Wednesday, October 5, 2022

ആര് പറഞ്ഞു പേരുകൾ മതത്തിന്റെ സ്വത്താണെന്ന്?

ആര് പറഞ്ഞു പേരുകൾ ഏതെങ്കിലും മതത്തിന്റെ സ്വത്താണെന്ന്?

ഒരു മുസ്ലിം സുഹ്രുത്ത് Javad Thayyil Kakkat ഈയുള്ളവനോട് ഉന്നയിച്ച ഗുരുതരമായ ആവശ്യത്തിന് (ചോദ്യത്തിന്) മറുപടി. 

Mr. RAHEEM നിങ്ങൾ ആദൃം ചെയ്യേണ്ടത് നിങ്ങളുടെ ആ പേര് മാറ്റുകയാണ്. കാരണം മുസ്ലീങ്ങൾക്കറിയാം ഈ പേര് നിങ്ങൾക്ക് യോജിച്ചതല്ലെന്ന്. പിന്നെ ഹിന്ദുക്കളുടെ പേരിടാൻ അവർ സമ്മതിക്കൂല. കാരണം അവർ ''ദൈവ''വിശ്വാസികളാണ്. 

അതുപോലെ തന്നെ ക്രൃസ്തൃനികളും...

മറുപടി : സുഹൃത്തേ, എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്കറിയുമോ?

പേരും മതവും തമ്മില്‍ ഒരു ബന്ധവും ഇല്ല.

പേര്‌ ജനിക്കുമ്പോള്‍ അറിയാതെ വരുന്നതല്ലേ. ഒരുപക്ഷേ മാതാപിതാക്കള്‍ അവർ ജീവിക്കുന്ന ചുറ്റുപാട് ആവശ്യപ്പെടുന്നത് പോലെ ഇടുന്നത്. യേശുവിന്റെയും മുഹമ്മദ് നബിയുടെയും കാറല്‍ മാര്‍ക്സിന്റെയും കാര്യത്തില്‍ വരെ അങ്ങനെ സംഭവിച്ചത്. അവനവന്‍ തെരഞ്ഞെടുക്കാതെ.

മതവിശ്വാസം അതുപോലെയാണോ?

മതം, വേണമെങ്കിൽ മാത്രം, അറിഞ്ഞും തെരഞ്ഞെടുത്തും വരേണ്ട കാര്യമല്ലേ?

താങ്കളോട് ആര് പറഞ്ഞു പേരുകൾ മതത്തിന്റെ സ്വത്താണെന്ന്?

പേരുകള്‍ക്കുള്ള  ഉടമസ്ഥാവകാശം (ownership or patent) മതങ്ങൾ വാങ്ങിച്ചതായി വല്ല തെളിവും എവിടെയെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടോ?

ഏതെങ്കിലും മതഗ്രന്ഥം ഉണ്ടോ, ഇന്നാല്‍ ഇന്ന പേരുകൾ തന്നെ കുട്ടികള്‍ക്ക് വെക്കണം എന്ന് പറയുന്നതായി?

താങ്കള്‍ താങ്കളുടെ മതഗ്രന്ഥം തന്നെ ഒന്ന് എടുത്ത് പഠിച്ചു നോക്കുക.

യഹയാ നബിക്ക് (John, the babtist - സ്നാപക യോഹന്നാന്) പേരിട്ടപ്പോൾ ആകയാല്‍ അല്ലാഹു പറഞ്ഞതായി ഖുര്‍ആന്‍ പറഞ്ഞത് (വലം നജ്അല്‍ ലഹു മിന്‍ ഖബ്ലു സമിയാ) 'അതിന്‌ മുന്‍പ്‌ അതുപോലെ ഒരു പേര്‌ ഇട്ടിട്ടില്ല' എന്ന് മാത്രമാണ്‌.

എന്ന് വെച്ചാല്‍ പേരിടുമ്പോള്‍ ആകയാല്‍ ശ്രദ്ധിക്കേണ്ടത് മതം അല്ല, പകരം അതുവരെ ഇടാത്ത പുതിയ പേര്‌ ഇടുക എന്നതാണ് എന്നർത്ഥം.

പുതിയ പേരിടുമ്പോള്‍ മതം എന്നതും മുന്‍കൂട്ടി പറഞ്ഞു പഠിപ്പിച്ച പേരും എന്നത് എങ്ങിനെ ഉണ്ടാവും സുഹൃത്തേ? 

താങ്കള്‍ തന്നെ നോക്കൂ പ്രവാചകന്‍മാരില്‍ ആര്‍ക്കെങ്കിലും പേര്‌ ആവര്‍ത്തിച്ചതായി താങ്കള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ?

ഇവിടെ ഇപ്പോൾ എല്ലാവരും ഇടുന്ന മുഹമ്മദ് എന്ന പേര്‌ പ്രവാചക ശിഷ്യന്‍മാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് വെച്ചതായി കാണിച്ചു തരാന്‍ പറ്റുമോ? 

ഇല്ല.

എങ്കിൽ അതിന്റെ അര്‍ത്ഥം എന്താണ്‌?

ഏതെങ്കിലും മതം മുൻകൂട്ടി നിശ്ചയിച്ച പേരുകള്‍ ഇല്ല എന്നല്ലേ? 

