തൊട്ടുകൂടായ്മ നടപ്പാക്കാനും പഴിചാരാനും പീഡിപ്പിക്കാനും എപ്പോഴും ആരെങ്കിലും വേണം.
പണ്ട് ദലിതരെയും മറ്റ് പിന്നാക്കക്കാരെയും ആവുന്നത്ര പേടിപ്പിച്ചും പീഡിപ്പിച്ചും ഒതുക്കിനിർത്തിയവർ.....
ഇന്നവർ, അതൊന്നും അപ്പടിയെ നടക്കില്ല എന്ന് കാണുമ്പോൾ, തങ്ങളുടെ മൂർച്ചയേറിയ പല്ലിൻ്റെ ശൗര്യം തീർക്കാൻ, അതേ രീതിയിൽ മറ്റൊരു പ്രയോഗം നടത്തുന്നു.
മറ്റൊരുരീതിയിൽ ക്രിസ്ത്യാനിയേയും കമ്യൂണിസ്റ്റ്കളെയും മുസ്ലിമിനെയും പേടിപ്പിച്ചും പീഡിപ്പിച്ചും ഒതുക്കിനിർത്താൻ ശ്രമിക്കുന്നു.
കാരണം, ദളിതർക്കും പിന്നാക്കക്കാർക്കും മനുഷ്യത്വവും ആശ്വാസവും സമത്വവും സാധ്യമെന്നത് തെളിയിച്ചത് ഇസ്‌ലാമും ക്രിസ്ത്യാനിയും പിന്നെ കമ്യൂണിസ്റ്റ്കാരുമാണ്.
ക്രിസ്ത്യൻ ഇസ്ലാം മതങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും തങ്ങളെ തുറന്നുകാണിക്കുന്നതായി, തങ്ങളുടെ മേൽക്കോയ്മാ ചിന്തയെ ചോദ്യം ചെയ്യുന്നവരായി, മേൽക്കോയ്മ നഷ്ടപ്പെടുത്തുന്നവരായി.
അതുകൊണ്ട് തന്നെ, പുറത്ത് അങ്ങനെ തന്നെ സമ്മതിച്ച് പറയാൻ സാധിക്കില്ലെങ്കിലും, ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങളോടും കമ്യൂണിസ്റ്റ് പാർട്ടിയോടും തീർത്താൽ തീരാത്ത പകയുണ്ട്.
അതുകൊണ്ടാണ് തങ്ങൾ ഉദ്ദേശിക്കുന്നത് പോലുള്ള ഭാരതത്തിന് ബാധിച്ച അർബുദമാണ് ഇസ്‌ലാമും ക്രിസ്തുമതവും കമ്യൂണിസവും എന്ന് ഭാരതത്തിന് സ്വയം അർബുദമായവർക്ക് നിൽക്കക്കള്ളിയില്ലാതെ പറയേണ്ടി വന്നതും വരുന്നതും.
ദലിതരെയും മറ്റ് പിന്നാക്കക്കാരെയും കീഴെ തന്നെ നിർത്തി ഒതുക്കിനിർത്തുന്നതിൽ ക്രിസ്ത്യൻ ഇസ്ലാം മതങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും തടസ്സമാവുന്നു എന്നതിനാൽ.
ദളിതരെയും പിന്നാക്കക്കാരേയും മുഖ്യധാരയിൽ കൊണ്ടുവരാൻ ക്രിസ്ത്യൻ ഇസ്ലാം മതങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും കാരണമായി, കാരണമാവുന്നു.
അതിൻ്റെ അരിശം മറ്റാരോട് തീർക്കാൻ?
ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങളോടും കമ്യൂണിസത്തോടും തീർക്കുക.
ക്രിസ്ത്യാനികളോടും മുസ്ലിംകളോടും കമ്യൂണിസ്റ്റുകാരോടും തീർക്കുക.
അതിനുവേണ്ടിയെങ്കിലും ദളിതരേയും പിന്നാക്കാക്കാരെയും ഹിന്ദുക്കൾ എന്ന് പേര് വിളിക്കുക. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും കമ്യൂണിസ്റ്റുകാരോടും വെറുപ്പ് വളർത്തുക.
കാരണം, ദളിതരിലും പിന്നാക്കക്കാരിലും സ്വാതന്ത്ര്യം കിട്ടിയ, അവസരം കിട്ടിയ കുറച്ചുപേരെങ്കിലും, ഉച്ചനീചത്വം ഒഴിവാക്കാൻ ക്രിസ്തീയ ഇസ്‌ലാം മതങ്ങളിലും കമ്യൂണിസത്തിലും ആകൃഷ്ടരായിപ്പോകുന്നു, അഭയം തേടുന്നു.
ആകെമൊത്തം പാണ്ഡൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നറിയുമ്പോഴുള്ള അവരുടെ ഭയം പിന്നെ:
ക്രിസ്ത്യൻ ഇസ്‌ലാം കമ്യൂണിസ്റ്റ് പീഡനവും പേടിപ്പിക്കലുമായി.
വെറുപ്പും വിഭജനവും ഉണ്ടാക്കലായി.
വർഗ്ഗീയലഹളകളായി.
അമ്പലം പള്ളി വിഷയമായി.
ലിംഗം തപ്പിനടക്കലായി.
അവർക്ക് പീഡിപ്പിക്കാനും പേടിപ്പിക്കാനും ചൂഷണം ചെയ്യാനും മേൽക്കോയ്മ നടിക്കാനും എപ്പോഴും അപ്പുറത്ത് കീഴെ ഒരു വിഭാഗം വേണം.
അവർക്ക് എപ്പോഴും മേലനങ്ങാതെ മുകളിൽ നിന്ന് ഭരിച്ച് തന്നെയിരിക്കണം.
അവർക്ക് എപ്പോഴും ഉന്നതരായി അഭിനയിച്ച് നിന്ന് സൗജന്യമായി സുഖഭോഗങ്ങൾ ആസ്വദിച്ച് ജീവിക്കാനാവണം.
No comments:
Post a Comment