Sunday, December 15, 2024

ഇപ്പോൾ ഇന്ത്യയിൽ വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുന്നില്ലല്ലോ?

വർഗീയധ്രുവീകരണം നടത്താനും ആ വഴിയിൽ ഭരണം കിട്ടാനുമാണ് എല്ലാവിധ തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും പലവഴിയിൽ പലരുടെയും പേരിലിട്ട് നടത്തുക. 

മുസ്‌ലിംകൾ എന്തായാലും ഇന്ത്യയിൽ ഭരണം നേടാൻ ഉദ്ദേശിക്കുന്നവരും അതിനായി ദേശീയതലത്തിൽ രാഷ്ടീയപാർട്ടി ഉള്ളവരും അല്ല.

പല കലാപ ബോംബ് സ്‌ഫോടന കേസുകളിലും മുസ്‌ലിംകളെ ആരോപിച്ചു. 

എന്തുകൊണ്ട്?

അതിലൂടെയും ഭൂരിപക്ഷവർഗ്ഗീയ ധ്രുവീകരണം നടത്താൻ സാധിക്കും എന്ന് കണ്ടത് കൊണ്ട്.

അന്വേഷിച്ച് വന്നപ്പോൾ അങ്ങനെ ആരോപിച്ചവർ തന്നെയായിരുന്നു എല്ലാ അക്രണ, കലാപ, ബോംബ് സ്ഫോടന പരമ്പരകൾക്ക് പിന്നിലും എന്ന് വരുന്നു. 

പക്ഷേ, യഥാർത്ഥ പൂച്ചയുടെ കഴുത്തിൽ മണികെട്ടാൻ കെല്പുള്ളവർ ഇല്ല.

പലരും എന്ത്കൊണ്ട് ഇത് മനസ്സിലാക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല.

അപ്പോൾ ഒരു ചോദ്യം വരും: ഇപ്പോൾ ഇന്ത്യയിൽ കാര്യമായ തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുന്നില്ലല്ലോ?

ശരിയാണ്.

ഭരണം തന്നെ ഇങ്ങനെ കലാപവും അക്രമവും ബോംബ് സ്ഫോടനങ്ങളും നടത്തുന്നവരുടെ കയ്യിൽ കിട്ടിയാൽ പിന്നെന്തിന് നാട്ടിൽ തെമ്മാടിത്തം, കലാപം, ബോംബ് സ്‌ഫോടനങ്ങൾ?

മറ്റ് പാർട്ടികളോ പ്രതിപക്ഷ മുന്നണിയോ വല്ലവിധേനയും ഇനിയെപ്പോഴെങ്കിലും അധികാരത്തിൽ വന്നാൽ കാണാം പൂരം. വീണ്ടും ഇന്ത്യൻ മണ്ണ്  തെമ്മാടിത്തങളും വർഗ്ഗീയ കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും കൊണ്ട് നിറയുന്നത്.

ഇപ്പോൾ യഥാർത്ഥ കുറക്കൻ്റെ കാവലിൽ തന്നെ മൊത്തം കോഴിക്കൂടും കോഴികളും. 

വേണ്ടത് വേണ്ടപ്പോൾ വേണ്ടത് പോലെ വയറുനിറയെ. 

ഒരുതരം കണക്കും കാര്യവും ഇല്ലാതെ, ചോദ്യവും ഉത്തരവും ഇല്ലാതെ.

അതുകൊണ്ട് എല്ലാം ശാന്തം, സുന്ദരം.

No comments: