Sunday, October 9, 2022

മായ: കളി കളിയാണെന്ന് പോലും മനസിലാവാത്ത കളി.

മായയെ മനസിലാക്കാൻ എന്താണ് പ്രയാസം? 

ഊർജം എല്ലാമാവുന്നു. 

എല്ലാം ഊർജ്ജമാകുന്നു. 

മണ്ണ് എല്ലാമാവുന്നു. 

എല്ലാം മണ്ണാവുന്നു. 

ബോധം പോലും ഊർജം. 

ഊർജം തന്നെ ബോധം. 

ഒന്നും തീർത്തും പറയാൻ കഴിയാത്തവിധം. 

ഒന്നുമല്ല, ഒന്നുമില്ല. 

ഒന്ന് എന്ന് പോലും പറയാൻ സാധിക്കാത്ത വിധം ഒന്ന്.

*****

മായയെന്ന് പറയുമ്പോൾ അറപ്പ് തോന്നേണ്ട. 

ദൈവം മാത്രമേ ഉള്ളൂവെന്ന് പറയാനാണ് മായയെന്ന് പറഞ്ഞതെന്ന് കരുതേണ്ട. 

പദാർത്ഥമേ ഉള്ളൂ എന്നാകിലും മായ തന്നെ. 

അപ്പോഴും ഒന്ന് തന്നെ. 

അപ്പോഴും ഒന്ന് തന്നെ എല്ലാമാകുന്നത്. 

സ്ഥിരമായ ഞാനും നീയും ഈ ലോകവും ഇല്ല. 

മായ തന്നെ. 

പദാർത്ഥമെന്നോ ദൈവമെന്നോ വിളിക്കൂ. 

നിങ്ങളുടെ സൗകര്യം. 

പക്ഷെ, രണ്ടാകിലും ഒന്ന്.

****

മാനസികരോഗിയുടെ പ്രത്യേകത എന്താണ്? 

അവൻ മാനസികരോഗിയാണെന്നും അവന് മനസിലാകില്ല. 

മായയിൽ പെട്ടവന് അവൻ മായയിലാണെന്നും മനസ്സിലാവില്ല.

അതാണ് കളിക്കുള്ളിൽ കളിയാണ് കാര്യം.

കളി കളിയാണെന്ന് പോലും മനസിലാവില്ല.

കളി കളിയാണെന്ന് പോലും മനസിലാവാത്ത കളി.

****

ഊർജ്ജം മായയാണ് എന്നല്ല.

എല്ലാം ഒന്നായി മാറുന്ന, ഒന്ന് എല്ലാമായി മാറുന്ന പ്രക്രിയ മായ.

ഊർജവും മായയാണോ എന്നത് വീണ്ടും ചർച്ച ചെയ്യേണ്ട വേറെ കാര്യം. 

അത് പറയുമ്പോൾ അത് പറയാം. 

പ്രായോഗിക ലോകത്തിൻ്റെ മായാസ്വഭാവം കാണിക്കാൻ, അതിനെ അതാക്കുന്ന അതിന് മുകളിലുള്ള ഒരു കാര്യത്തെ ഉദാഹരണമായി എടുത്തുപറഞ്ഞു എന്ന് മാത്രം. 

അതിന് മുകളിലുള്ള ഈ ഊർജമെന്ന, ബോധമെന്ന  കാര്യത്തിനും ഈ പറഞ്ഞത് ഇത് പോലെ തന്നെ ബാധകമാവും. 

*****

ഊർജമെന്നതും ബോധമെന്നതും നമ്മുടെ മാത്തിനുള്ളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന അവസാന വാക്ക്, പ്രതിഭാസം എന്ന് മാത്രം. 

മാനത്തിന് പുറത്ത് പോയി കാര്യങ്ങൾ കണ്ടാൽ വീണ്ടും വാക്കുകളും പ്രതിഭാസവർണ്ണനയും മാറും.

*****

വിശ്വാസങ്ങളെല്ലാം ഒരുപോലെ അന്ധമാണ്. 

നിഷേധം പോലും അധികവും അന്ധം. 

ദൈവം പോലും ഉണ്ടെന്നും ഇല്ലെന്നും കരുതുന്നതും ഒരുപോലെ അന്ധം. 

എന്നിരിക്കെ ഏതെങ്കിലും വിശ്വാസത്തെ മാത്രം അന്ധവിശ്വാസം എന്ന് വിളിക്കേണ്ടതില്ല. 

എല്ലാ വിശ്വാസങ്ങളും നിഷേധങ്ങളും ഒരുപോലെ അന്ധം. 

കാഴ്ചയും അറിവും ഇല്ലാത്തത് വിശ്വസിക്കുന്ന ഏതും അന്ധം.



No comments: