Tuesday, October 11, 2022

വിശ്വാസം ഏത് ശരി, എത്ര വരെ ശരി, എങ്ങിനെ ശരി. അളവുകോലുകൾ സാധ്യമല്ല.

അളവുകോലുകൾ സാധ്യമല്ല.

വിശ്വാസം ഏത് ശരി, എത്ര വരെ ശരി, എങ്ങിനെ ശരി, എവിടെവരെ ശരി എന്ന് നിശ്ചയിക്കാൻ ആർക്കും സാധിക്കില്ല.

ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ ആലോചനയും തീരുമാനവും സാധ്യമല്ല.

എന്നതിനാൽ, ഇത്തരം കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരും. പലവിധത്തിൽ...

വിശ്വാസികളിൽ മഹാഭൂരിപക്ഷവും മനോരോഗികൾ ആണ് എന്നതിനാൽ. മനോരോഗികൾ ആണ് മഹാഭൂരിപക്ഷവും വിശ്വാസികൾ ആവുന്നത് എന്നതിനാൽ...

കോടിക്കണക്കിന് മൃഗങ്ങളെ വിശ്വാസത്തിൻ്റെ പേരിൽ മാത്രം (ഭക്ഷണത്തിന് വേണ്ടിയല്ലാതെ) അറുക്കുന്ന വലിയ വലിയ ആഘോഷങ്ങളും വലിയ വലിയ തീർഥയാത്ര യാത്രകളും ഉണ്ട്. 

വലിയ പുണ്യമായി ആഘോഷിക്കപ്പെടുന്നതാണ് അവയിൽ ചിലതെങ്കിലും.

അറുക്കപ്പെടുന്നത് മനുഷ്യരല്ലാതായി എന്ന വ്യത്യാസം മാത്രമേ അവിടെയുള്ളൂ. 

മനോഗതം ഒന്നാണ്. 

വിശ്വാസമാണ്, അന്ധവിശ്വാസമാണ്. 

അളവുകോലുകൾ സാധ്യമല്ല.

*****

വിശ്വാസങ്ങളെല്ലാം ഒരുപോലെ അന്ധമാണ്. 

നിഷേധം പോലും അധികവും അന്ധം. 

ദൈവം പോലും ഉണ്ടെന്നും ഇല്ലെന്നും കരുതുന്നതും ഒരുപോലെ അന്ധം. 

എന്നിരിക്കെ ഏതെങ്കിലും വിശ്വാസം മാത്രം അന്ധവിശ്വാസം എന്ന് വിളിക്കേണ്ടതില്ല. 

എല്ലാ വിശ്വാസങ്ങളും നിഷേധങ്ങളും ഒരുപോലെ അന്ധം. 

കാഴ്ചയും അറിവും ഇല്ലാത്തത് വിശ്വസിക്കുന്ന ഏതും അന്ധം.

No comments: