Tuesday, October 25, 2022

ആരും കാര്യമായി കേൾക്കുന്നില്ല.

പ്രത്യേകിച്ചെന്തെങ്കിലും പറയേണമെന്നോ പറയേണ്ടെന്നോ തോന്നുന്നില്ല. 

അതിനാൽ പ്രത്യേകിച്ചെന്തെങ്കിലും എഴുതണമെന്നോ എഴുതേണ്ടെന്നോ എന്നും. 

മാറ്റാനും മാറാനും ഇല്ല. 

മാറിയാലും മാറിയില്ലെങ്കിലും ഫലം ഒന്ന്. 

ഒന്നുമില്ലാത്ത ഒന്ന്.

*****

ആരും കാര്യമായി കേൾക്കുന്നില്ല. 

ആരും കാര്യമായി ചോദിക്കുന്നില്ല. 

സുഖിപ്പിച്ച് സംസാരിക്കുന്നവർക്ക് വിജയം. 

അതിനാൽ പുരോഹിതന്മാർക്കും വിജയം. 

എന്തിൻ്റെയെങ്കിലും വാലുപിടിച്ചനുകരിച്ച് നടക്കുന്നവർക്ക് വിജയം, സുഖം, സൗജന്യം.

******

പണ്ഡിതന്‍മാരിലും പുരോഹിതന്മാരിലും മഹാഭൂരിപക്ഷവും ജനങ്ങളുടെ ധനം അനാവശ്യമായി തിന്നുന്നു. 

അവർ യാഥാര്‍ത്ഥ ദൈവവഴിയില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്യുന്നു. (ഖുര്‍ആന്‍)

*****

രാഷ്ട്രീയക്കാരനും പുരോഹിതൻ തന്നെ. 

രാഷ്ട്രീയ പുരോഹിതൻ. 

രാഷ്ട്രത്തിൻ്റെ പേര്പറഞ്ഞ്, യഥാർത്ഥ രാഷ്ട്രവഴിയിൽ നിന്നും നീതിയിൽ നിന്നും ജനങ്ങളെ തടഞ്ഞ്, ജനങ്ങളുടെ ചിലവിൽ ജീവിക്കുന്ന രാഷ്ട്രീയ പുരോഹിതൻ.

*****

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ജാലവിദ്യയുടെയും പിൻബലമില്ലെങ്കിൽ എത്ര വലിയ സത്യം പറഞ്ഞാലും ആരും കേൾക്കില്ല, കാര്യമാക്കിയില്ല. 

ഏറിയാൽ ഭ്രാന്തനെന്ന് കരുതും, വിളിക്കും എന്നല്ലാതെ. 

വെറും കഥാ പുരുഷനായാൽ കേൾക്കും, മാനിക്കും. 

ത്യാഗം ആവശ്യമില്ലായ്കയാൽ.

കാല്പനികമാകയാൽ.

*****

ആർജവമുള്ളവൻ ഉള്ളത് തുറന്ന് പറയും. 

അവന് സൗജന്യം കിട്ടില്ല. 

സൗജന്യം ശീലിച്ചവന് സാധിക്കുക വിധേയത്വം മാത്രം. 

അതുണ്ടാക്കുന്ന കാപട്യവും അഭിനയവും മാത്രം. 

അവന് ആർജവം ഉണ്ടാവില്ല, 

ഉള്ളത് തുറന്ന് പറയാൻ സാധിക്കുകയുമില്ല.

****

No comments: