Thursday, January 2, 2025

എല്ലാവരും അറിയണം: മോദി മൗനം വെടിഞ്ഞു.

എല്ലാവരും അറിയണം:

മോദി തൻ്റെ മഹത്തായ മൗനം വെടിഞ്ഞിരിക്കുന്നു: 

അമേരിക്കയിലെ ന്യൂഓർലിയൻസിലെ തീവ്രവാദി ആക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ചിരിക്കുന്നു 

മൂപ്പർക്ക് പ്രതിഷേധിക്കാനും, വേണമെങ്കിൽ അവിടങ്ങളിൽ സന്ദർശിക്കാനും ഒക്കെ അറിയാം.

പക്ഷെ, എന്തുകൊണ്ടായിരിക്കും മൂപ്പർ ഇപ്പൾ തൻ്റെ മഹത്തായ മൗനം വെടിഞ്ഞത്?

ന്യൂഓർലിയൻസ് ഇന്ത്യയുടെ ഭാഗമാണെന്നും മണിപ്പൂരിലാണെന്നും ധരിച്ചത് കൊണ്ടായിരിക്കുമോ?

അറിയില്ല.

അതാവാൻ വഴിയില്ല.

അതിന് മണിപ്പൂർ ഇന്ത്യയിൽ ആണെന്ന് മൂപ്പർക്ക് ഇപ്പോഴും അറിയാമോ?

അറിയില്ല.

മണിപ്പൂർ ഇന്ത്യയിൽ ആണെന്ന് മൂപ്പർക്ക് അറിയില്ലെന്ന് തന്നെയാണ് തോന്നുന്നത്

അതല്ല, ഇന്ത്യയോടാണല്ലോ മൂപ്പരുടെ വല്ലാത്ത സ്നേഹം എന്ന് പറയപ്പെടുന്നത്? 

അതുകൊണ്ട് മാത്രം ഇങ്ങനെയൊക്കെ ചോദിച്ചുപോകുന്നതാണ്.

മണിപ്പൂരിലെയും, പോരാത്തതിന് മൊത്തം ഇന്ത്യാരാജ്യത്തേയും ജിവിതം ക്ലേഷകരമാകും വിധം അസ്വസ്ഥതയും നികുതിയും വിലയും ഒരുപോലെ കൂട്ടുന്നത് കാണുന്നില്ലേ? 

നാട്ടുകാരെ തമ്മിലടിപ്പിച്ച് നാട്ടിലെ സമാധാനവും സൗഹൃദവും കളയുന്നതും കാണുന്നില്ലേ? 

ഇന്ത്യയോടും പിന്നെ മണിപ്പോരിനോടും മൂപ്പർക്കുള്ള വല്ലാത്ത സ്നേഹം തീർത്ത മൗനം കാരണം തന്നെയായിരിക്കുമല്ലോ അതൊക്കെയും.

അല്ലെങ്കിലും മൂപ്പരെ കുറ്റം പറഞ്ഞുകൂടാ.

മണിപ്പൂർ എവിടെ, ന്യൂഓർലിയൻസ് എവിടെ എന്നൊക്കെ അറിയാനുള്ള ജിയോഗ്രാഫി പഠിക്കാനൊന്നും കഷ്ടപ്പെട്ട് റയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടക്കുന്നതിനിടയിൽ മൂപ്പർക്ക് സമയം കിട്ടിയിട്ടുണ്ടാവില്ലല്ലോ?

അതുകൊണ്ട് തന്നെ മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്ന്  അറിയാതെ പോയത് കൊണ്ട് തന്നെയായിരിക്കും ഇപ്പോഴും ഇക്കാലമത്രയും മൗനം ദീക്ഷിക്കുന്നത്.

അതുമല്ലെങ്കിൽ, ഇന്ത്യയിൽ ഇത്തരം പണികളൊക്കെ ചെയ്യുന്നത് തൻ്റെ സ്വന്തക്കാരും ഇഷ്ടക്കാരുമാണ് എന്നത് കോണ്ടായിരിക്കുമോ മൂപ്പർ ഇതുവരെയും മൗനം സൂക്ഷിച്ചത്?

അറിയില്ല.

ഇനിയുമൊരുകാര്യമുണ്ട്. 

കാര്യമായ കാര്യം.

വിട്ടുപോകാൻ പാടില്ലാത്ത കാര്യം.

ഇന്ത്യയിൽ തങ്ങളെ തങ്ങളാക്കുന്ന തങ്ങളുടെ ഇരയെ ഒന്നുകൂടി ആക്രമിക്കാനുള്ള എന്തോ ഒരു പേരോ വിവരമോ മൂപ്പർക്ക് ഐസിസ് എന്ന ആരുടെയൊക്കെയോ ചട്ടുകവും മറയും ആയ, ആരൊക്കെയോ ആരോപിക്കുന്ന പേരിലും വിലാസത്തിലും അങ്ങ് ന്യൂഓർലിയൻസിൽ കിട്ടുന്നത് കൊണ്ടാണോ ഈ മഹത്തായ മൗനം വെടിയൽ?

അറിയില്ല.

ചോരയുടെ രുചി വേണ്ടത്ര അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന കൊതുകിന് എവിടെയും ചോര തന്നെയാണല്ലോ കാര്യം.

1 comment:

Anonymous said...

മോദിക്കാലം ഇന്ത്യ -ജനാധിപത്യം ഉലഞ്ഞ കാലം