എന്താണ് ജീവിതം?
ആയിരിക്കുക.
വെറും വെറുതേ ആയിരിക്കുക.
വിധേയപ്പെട്ടെന്ന പോലെ ആയിരിക്കുക.
നിസ്സഹായമായും ആയിരിക്കുക.
ഒരേസമയം കളിക്കളത്തിലും ഗാലറിയിലും ആയിരിക്കുക.
പ്രതിരോധിച്ചായാലും ആക്രമിച്ചായാലും ആയിരിക്കുക.
ഒത്തുപോയിട്ടായാലും സാക്ഷിയായിട്ടായാലും അന്തിമവിശകലനത്തിൽ ആയിരിക്കുക മാത്രം.
എങ്ങിനെയോ അങ്ങനെ ആയിരിക്കുക.
നേടിയാലും നഷ്ടപ്പെട്ടാലും ആയിരിക്കുക.
മറിച്ചൊരു സാധ്യതയില്ലാതെ ആയിരിക്കുക.
എങ്കിൽ, ബാക്കി ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന എല്ലാ പണികളും ശ്രമങ്ങളും?
അവയൊക്കെയും ആയിരിക്കാനുള്ള ശ്രമങ്ങളും പണികളും മാത്രം.
അങ്ങനെ ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ശ്രമങ്ങളിലും പണികളിലും ആയിരിക്കുക.
നിസ്സഹായമായും വിധേയപ്പെട്ടെന്ന പോലെയും ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ശ്രമങ്ങളിലും പണികളിലും ആയിരിക്കുക.
ജീവിതെന്നാൽ വെറും വെറുതെ ആയിരിക്കൽ മാത്രം.
No comments:
Post a Comment