അറിയില്ലെന്നറിയലാണ് അറിവ്.
അതാണ് ഏത് വിശ്വാസത്തിനും ആധാരം.
ഒന്നുമറിയില്ല, അശക്തനാണ്, നിസ്സഹായനാണ് എന്നത് ഏതൊരുത്തനെയും വിശ്വാസിയാക്കും.
അറിയാത്തത് കൊണ്ടും നിസ്സഹായനായത കൊണ്ടുമാണ് നിൻ്റെ വിശ്വാസമെന്ന് നീ അറിയുന്നുവെങ്കിൽ, നീ സഹിഷ്ണുതയുള്ളവനാവും.
എല്ലാ വിശ്വാസവും ഒരുപോലെ തെറ്റും ശരിയുമെന്ന് നീ അറിയും.
കാരണം എല്ലാവരും വിശ്വസിക്കുന്നത് അറിയാത്തത് കൊണ്ട്, നിസ്സഹായനായത കൊണ്ട്.
നിന്നെപ്പോലെ തന്നെ.
*****
ഒന്ന് മാത്രമായി അടിച്ചേൽപിക്കപ്പെടുന്ന യുക്തിവാദവും ഒരു മതം.
യഥാർഥത്തിൽ എല്ലാവർക്കും വേറെ വേറെ യുക്തി.
വ്യത്യസ്തമായ യുക്തികൾക്കിടയിൽ ഒരേയൊരു യുക്തി പറയുന്ന യുക്തിവാദം നടക്കില്ല.
ദൈവം പോലും എല്ലാവർക്കും ഒന്നല്ല.
ഓരോരുത്തർക്കും അവരവരുടെ സങ്കല്പം പോലെ. ഓരോരുത്തൻ്റെയും യുക്തി പോലെ.
No comments:
Post a Comment