മതങ്ങൾ അപ്രസക്തമാവാൻ തന്നെയാണ് ഹൈന്ദവം, ഭാരതീയം.
ഭാരതീയമെന്നാലും ഹൈന്ദവമെന്നാലും തീർത്തും മതരഹിതം എന്നർത്ഥം.
മതം തീർത്തും വ്യക്തിപരമായ, ആത്മനിഷ്ഠമായ കാര്യമായി മാത്രം മാറുന്ന, വിശ്വാസകാര്യങ്ങളിൽ ആർക്കും എന്തുമാവാം, എന്തുമാവാതിരിക്കാം എന്ന അവസ്ഥ ഭാരതീയം, ഹൈന്ദവം.
*****
ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്നത് മതമല്ല.
ഇസ്ലാമും ക്രൈസ്തവവും മതങ്ങൾ തന്നെയാണ്.
മാത്രവുമല്ല, ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്നത് ഒരിക്കലും ക്രിസ്തുമതവും ഇസ്‌ലാംമതവും പോലെ അല്ല, ആയിരുന്നില്ല.
കാരണം, ക്രിസ്തുമതത്തിനും ഇസ്‌ലാംമതത്തിനും അത് മാത്രം ശരി, അത് മാത്രം രക്ഷയുടെ വഴി, അത് മാത്രം അവസാനത്തെ വഴി, അതിലൂടെ പോയാൽ മാത്രം സ്വർഗ്ഗം, അല്ലെങ്കിൽ നരകം എന്ന വാദമുണ്ട്.
ഇതൊന്നും ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്ന് നാം വിളിക്കുന്ന മതമല്ലാത്ത ഹിന്ദുവിൽ വിശ്വാസമായും വാദമായും ഇല്ല.
****
ക്രിസ്തീയനും മുസ്‌ലിമിനും ഹിന്ദുവിൽ ഹിന്ദുവിൻ്റെ ഭാഗം ആകാവുന്നതെയുള്ളൂ..
അവരതിന് തയാറായാൽ മാത്രം മതി.
സ്വയം അകന്ന് നിന്നുകൊണ്ട് അകറ്റി എന്ന് പറയുന്ന രൂപത്തിൽ ആവാതെ.
അവരുടെ മതം അത് മാത്രം ശരി, അത് മാത്രം അവസാനത്തേത് എന്ന് പറഞ്ഞ് അവരെ തടയില്ലെങ്കിൽ.
ഹൈന്ദവം എന്നത് എല്ലാ വ്യത്യസ്ത വിശ്വാസധാരകളും സംസ്കാരധാരകളും അനുവദിച്ചുകൊണ്ട് ഉൾകൊള്ളുന്നതാണ്.
അതിൽ ക്രിസ്തീയമായതും ഇസ്‌ലാമികമായതും ഉൾചേർന്നിട്ടുണ്ട്.
ഇത് മാത്രം, ഇത് അവസാനത്തേത് എന്ന് ക്രിസ്തീയമായതും ഇസ്‌ലാമികമായതും പറയുന്ന കാര്യം ഒഴികെ.
******
ഏകശിലാരൂപമല്ല എന്നതാണ് ഭാരതീയം, ഹൈന്ദവം എന്നത് കൊണ്ട്.
ഇത് മാത്രം, ഇത് അവസാനത്തേത് എന്ന് പറയുന്നില്ല എന്നതിനെയാണ് ഭാരതീയം, ഹൈന്ദവം എന്ന് പറയുന്നത്.
ഹൈന്ദവം എന്നത് വിശ്വാസവും അവിശ്വാസവും ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും എല്ലാം, പരസ്പരം ഇത് മാത്രമെന്ന് പറയാതെ, ഒരുമിച്ച് പോകുമെങ്കിൽ അതല്ലേ ഒരു നാട് ഭംഗിയായി നൃത്തം ചെയ്യുന്നത് പോലെ ഒരുമിച്ച് പോകാൻ നല്ലത്?
*****
പിന്നെ ജാതീയതയുടെ കാര്യം.
ജാതീയമായ ഉച്ചനീചത്വങ്ങളും മറ്റും അതാത് കാലത്തിൻ്റെ അവസ്ഥ പോലെയും അവസ്ഥാദുരന്തം പൊലെയും നടന്നത്.
ലോകം മുഴുക്കെ അക്കാലത്ത് പലതും ഉണ്ടായിരുന്നു. അടിമത്തം പോലും ഉണ്ടായിരുന്നു.
പക്ഷെ, അത് ഏതെങ്കിലും മതത്തിൻ്റെ മാത്രം കുറ്റമാണെന്ന് പറയുന്നുണ്ടോ?
ഇതിങ്ങനെ, ജാതിയുടെ കാര്യത്തിൽ അക്കാലം മുതൽ ഇന്ത്യയിലും നടന്നു.
അതിൻ്റെ ചിഹ്നവും ഭാരവും ഇന്നും പലരും പേറുന്നു. തിരുത്തിക്കൊണ്ട്. കുറേ ആളുകൾ തീരുത്താതെയും.
****
No comments:
Post a Comment