പിശാചുണ്ടെന്ന് കരുതുന്നവരും ബഹുദൈവവിശ്വാസികൾ തന്നെ.
അവർ ദൈവത്തിന് വെല്ലുവിളിയും വിപരീതവും ഉണ്ടെന്ന് പറയുന്നു.
ദൈവമല്ലാത്ത ശക്തിയുണ്ടെന്നു പറയുന്നു.
ഒന്ന് മാത്രമല്ല, രണ്ടുണ്ടെന്ന് പറയുന്നു, പറയേണ്ടിവരുന്നു.
******
പിശാചിനെ ദൈവം സൃഷ്ടിച്ചതാണെങ്കിൽ ദൈവം ചെയ്തത് വലിയ തെറ്റ്.
പിശാചിനെ ദൈവം സൃഷ്ടിച്ചതല്ലെങ്കിൽ ദൈവത്തിന് വെല്ലുവിളി ഉണ്ടായിരിക്കുന്നു.
*****
സ്ഥാപിതമതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാചാണ്.
ദൈവകല്പനകൾ ഉണ്ടാക്കാൻ ന്യായം പിശാച്.
പിശാചെന്ന വിപരീതമില്ലേല്‍ ദൈവം ഇല്ലെന്ന പോലെ.
*****
ആർക്കും ഒന്നും മനസിലായില്ലേ?
ഇരുട്ടിൻ്റെ വിപരീതം പോലെയാണോ ദൈവം?
ഇരുട്ടും വെളിച്ചവും ആപേക്ഷികമായ കാര്യങ്ങളല്ലേ?
ഉണ്ടെങ്കിൽ ഉള്ള ദൈവം ആത്യന്തികമല്ലേ?
ഇരുട്ടും വെളിച്ചവും അതിനപ്പുറവും അല്ലാതെ ദൈവം. എന്നാൽ അവയൊക്കെയും ആയിരിക്കേണ്ടവൻ ആത്യന്തികനായ ദൈവം.
നമ്മുടെ മാനത്തിനുള്ളിലെ രണ്ട് കാര്യങ്ങളെയും രണ്ടവസ്ഥകളെയും എടുത്ത് അതിലൊന്ന് ദൈവം എന്ന് പറയുകയാണോ വേണ്ടത്?
അങ്ങനെയെങ്കിൽ എല്ലാം തന്നെ, എല്ലാറ്റിലും തന്നെ ദൈവം എന്ന് പറയുന്നതാവില്ലേ അതിലേറെ നല്ലത്?
No comments:
Post a Comment