Monday, December 23, 2024

"വായിക്കുക" എന്നത് മറ്റുള്ളവരോട് മാത്രം പറയേണ്ടതല്ലല്ല.

 "അന്ധനും ബധിരനും ഊമനും, അവർ മടങ്ങുകയില്ല (ഖുർആൻ)" എന്ന് പറഞ്ഞത് പോലെ ആവരുതല്ലോ നമ്മളും, നമ്മളറിയാതെ?

"അവരുടെ ഹൃദയങ്ങളിലും കാതുകളിലും നാം സീൽ വെച്ചിരിക്കുന്നു, അവരുടെ കണ്ണുകൾക്ക് മറയും ഉണ്ട്" (ഖുർആൻ) എന്ന് പറയപ്പെട്ട വിഭാഗവും അറിഞ്ഞും അറിയാതെയും നമ്മൾ തന്നെ ആയിക്കൂടല്ലോ?

പിന്നെ മറ്റൊരു കാര്യം.

നമുക്ക് വേണ്ടപ്പോൾ മാത്രം നാം മറ്റുള്ളവരിൽ നിന്നും ആവശ്യപ്പെടുന്ന ഒരു സംഗതി മാത്രമായിരിക്കരുത് സഹിഷ്ണുത. 

നാം കാണിക്കേണ്ടത് കൂടി ആയിരിക്കണം സഹിഷ്ണുത.

നമ്മുടെ ഇടങ്ങളിൽ നമ്മൾ കാണിക്കാത്തത് നാം മറ്റുള്ള ഇടങ്ങളിൽ ആവശ്യപ്പെടുന്നു എന്നത് അല്ലെങ്കിൽ തന്നെ നാം കേൾക്കേണ്ടി വരുന്ന, കുറേ ശരിയുള്ള വലിയ ആരോപണമാണ്. 

പ്രതികരണങ്ങളിലെ നമ്മുടെ ഭാഷയും സംസ്കാരവും വിവേകവും നമ്മുടെ വിശ്വാസവും അതിൻ്റെ പ്രയോഗവും തരുന്നത് തന്നെയാണോ എന്നും ഉറപ്പിക്കണം.

"വായിക്കുക" എന്നത് മറ്റുള്ളവരോട് മാത്രം പറയേണ്ടതല്ലല്ലോ?

"വായിക്കുക" എന്നാൽ നമ്മുടേത് മാത്രമായ ഏതെങ്കിലും ചിലത് മാത്രം വായിച്ച് കുടുങ്ങുക, അങ്ങനെ കുടുങ്ങാൻ വേണ്ടി മാത്രം നമ്മുടേത് മാത്രമായ ഏതെങ്കിലും ചിലത് മാത്രം വായിക്കാൻ പറയുക എന്നതുമല്ലല്ലോ?

*********


No comments: