Thursday, December 19, 2024

അല്ലാഹു എന്ന വാക്കിന് യഥാർത്ഥത്തിൽ ഉള്ളവൻ എന്നുമാത്രമേ അർത്ഥമുള്ളൂ.

അല്ലാഹു എന്ന അറബി വാക്കിന് യഥാർത്ഥ ദൈവം (യഥാർത്ഥത്തിൽ ഉളളത്, യഥാർത്ഥത്തിൽ ഉള്ളവൻ) എന്നുമാത്രമേ അർത്ഥമുള്ളൂ.

ഇസ്ലാമിൽ അല്ലാഹു എന്ന യഥാർത്ഥ ദൈവത്തിനുള്ള ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും ഇല്ല. 

അതുകൊണ്ട് തന്നെ ഇസ്‌ലാമിൽ ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും നടത്താൻ വേണ്ട, മധ്യവർത്തിയാവേണ്ട പുരോഹിതനും മുഖ്യപുരോഹിതനും തന്ത്രിയും സ്വാമിയും ഇടയാളനും ഇല്ല. 

ആ ഒരു ഗുണം കൊണ്ടുള്ള ദോഷവശവും മുസ്ലിംകൾ പൊതുവേ അനുഭവിക്കുന്നുണ്ട്. 

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേതൃത്വമില്ല എന്ന ദോഷവശം.

പുരോഹിത നേതൃത്വം ഉണ്ടാക്കുന്ന സ്ഥാപനങ്ങകളും പദ്ധതികളും വിലപേശലുകളും ഇല്ല എന്ന ദോഷവശം. 

എല്ലാവരും തുല്യരാണ്, ദൈവത്തിങ്കൽ എല്ലാവരും ഒരുപോലെയാണ്, എല്ലാവർക്കും നേതാക്കളാവാം, നമസ്കാരത്തിന് വരെ നേതൃത്വം ആർക്കും കൊടുക്കാം എന്നതിൻ്റെ ദോഷവശം.  

അനുസരണവും വിധേയത്വവും സമർപ്പണവും അരൂപനായ അമൂർത്തനായ ദൈവത്തിന് മാത്രമാണെന്നതിൻ്റെ ദോഷവശം. 

പൗരോഹിത്യം ഉണ്ടാക്കുന്ന സഭയും അതിലെ മുകളിൽ നിന്ന് താഴേക്ക് പടർന്ന് വരുന്ന, കല്പനകളും പദ്ധതികളും ഉണ്ടാക്കുന്ന, പിരമിഡ് പോലുളള സ്ഥാപനവും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും പ്രാദേശികമായോ ദേശീയമായോ അന്തർദേശീയമായോ ഇല്ലെന്ന, പാടില്ലെന്നതിൻ്റെ ദോഷവശം.

ഇസ്‌ലാം പറയുന്ന അല്ലാഹു എന്ന യഥാർത്ഥ ദൈവത്തിന് ആരാധനയും പൂജയും കാഴ്ചവെക്കലും പ്രീതിപ്പെടുത്തലും ഒന്നും ആവശ്യമില്ല, പാടില്ല. ഏറിയാൽ പ്രാപഞ്ചിക വ്യവസ്ഥയുടെ കല്പനകൾ അനുസരിക്കുക, ആ കല്പനകൾക്ക് വിധേയപ്പെടുക, സമർപ്പിക്കുക മാത്രമല്ലാതെ.

ഇസ്ലാമിൽ ഉള്ളതും, ഇസ്‌ലാം പറയുന്ന അല്ലാഹു എന്ന യഥാർത്ഥ ദൈവം ആവശ്യപ്പെടുന്നതും വഴിപ്പെടുക, വിധേയപ്പെടുക, സമർപ്പിക്കുക എന്നത് മാത്രം. 

ഇസ്‌ലാം എന്ന വാക്കിൻ്റെ അർത്ഥം തന്നെ വിധേയപ്പെടുക, വഴക്കം, സമർപ്പണം എന്നൊക്കെ മാത്രം. 

ദീൻ എന്ന വാക്കിന് മതം എന്നല്ല അർത്ഥം. ഇസ്ലാം ഒരു മതമല്ല.

ദീൻ എന്ന വാക്കിൻ്റെ അർത്ഥവും വഴക്കം, വിധേയത്വം എന്നൊക്കെ മാത്രം.

"ലഹു അസ്‌ലമ മൻ ഫീസ്സമാവാത്തി വൽഅർളി"

"ഐച്ഛികമായോ നിർബന്ധിതമായോ ആകാശഭൂമികളിൽ ഉള്ളതെല്ലാം അവന് വഴിപ്പെട്ടിരിക്കുന്നു, സമർപ്പിതമായിരിക്കുന്നു. (ഖുർആൻ)"

(അസ്ലമ, ഇസ്‌ലാം എന്നാൽ) വഴിപ്പെടുക, സമർപ്പിക്കുക എന്ന് മാത്രം അർത്ഥം.

ഇസ്‌ലാം വെറുമൊരു ആചാര, ഉപചാര, അനുഷ്ഠാന, ആരാധനാ പൂജാതി കാഴ്ചവെക്കലുകളുടെ മതമല്ല എന്നർത്ഥം.

No comments: