Saturday, December 21, 2024

നിസ്കാരങ്ങൾ പ്രാർത്ഥനയല്ല. പിന്നെ, നിസ്കാരങ്ങൾ എന്താണ്?

മുസ്‌ലിംകൾ നടത്തുന്ന അഞ്ച് നേരത്തെ നിസ്കാരങ്ങൾ പ്രാർത്ഥനയല്ല. ആരാധനാകർമ്മവുമല്ല.

നോമ്പും ഹജ്ജും സക്കാത്തും ശഹാദത്ത് കലിമയും ഒന്നും പ്രാർത്ഥനയല്ല. ആരാധനാകർമ്മവുമല്ല. 

അവയിലൊന്നും  ചോദിക്കലും ആവശ്വപ്പെടലുമായ പ്രാർത്ഥനകൾ ഇല്ല 

പ്രാർത്ഥനയെന്നും ആരാധനയെന്നും ആളുകൾ നിസ്കാരത്തെ (പിന്നെ ഹജ്ജിനെയും നോമ്പിനെയും സക്കാത്തിനെയും) കരുതാനും വിളിക്കാനും എങ്ങിനെ ഇടവന്നു എന്നത് മനസ്സിലാവുന്നില്ല. 

പൊതുവിൽ മറ്റുള്ളവർ ഉപയോഗിക്കുന്നതും പറയുന്നതും തീർത്തും തെറ്റായി മറ്റൊരു കാര്യത്തെ സൂചിപ്പിക്കാൻ ഭാഷാപരമായ പരിമിതി കാരണം ഉപയോഗിക്കുകയോ, പറയുകയോ?

ഇസ്‌ലാമിനെ മതം എന്ന് വിളിച്ചത് പോലെ തന്നെ അബദ്ധമാണ് നിസ്‌കാരത്തെയും ഹജ്ജിനെയും നോമ്പിനെയും സക്കാത്തിനേയും പ്രാർത്ഥനയെന്നും ആരാധനയെന്നും വിളിക്കുന്നത്. 

ഇസ്ലാം മതമല്ല. 

നിസ്കാരമോ ഹജജോ നോമ്പോ സക്കാത്തോ പ്രാർത്ഥനയും ആരാധനാ - പൂജാതി കർമ്മങ്ങളും അല്ല.

ഇസ്‌ലാം വിധേയത്വം, സമർപ്പണം, വഴക്കം. 

വഴക്കവും സമർപ്പണവും വിധേയപ്പെടലും ഉറപ്പിക്കുന്ന അനുസരണം, അടിമപ്പെടൽ മാത്രം നിസ്കാരവും നോമ്പും സകാത്തും ഹജ്ജും.

മുസ്‌ലിംകൾക്ക് മുസ്ലിമാവാൻ നിർബന്ധമായ പ്രാർത്ഥനകകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. 

മുസ്‌ലിംകൾക്ക് മുസ്ലിമാവാൻ ഉള്ളത് അനുസരണം മാത്രം, അടിമപ്പെടൽ മാത്രം, സമർപ്പണം മാത്രം, സാക്ഷ്യംവഹിക്കൽ മാത്രം.

ഇസ്‌ലാമിൻ്റെ പഞ്ച്തംഭങ്ങളിൽ ഒന്നിലും പ്രാർത്ഥനകകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. നിർബന്ധമായും നടത്തേണ്ട പ്രാർത്ഥനകകളും ആരാധനാ - പൂജാതി കർമ്മങ്ങളും ഇല്ല. 

ഇസ്‌ലാമിൻ്റെ പഞ്ച്തംഭങ്ങളും അനുസരണം മാത്രമായ കർമ്മങ്ങൾ മാത്രം, സാക്ഷ്യംവഹിക്കൽ മാത്രം, ഉത്തരം നൽകൽ മാത്രം. സൂക്ഷമനതാ ബോധവും ശുദ്ധീകരണവും സംസ്കരണവും ലക്ഷ്യം വെച്ചുള്ളവ ചില കർമ്മങ്ങളും അനുസരണങ്ങളും മാത്രം. 

മുസ്‌ലിംകൾ മറ്റേതെങ്കിലും നിലക്ക് നടത്തുന്ന എന്തെങ്കിലും പ്രാർത്ഥനകൾ മുഴുവൻ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന പ്രാർത്ഥനകൾ മാത്രം. തീർത്തും ഐച്ഛികമായത്. മുസ്‌ലിമാവാൻ നിർബന്ധമല്ലാത്തത്.

