Friday, October 14, 2022

ഒരു വിത്ത്. അത് മണ്ണിലൊളിപ്പിച്ചാൽ എന്താവും?

ചോദ്യം: 
ആര് അക്രമം കൂടുതൽ ചെയ്യും? 
വിശ്വാസിയോ അവിശ്വാസിയോ? 

ഉത്തരം: 
അവിശ്വാസി. 
ചരിത്രമതിന് സാക്ഷി. 

കാരണം, 
അവിശ്വാസിക്ക് ശരിയും തെറ്റുമില്ല. 
ആരേയും ഒന്നിനെയും പേടിക്കാനില്ല. 
ഒന്നുകൊണ്ടും കുറ്റബോധപ്പെടാനില്ല. 

വിശ്വാസിക്ക് ശരിയും തെറ്റുമുണ്ട്. 
ദൈവത്തെയെങ്കിലും പേടിക്കാനുണ്ട്. 
കുറ്റബോധപ്പെടാനുണ്ട്. 

ദൈവം പറയുന്നതെന്ന് 
അവൻ കരുതുന്നതെന്തും ചെയ്യുമെങ്കിലും, 
ആരെങ്കിലും പറയുന്നതേ വിശ്വാസി ചെയ്യൂ. 

അവിശ്വാസി ആരും പറയാത്തതും ചെയ്യും.

*****

ഒരു വിത്ത്. 
അത് മണ്ണിലൊളിപ്പിച്ചാൽ എന്താവും? 

പതിയെ മുളച്ച് മരമാവും. 
നൂറായിരം വിത്തുകളാവും. 

ഇത് പോലെ തന്നെ കളവും അക്രമവും. 

ഒളിപ്പിച്ചാൽ മുളച്ച് മരമാവും. 
നൂറായിരം കളവുകളും അക്രമങ്ങളുമാവും. 
ഒരു വ്യവസ്ഥിതി തന്നെയാവും. 

ഒരു കളവിനെയും അക്രമത്തെയും ന്യായീകരിക്കുന്ന മറച്ചുവെക്കുന്ന നൂറായിരം കളവുകളും അക്രമങ്ങളുമാവും.

******
എല്ലാം വിശ്വാസം തന്നെ. 

ദൈവമില്ലെന്ന് വിശ്വസിക്കുന്നതും ഉണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെ വിശ്വാസം. 

തനിക്ക് താൻ പോര, താനും തൻ്റേതും തൻ്റേതല്ല എന്നറിയുന്നവൻ വിശ്വാസിയാവുന്നു. 

താനും തൻ്റേതും തൻ്റേത് മാത്രം, തൻ്റെ തന്നെ സംവിധാനത്തിലും തീരുമാനത്തിലും  നിയന്ത്രണത്തിലുമെന്ന് കരുതാൻ അവിശ്വാസിക്കാവുന്നുമില്ല. എങ്കിൽ???


No comments: