ഉപചാരം (formality) ആത്മാവില്‍ തൊടില്ല.
ആത്മാവ് (യഥാർത്ഥമായത് ) വേണ്ടിടത്ത് ഉപചാരം നിലനില്‍ക്കില്ല.
ഉപചാരം വെറും തൊലി.
ശരിക്കും വേണ്ടത് ഉള്ളിലെ പഴം.
ദാഹവും വിശപ്പും മാറ്റുന്നത് പഴം.
തൊലി ഉള്ളിലുള്ളതിനെ സംരക്ഷിക്കുന്നു എന്ന് പറയാം. ഏറിയാൽ.
എന്നാലും തൊലി യഥാര്‍ത്ഥത്തില്‍ കളയാനുള്ളത്.
നാം കാണിക്കുന്നതും, നാം വാങ്ങുമ്പോൾ കാണുന്നതും കളയുന്നത്, കളയാനുള്ളത്. തൊലി.
ഉപചാരം മണവാട്ടിയുടെ വസ്ത്രം.
ആ മണവാട്ടിയുടെ സുന്ദര വസ്ത്രം പൊതുജനങ്ങള്‍ക്ക് കാണാന്‍ കൊള്ളാം.
പക്ഷെ കുറേ നേരം ധരിച്ച് കൊണ്ടുനടക്കാൻ കഴിയില്ല.
ആ വസ്ത്രം അനുഭവത്തില്‍ ഭാരം, ഉപേക്ഷിക്കാനുള്ളത്.
No comments:
Post a Comment