മുസ്ലിമാവാൻ നിർബന്ധമായ പഞ്ചസ്തംഭങ്ങളിൽ എവിടെയും എന്തെങ്കിലും പ്രാർത്ഥനയുടെയും ആരാധനാ - പൂജാതി കർമ്മങ്ങളുടെയും അംശമില്ല. 

എവിടെയെങ്കിലും എന്തെങ്കിലും പ്രാർത്ഥനയുടെ (അതും ആവശ്യപ്പെടുക എന്ന അർത്ഥത്തിലുള്ള പ്രാർത്ഥനയുടെ) അംശമുണ്ടെങ്കിൽ അത് അഞ്ച് നേരത്തെ നിസ്കാരത്തിൽ മാത്രം. 

ഈ അഞ്ച് നേരത്തിൽ പതിനേഴ് പ്രാവശ്യമായി മുസ്ലിംകൾ നടത്തുന്നത്, ചോദിക്കുന്നത്, പറയുന്നത് ഒരേയൊരു കാര്യം മാത്രം. 

ശരിയായ, നേരായ വഴി അന്വേഷിക്കുക എന്ന കാര്യം മാത്രം. 

ശരിയായ, നേരായ മാർഗ്ഗം അന്വേഷിക്കുന്ന പ്രാർത്ഥന എന്ന ചോദിക്കലും ആവശ്യപ്പെടലും മാത്രം. അതും ദിനേന അഞ്ച് പ്രാവശ്യം നടത്തേണ്ട നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യം നിർബന്ധമായും. 

"ഇഹ്ദിന - സ്സ്വിറാത്ത്വ - ൽമുസ്തഖീം" 

(ഞങ്ങളെ നേരായ വഴി നടത്തേണമേ) 

(അഥവാ, ഞങ്ങൾക്ക് നേരായ വഴി കാണിച്ചുതരേണമേ)

അന്വേഷണബുദ്ധി നിലനിർത്തി, ശരിയായ, നേരായ വഴി അന്വേഷിക്കുക മാത്രമാണ് ഒരു മുസ്ലിമിൻ്റെ ഇസ്‌ലാമികമായ, മുസ്ലിമാവാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട, എപ്പോഴും നടത്തേണ്ട ബാധ്യതയും പ്രാർത്ഥനയും എന്നർത്ഥം. 

അതാണ് അഞ്ച് നേരത്തെ നിസ്കാരത്തിൽ പതിനേഴ് പ്രാവശ്യമായി നടത്തുന്ന പ്രാർത്ഥന. 

ശരിയായ, നേരായ വഴി അന്വേഷിക്കുക എന്ന, പ്രാർത്ഥന. 

പ്രാർത്ഥന എന്ന് എല്ലാവർക്കും തോന്നുന്ന, എന്നാൽ സ്വാർത്ഥവും ഭൗതികവുമായ ഒന്നും ചോദിക്കുന്നതല്ലാത്ത ഏക പ്രാർത്ഥന, ഏക പ്രക്രിയ.

നിസ്കാരത്തിൽ മുസ്ലികൾ അഞ്ച് നേരത്തിൽ പതിനേഴ് പ്രാവശ്യം  അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുന്ന ശരിയായ നേരായ വഴി ഏതെന്ന് പോലും പേരെടുത്തോ അല്ലാതെയോ പറയാതെ ആ പ്രാർത്ഥനയിൽ കൃത്യമായി പറയാതെ, നിർവ്വചിക്കാതെ തുറന്നു നിർത്തുകയും ചെയ്തിരിക്കുന്നു. 

"വഴിപിഴച്ചവരുടെയും കോപത്തിന് വിധേയമായരുടെയും അല്ലാത്ത വഴി" 

എന്ന് മാത്രം വിശേഷിപ്പിച്ച്, ദിവസവും അഞ്ച് നേരം പതിനേഴ് പ്രാവശ്യം ചോദിച്ചന്വേഷിക്കുന്ന ആ ശരിയായ നേരായ വഴിയെ നിർവ്വചിക്കാതെ തുറന്നുനിർത്തിയിരിക്കുന്നു.

No comments: