Friday, October 21, 2022

മനസ്സിന് വേറൊരു മനസുണ്ട്.

പ്രത്യേകിച്ചെന്തെങ്കിലും പറയേണമെന്നോ പറയേണ്ടെന്നോ തോന്നുന്നില്ല. 

അതിനാൽ പ്രത്യേകിച്ചെന്തെങ്കിലും എഴുതണമെന്നോ എഴുതേണ്ടെന്നോ എന്നും. 

മാറ്റാനും മാറാനും ഇല്ല. 

മാറിയാലും മാറിയില്ലെങ്കിലും ഫലം ഒന്ന്. 

ഒന്നുമില്ലാത്ത ഒന്ന്.

****

മനസ്സിന്

വേറൊരു മനസുണ്ട്. 


നാമറിയാത്ത, 

നാം കാണാത്ത 

പേരില്ലാത്ത മനസ്സ്. 

മനസ്സല്ലാ മനസ്സ്.

മനസ്സ് നഷടപ്പെട്ടാൽ

മാത്രമുണ്ടാവുന്ന

മനസ്സ്.


ആകാശത്തിൽ 

വേറൊരു ആകാശമുണ്ട്. 


ആകാശമല്ലാത്ത,

ആകാശമെന്ന് 

പേര് വീഴാത്ത,

കാഴ്ചയിൽ വരാത്ത,

കാഴ്ച നഷടപ്പെട്ടാൽ

മാത്രമുണ്ടാവുന്ന

ആകാശം.


കടലിൽ 

വേറൊരു കടലുണ്ട്.


കര പോലും തോൽക്കുന്ന 

മഞ്ഞ്തുള്ളിയിൽ പോലും

നിഴലിടുന്ന

വെള്ളവും വായുവും 

ആവശ്യമില്ലാത്ത കടൽ.


എന്നിൽ 

വേറൊരു ഞാനുണ്ട്.


എനിക്ക് മനസ്സിലാകാത്ത

എൻ്റെ മേൽ 

അവകാശം സ്ഥാപിക്കാത്ത

ഞാനെന്ന് പേരില്ലാത്ത 

ഇന്ദ്രിയങ്ങൾ വേണ്ടാത്ത

ഞാൻ പോലുമല്ലാത്ത ഞാൻ.

****

ചെറിയ ചെറിയ കാര്യങ്ങളേ ഉള്ളൂ. 

വലിയ വലിയ കര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നതാണ്. 

അഥവാ വലിയ വലിയ കര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ, 

അതും ചെറിയ ചെറിയ കര്യങ്ങൾ സാധിക്കാമാണ്. 


ജീവിതം ചെറിയ ചെറിയ കാര്യങ്ങളാണ്, 

ജീവിതം ചെറിയ ചെറിയ കാര്യങ്ങളിലാണ്. 

ചെറുതാണ് യഥാർഥത്തിൽ വലുത്.


No comments: