Tuesday, December 1, 2020

മരണത്തെ തന്നെയാണ് ജീവിതമായി ആഘോഷിക്കുന്നത്.


ബോധോദയം 

ഏതോ കാലത്തുള്ള 

ആരുടെയെങ്കിലും മാത്രം 

സാധ്യതയല്ല


അത് എല്ലാ കാലത്തുമുള്ള 

എല്ലാവരുടേയും സാധ്യതയാണ്.

നിന്റെയും…..


*******


അന്ധരും ബധിരരും ഊമരും - 

അവർ മടങ്ങുകയില്ല (ഖുര്‍ആന്‍). 


എന്ന് വായിക്കുന്ന വിശ്വാസികള്‍

99.9% വിശ്വാസികള്‍ക്കാകെയും 

ഇത് ബാധകമായെന്നറിയണം.


*******



കാര്യകാരണങ്ങളുടെ ലോകത്തുനിന്ന് 

കാരണമില്ലാത്ത കാര്യത്തെയും ലോകത്തെയും

നിഗമിക്കാനും മനസിലാക്കാനും ആവില്ല.

മാനങ്ങളുടെ തടവറ.


*******



എന്നെ ഞാനാക്കുന്നതൊന്നും 

"ഞാന"ല്ല, "എന്റേത"ല്ല.

അവയില്ലാതായാൽ പിന്നെ 

"ഞാനി"ല്ല, "എന്റേതി"ല്ല.

പിന്നെന്ത് "ഞാൻ", “എന്റേത്"?


*******


ഓരോ നിമിഷവും മരിക്കുന്നവന്‍

പിന്നെ കൊന്ന് മാത്രം തിന്ന് ജീവിക്കാനാവുന്നവന്‍

മരണത്തെ തന്നെയാണ്

ജീവിതമായി ആഘോഷിക്കുന്നത്

അതറിയാതെ.


******


വെറുപ്പ് കൊണ്ടുനടക്കുന്നവർ

അത് നടപ്പാക്കാന്‍ പറ്റിയ 

എല്ലാ സാഹചര്യവും കൂട്ടും മുതലെടുക്കും

അവര്‍ക്ക് പ്രധാനം അവരുടെ വെറുപ്പ് കുത്തുക.


*******


മാനത്തിനുള്ളില്‍ നിന്ന് കണ്ടാല്‍ 

'നാം' ഇല്ലാത്തതെന്ന് വിചാരിക്കാന്‍ സാധിക്കില്ല

അതിനാല്‍ ഇനിയങ്ങോട്ടും 

ഉണ്ടാവുമെന്ന് കരുതിപ്പോവും.


*******


ആത്യന്തികനായ ആത്മീയവാദിയും 

ആത്യന്തികനായ ഭൗതികവാദിയും ഒരുപോലെ

രണ്ടാള്‍ക്കും ഒന്ന് മാത്രം

രണ്ടില്ലാത്തരണ്ടല്ലാത്ത ഒന്ന്.


********


അനുഭവിക്കാം

പക്ഷെ അന്യന്‍ നല്‍കുന്ന 

സുഖലോലുപതയുടെയും ആഢംബരത്തിന്റെയും 

സൗജന്യത്തിന്റെയും പേരല്ല 

ആത്മീയതഅന്വേഷണം.


*******



മാറ്റം മാത്രമാണ് ഏക മതം

 മതത്തെ എതിര്‍ക്കുന്നവ 

ഇവിടെയുള്ള മതങ്ങൾ

യാഥാര്‍ത്ഥ പ്രാപഞ്ചിക സത്യത്തെ ഉള്‍കൊള്ളാത്തവ

ജൈവവികതയില്ലാത്തവ.







No comments: