Wednesday, October 19, 2022

അവരവരുടെ കഴിവും കഴിവുകേടും പൊലെ ദൈവം

നന്ദിക്ക് വേണ്ടി കാത്ത്നിൽക്കുന്ന, 

പ്രാർത്ഥിക്കാൻ വേപതു പൂണ്ട് ആവശ്യപ്പെടുന്ന,


ഏതോ കാലത്ത് മാത്രം 

ഏതോ വ്യക്തിക്ക് മാത്രം

ഏതോ ഭാഷയിലൂടെ മാത്രം 

സന്ദേശം നൽകി അവസാനിപ്പിച്ച, 


പഴയകാലത്ത് ചെന്ന് തന്നെ 

എല്ലാവരും തന്നെ മനസിലാക്കണം  

എന്ന് വാശിപിടിച്ച് പറയുന്ന, 


അങ്ങനെ 

എന്നോ ആരോ പറഞ്ഞത് പോലെ, കാണേണ്ടത് പോലെയും 

അംഗീകരിക്കേണ്ടത് പോലെയും,

തന്നെ അംഗീകരിച്ചില്ലെങ്കിൽ,


നരകം കൊണ്ട് ശിക്ഷിക്കും 

എന്ന് ഭീഷണിപ്പെടുത്തുന്ന, 


അല്ലെങ്കിൽ മാത്രം 

സ്വർഗം കൊണ്ട് രക്ഷിക്കും 

എന്ന് പറഞ്ഞ് മാർക്കറ്റിംഗ് നടത്തുന്ന, 


(മതം ചുരുക്കിക്കാണിച്ച) 

ദൈവത്തെ 

തുറന്ന് കാണിക്കുക മാത്രം.  


എല്ലാവർക്കും 

എങ്ങിനെയും 

എവിടെവെച്ചും 

അവരവരുടെ കഴിവും 

കഴിവുകേടും പൊലെ 

പ്രാപിക്കാനും മനസ്സിലാക്കാനും സാധിക്കാത്ത അല്പനായ

(മതത്തിലൂടെ ചിത്രീകരിക്കപ്പെട്ട)

ദൈവത്തെ തുറന്ന് കാണിക്കുക. 

അത്രമാത്രം.


ദൈവം അവരവരുടെ കഴിവും 

കഴിവുകേടും പൊലെ.

ദൈവം പ്രാപിക്കാനും മനസ്സിലാക്കാനും 

സാധിക്കുന്നത്.

****"

മുഹമ്മദ് എന്ത് കൊണ്ടും മഹാൻ തന്നെ. 

എന്നുവെച്ച് എല്ലാ കാലത്തിലേക്കും എല്ലാ കാര്യത്തിനും  മുഹമ്മദ്  മാത്രം മതിയെന്ന് വരുന്നതെങ്ങിനെ?

*****

മരിച്ചവർക്കിടയിൽ എന്ത് വ്യത്യാസം?  

ജീവിച്ചിരിക്കുന്നവർ കാണിക്കുന്ന വിവേചനമല്ലാതെ.

മരിച്ചവരറിയാത്ത, മരിച്ചവർക്ക് ബാധകമല്ലാത്ത വിവേചനവും ഉയർച്ചതാഴ്ചകളും ജീവിച്ചിരിക്കുന്നവർ കാണുന്നു, ആരോപിക്കുന്നു. 

മരിച്ചവർ പഞ്ചഭൂതങ്ങളാവുന്നു, 

പ്രാപഞ്ചികതയിലേക്ക് മടങ്ങുന്നു, 

പ്രാപഞ്ചികത തന്നെയാവുന്നു, 

തുല്യരാവുന്നു. 

തുല്യത എന്തെന്നറിയാൻ അവരായി അവരില്ലാതെ.

No comments: