Sunday, October 2, 2022

മത - രാഷ്ട്രീയ നേതാക്കളുടെ മരണം തീരാനഷ്ടം തന്നെ.

ശരിയാണ്. 

മത - രാഷ്ട്രീയ നേതാക്കളുടെ മരണം തീരാനഷ്ടം തന്നെ. 

അവരുടെ ജീവിതം തന്നെയും നാട്ടുകാർക്കും നാടിനും തീരാനഷ്ടം, ഭാരം. 

നാടിൻ്റെ ചിലവിൽ ജീവിച്ചവർ, പാവപ്പെട്ടവരുടെ ചിലവിൽ തലമുറകൾക്ക് വേണ്ടത് സമ്പാദിച്ചവർ വരുത്തിയത് തീരാനഷ്ടം മാത്രമല്ലാതെ പിന്നെന്ത്?

****

നാടിൻ്റെ ചിലവിൽ മുഴുക്കെയും സൗജന്യമായി ജീവിച്ചു.

കച്ചവടസ്ഥാപനം പോലുള്ള ചില പാർട്ടിയുടെ നേതാക്കളായി. 

തലമുറകൾക്കുളളത് അധ്വാനിക്കാതെ സമ്പാദിച്ചു. 

എന്നതിനപ്പുറം പല നേതാക്കളും ഒന്നും ചെയ്തില്ല.

ആരിലും ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. 

എത്ര ആലോചിച്ചിട്ടും അവരുടേത് എന്ന് പറയാവുന്ന സംഭാവനകൾ കാണുന്നുമില്ല. 

ഇവർ മികവാർന്ന പരാന്നഭോജികളായി എന്നത് മാത്രമല്ലാതെ.

******

കൊന്നാലും കലാപം നടത്തിയാലും നടത്തുന്ന അതേ ഹർത്താൽ തന്നെയാണോ ആരോടെങ്കിലുമുള്ള ബഹുമാനസൂചകമായും നടത്തുക? 

ബഹുമാനം അടിച്ചേൽപ്പിച്ചു വാങ്ങുന്നതാണോ? 

ജനങ്ങളുടെ ചിലവിൽ മാത്രം ജീവിച്ചവർ, ജനങ്ങളുടെ ചിലവിൽ മാത്രം തലമുറകൾക്ക് വേണ്ടത് സമ്പാദിച്ചവർ മരിച്ചാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നതാണോ ബഹുമാനം?

*****

വെറും പിന്തുണ കിട്ടുന്ന, ലൈക്ക് ചെയ്യുന്ന, ആളുകളുടെ എണ്ണം നോക്കിയാണ് ശരിയും സത്യവും നിശ്ചയിക്കുന്നതെങ്കിൽ....,

മാർക്സും സോക്രട്ടീസും മുഹമ്മദും ജീസസും ഒക്കെ അവർ ജീവിച്ചിരുന്ന കാലത്ത്, ജനിച്ചു ജീവിച്ച നാട്ടിൽ, വൻപരാജയങ്ങൾ ആയിരുന്നു. 

അക്കണക്കിൽ അവർ ശരി പറഞ്ഞവരും ആയിരുന്നില്ല.

*****

പാർട്ടികൾ വെറും കച്ചവടസ്ഥാപനം മാത്രമാകുമ്പോൾ ജനങ്ങൾക്കും പിന്നീട് ഒന്നും ചെയ്യാനാവില്ല. 

ഫലത്തിൽ എല്ലാം ജനങ്ങളിൽ നിന്നും വരുന്നു എന്നത് വാദത്തിന് സമ്മതിക്കാം. 

പക്ഷെ, ഏറ്റവും നല്ലവരായി ഭരണഘടനയും പ്രത്യേയശാസ്ത്രവും ലക്ഷ്യവും ലക്ഷ്യബോധവും വെച്ച് ജനങ്ങളെ വഴിനടത്തുന്നു, നയിക്കുന്നു എന്ന് പറയുന്ന, അവകാശപ്പെടുന്ന വിഭാഗമാണ് ജനങ്ങളിൽ ഏറ്റവും അധഃപതിച്ച, ഏറ്റവും മോഷക്കാരായ ചെറ്റകൾ എന്നിടത്താണ് യഥാർത്ഥ വിരിധാഭാസം. വേലികൾ വിള തിന്നുന്നവർ മാത്രമാണെന്നത്.




No comments: