലികൾ സമ്മാനം. 

തഖിയ പോലുള്ള  കുറെ അറബി വാക്കുകൾ ഉണ്ടാക്കുക, എന്തൊക്കെയോ ആണെന്ന് വരുത്തുക, ഒന്നുകൂടി വെറുപ്പും വിഭജനവും ഉണ്ടാക്കുക. 

അധികാരം നേടലും അധികാരം നിലനിർത്തലും എളുപ്പം.

ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിൽ പെട്ട പലരും ആവർത്തിച്ച് ഉരുവിടുന്ന ഈ വാക്ക് എന്താണെന്ന് ആരും മുൻപ് കേട്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാവില്ല. 

ഇവിടത്തെ ഒരു  പ്രത്യേക പാർട്ടി/വിഭാഗം അവരുടെ നിക്ഷിപ്ത താൽപര്യങ്ങളും ലക്ഷ്യങ്ങളും വെച്ച് ഉരുവിടുന്നതല്ലാതെ. 

അതവർക്ക് പ്രശ്നമല്ല. 

എന്തൊക്കെയോ തോന്നിപ്പിക്കുക, പുകമറകൾ ഉണ്ടാക്കുക, കാര്യം നടത്തുക, അധികാരം നേടുക.

അവർ മുൻപ് കലാപങ്ങൾ അഴിച്ചുവിട്ടപ്പോഴും ബോംബ് സ്‌ഫോടനങ്ങൾ നടത്തിയപ്പോഴും ഇന്ത്യൻ മുജാഹിദീൻ എന്നത് പോലുള്ള വേറെ കുറെ വാക്കുകളും പേരുകളും ഉപയോഗിച്ചിരുന്നു. 

പിന്നെ ഹലാൽ,  ലവ് ജിഹാദ് പോലുള്ള വാക്കുകളും.

അവർ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കട്ടെ. 

അവരുടെ തന്നെ ഉന്നതനേതാവ് പാർലമെൻ്റിൽ വെച്ച് വേറൊരു കാര്യത്തിൽ വേറൊരു കോലത്തിൽ പറഞ്ഞത് പോലെ, ഇത് തന്നെ ആവർത്തിച്ച് പറഞ്ഞാൽ അവർക്ക് ഉറപ്പായും സ്വർഗ്ഗം കിട്ടും.

ഒരു വേദവും ഇതിന് തെളിവായി ഇല്ലെങ്കിലും സ്വന്തം നേതാവിൻ്റെ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പുതിയ വേദം ഇതിന് തെളിവ് തന്നെയാണ്

No comments: