ഒന്നും വേണ്ട.
എന്നാലും എന്തെങ്കിുമൊക്കെ പറയുന്നു. ഒന്നും വേണ്ടിയിട്ടല്ല.
കൊതുക് കടിക്കുമ്പോൾ ചൊറിയുന്നത് പോലെ മാത്രം.
******
എല്ലാവർക്കും മനസിലാവുക എന്നതല്ല ശരിയുടെ അടിസ്ഥാനം.
ഒരാൾക്ക് മനസിലായോ എന്നത് പോലും മറ്റൊരാൾക്ക് മനസ്സിലാവില്ല.
മനസ്സിലായിട്ടും മനസ്സിലായിട്ടില്ല എന്ന് പല കാരണങ്ങൾ കൊണ്ടും വർത്തുന്നവർ ഒരു ധാരാളം ഉള്ളതാണ് ഈ ലോകം.
അതുകൊണ്ടും, ആർക്കും മനസിലായില്ലെങ്കിലും ശരി ശരി തന്നെയാണ്.
മുഹമ്മദും മാർക്സും യേശുവും ഐൻസ്റ്റീനും കവികളും ദാർശനികരും ആരും തന്നെ ജീവിച്ചിരുന്ന കാലത്ത് മനസ്സിലാക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് മാത്രം അവർ തെറ്റായിരുന്നു എന്നർത്ഥവുമില്ല.
പലപ്പോഴും മനസ്സിലായവരും പലരും മിണ്ടാതിരിക്കാൻ സാധ്യതയുണ്ട്.
സാഹചര്യ സമ്മർദ്ദവും സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും മാനിച്ച്, പേടിച്ച്.
യേശു കുരിശിലേറ്റപ്പെടുമ്പോൾ മനസിലാവയവരും, കൂടെ ഉണ്ടായിരുന്നവരും മിണ്ടാതിരുന്നു. പേടി കാരണം മാത്രം.
എന്നാലും ഒന്ന് പറയട്ടെ...
സത്യം സാധാരണഗതിയിൽ വളരേ ലളിതമായിരിക്കണം.
സത്യം യഥാർഥത്തിൽ ലളിതമായിരിക്കും.
കാരണം, സത്യം എല്ലാവർക്കും ഒരുപോലെ ബാധകമാവുന്ന, ബാധകമാവേണ്ട സംഗതിയാണ്.
എല്ലാവർക്കും ബാധകമാവേണ്ട സത്യം ആർക്കെങ്കിലും മാത്രം ബാധകമാവും വിധം ആർക്കെങ്കിലും മാത്രം മനസിലായാൽ പോരാ.
അങ്ങനെ വാന്നാൽ അത് മതമാവും. പൗരോഹിത്യത്തിലേക്ക് നീങ്ങും.
സത്യം സാധാരണഗതിയിൽ സാമാന്യയുക്തിക്ക് വഴങ്ങുന്നത് കൂടിയായിരിക്കും.
ഏറെ വ്യാഖ്യാനം ആവശ്യമില്ലാത്തത്.
വെള്ളവും വെളിച്ചവും വായുവും പോലെ ഒട്ടും സങ്കീർണമല്ലാതെ എല്ലാവർക്കും ഒരുപോലെ ആഗിരണം ചെയ്യാനാവുന്നതാവണം.
എന്നിട്ടും കരുതിക്കൂട്ടി കണ്ണടച്ച്, കാതടച്ച് ആഗിരണം ചെയ്യാത്തവരുണ്ടാവും.
അവരത് ബോധപൂർവ്വം ചെയ്യുന്നതാണ്.
അവരുടെ ഉപബോധമനസിൻ്റെ തടവിൽ ആവുന്നത് കൊണ്ട്.
അവർ പൂർണമായും മറ്റാരുടെയൊക്കെയോ, പിന്നെ ഭൂതത്തിൻ്റെയും സ്വാധീനത്തിലും നിഴലിലും സ്വന്തന്തെ നഷ്ടപ്പെട്ടവരായതിനാൽ.
അവരും സാഹചര്യ സമ്മർദ്ദവും സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും പേടിക്കുന്നതിനാൽ.
No comments:
Post a Comment