കൊട്ടിഘോഷിക്കുന്ന ജീവിതം എന്താണ്?
തിന്നത് തന്നെ തിന്നുക,
കുടിച്ചത് തന്നെ കുടിക്കുക,
കണ്ടത് തന്നെ കാണുക.
മടുക്കുന്നത് കൊണ്ട് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക.
ഒരു കാര്യവുമില്ലാത്ത ജീവിതം എങ്ങിനെയെങ്കിലും എളുപ്പമായിക്കിട്ടാൻ, രോഗവും അപകടവും ദാരിദ്ര്യവും ഒഴിവാക്കാൻ ശ്രമിക്കുന്നതിൻ്റെ പേര് ജീവിതമെന്നും.
*****
നമ്മുടെ ജീവിതം നമ്മുടെ ആവശ്യമായിരുന്നുവെങ്കിൽ നമ്മൾ ദൈവത്തോട് നന്ദി പറയണം.
ഇതിപ്പോൾ നമ്മുടെ ജീവിതം ദൈവത്തിൻ്റെ ആവശ്യമാണ്.
അങ്ങനെ ഉണ്ടായതാണ് ഞാനും നീയും ജീവിതവും.
എങ്കിൽ ദൈവം നമ്മോടല്ലേ നന്ദി പറയേണ്ടത്, ഉത്തരം പറയേണ്ടത്?
******
ഇങ്ങനെയൊക്കെ വാശിപിടിച്ച്, അധ്വാനിച്ച്, ചികിത്സിച്ച് ജീവിക്കാൻ മാത്രം ജീവിതത്തിൽ എന്തെങ്കിലും ഉണ്ടോ?
ഇല്ല.
വംശതുടർച്ചയല്ലാത്ത ഒന്നുമില്ല.
******
നന്ദിക്ക് വേണ്ടി കാത്ത്നിൽക്കുന്ന ദൈവം.
പ്രാർത്ഥിക്കാൻ വേപതു പൂണ്ട് ആവശ്യപ്പെടുന്ന ദൈവം.
ഏതോ കാലത്ത് മാത്രം ഏതോ വ്യക്തിക്ക് ഏതോഭാഷയിലൂടെ മാത്രം സന്ദേശം നൽകി അവസാനിപ്പിച്ച ദൈവം.
അവിടെ ചെന്ന് തന്നെ എല്ലാവരും തന്നെ മനസിലാക്കണം എന്ന് വാശിപിടിച്ച് പറയുന്ന ദൈവം.
കാണേണ്ടത് പോലെയും അംഗീകരിക്കേണ്ടത് പോലെയും അംഗീകരിച്ചില്ലെങ്കിൽ നരകം കൊണ്ട് ശിക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ദൈവം.
അല്ലെങ്കിൽ മാത്രം സ്വർഗം കൊണ്ട് രക്ഷിക്കും എന്ന് പറഞ്ഞ് മാർക്കറ്റിംഗ് നടത്തുന്ന ദൈവം
മതം ചുരുക്കിക്കാണിച്ച ദൈവത്തെ തുറന്ന് കാണിക്കുക മാത്രം.
എല്ലാവർക്കും എങ്ങിനെയും എവിടെവെച്ചും അവരവരുടെ കഴിവും കഴിവുകേടും പൊലെ പ്രാപിക്കാനും മനസ്സിലാക്കാനും സാധിക്കാത്ത അല്പനായി മതത്തിലൂടെ ചിത്രീകരിക്കപ്പെട്ട ദൈവത്തെ തുറന്ന് കാണിക്കുക മാത്രം.
No comments:
Post a Comment