മുഹമ്മദ് നബിയുടെ പേര്‌ ഇസ്ലാം ഉണ്ടാകുന്നതിന് മുമ്പേ ഉള്ള പേരാണ്.  അദ്ദേഹത്തിന്റെ പിതാവിന്റെ പേര്‌ അബ്ദുള്ള (ദേവദാസന്‍ എന്ന് മലയാളത്തില്‍) എന്നതും ഇസ്ലാമിനു മുമ്പേ ഉള്ളതാണ്. ഉമര്‍, ഉസ്മാന്‍ എല്ലാം അങ്ങനെ തന്നെ. ഇസ്ലാം സ്വീകരിച്ചപ്പോൾ ഇവർ ആരും പേര്‌ മാറ്റിയിട്ടില്ല.

എന്താണ്‌ കാരണം?

പേര്‌ കൊണ്ട്‌ ആരും ഒരു പ്രത്യേക മതക്കാരന്‍ ആവില്ല.

ഒരു പേരും ഏതെങ്കിലും ഒരു മതത്തിന്റെ സ്വത്തല്ല.

അറബി ഭാഷ ഏതെങ്കിലും മതത്തിന്റെ മാത്രം ഭാഷയല്ല.

അറബ് ലോകത്തെ എല്ലാ മതവിശ്വാസികളും അറബി ഭാഷയില്‍ തന്നെയാണ് പേരിടുന്നത്. എല്ലാ മതക്കാരും എല്ലാ പേരുകളും അവിടെ ഉപയോഗിക്കുന്നു.

ഇനി അറബി ഭാഷയില്‍ ആയത് കൊണ്ട്‌ പേരിന് ഇല്ലാത്ത അര്‍ത്ഥം ഉണ്ടാവുമോ?

ചില അറബി പേരുകളുടെ മലയാള അര്‍ത്ഥം പറഞ്ഞാൽ താങ്കള്‍ക്ക് മനസിലാവും.

സക്കീന (ശാന്ത) ജമീല (സുന്ദരി), അബ്ദുല്ല (ദേവ ദാസന്‍), റുഖ്സാന (നര്‍ത്തകി), ഫര്‍സാന (കുതിര സവാരി ചെയ്യുന്നവൾ), ഹാജറ (പാലായനം ചെയ്യുന്നവൾ), ആയിഷ (ജീവിക്കുന്നവൾ , ചിരഞ്ജീവി എന്നും വേണമെങ്കില്‍ പറയാം), ഖാലിദ് (സ്ഥിരവാസി. ചിരഞ്ജീവി എന്നും വേണമെങ്കില്‍ പറയാം), അമീര്‍ (നേതാവ്), ഹംസ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല), അലി (ഉയർന്നവന്‍), സൈനബ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല), ഷംസു (സൂര്യൻ) ഖമര്‍ (ചന്ദ്രന്‍), ഉമര്‍, ഉസ്മാന്‍ (പ്രത്യേകിച്ച് അര്‍ത്ഥം ഇല്ല) റൗഫ് (ദയാലു), അമീന്‍ (വിശ്വസ്തന്‍), Raheem (കരുണാനിധി), അഫ്‌സല്‍ (ശ്രേഷ്ടന്‍), അക്ബര്‍ (വലിയവന്‍), നിസാം (വ്യവസ്ഥ), സൈഫ് (വാള്‍).

മേല്‍പറഞ്ഞ പേരുകൾ ഒക്കെയും അറബിയില്‍ ആണെന്നേ ഉള്ളൂ. ഒരുതരം മതസൂചനയും അവയില്‍ ഇല്ല. ഇതേ പേരുകള്‍ മലയാളത്തില്‍ ആയാലും പിന്നെ എന്താണ്‌ കുഴപ്പം? അറബി ഭാഷയില്‍ തന്നെ പേരുകൾ വെക്കണം എന്ന കല്പന എവിടെയെങ്കിലും ഉള്ളതായി കാണിക്കാമോ? ഇല്ല. പേരുകളുടെ അര്‍ഥങ്ങള്‍ ഏതെങ്കിലും പ്രത്യേക മതത്തെ സൂചിപ്പിക്കുന്നില്ല എന്നിരിക്കെ. 

താങ്കള്‍ ഇപ്പോൾ ഉന്നയിച്ചത് പോലെ ഇത്തരം അര്‍ത്ഥം ഇല്ലാത്ത വാദം ഉന്നയിച്ചവര്‍ക്ക് ഇതുപോലുള്ള മറുപടികള്‍ മുന്‍പ് കുറേ നല്‍കിയതാണ്. അവരൊക്കെയും പിന്‍വാങ്ങിയതുമാണ്.

താങ്കള്‍ അല്പവിവരം വെച്ച് വന്നത് കൊണ്ടുള്ള പ്രശ്‌നവും പുതുതായി വന്നത്‌ കൊണ്ടുള്ള പ്രശ്‌നവും ആണ്.

ഒന്ന് ചിന്തിച്ചു നോക്കൂ...

അസ്വസ്ഥതയും അസഹിഷ്ണുതയും നിറഞ്ഞ അത്തരം വാദവുമായി തന്നെയാണ് താങ്കളും വരുന്നത്.

ഇങ്ങനെയെങ്കിൽ, താങ്കളെ പോലുള്ള വിശ്വാസികള്‍ മാത്രമുള്ള ലോകത്ത് ഇങ്ങനെ ഈയുള്ളവനെ പോലെ ചിലര്‍ക്ക് ജീവിക്കേണ്ടി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പേര്‌ മാറ്റാൻ പറയുന്ന ഒറിജിനൽ fascism നടപ്പാക്കില്ലേ?

മതേതര ഇന്ത്യയില്‍ വെച്ച് വരെ താങ്കള്‍ ഇത്തരം വിഷം നിറഞ്ഞ ചിന്താഗതി പൊതുവേദിയില്‍ പറയുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും....

No comments: