കൊറോണ: നാടും നാട്ടുകാരും മുഴുവന്‍ കഷ്ടത്തിലായാലും, ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളവും ആനുകൂല്യങ്ങളും കുറക്കരുത്
*******
വ്യവസ്ഥിതിയോടും സ്ഥാപനത്തോടും വിധേയപ്പെട്ടു യാചിക്കുന്നത് ജോലി. പ്രമോഷന് കിട്ടും. വെറും യാചനയില്‍ വിധേയത്വമില്ല, പ്രമോഷനും
*******
കൊറോണ: നമ്മൾ കളിതുടങ്ങുന്നതിന്
മുമ്പ് ഗോളടിച്ചു. തളികമുട്ടിയും കുരുക്ഷേത്ര പറഞ്ഞും. കളി തുടങ്ങിയപ്പോൾ ഗോളടിക്കാന്‍ കൊറോണ മാത്രം…..
*******
കള്ളക്കടത്ത് : ചട്ടുകങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തുക എളുപ്പം. പക്ഷേ ചട്ടുകം പിടിച്ച കൈകളെ കണ്ടെത്തുകയും പിടിക്കുകയും പ്രയാസം
*******
നമ്മുടെ രാഷ്ട്രീയ നേതൃത്വം ശക്തമായ ലൈംഗീകദാരിദ്ര്യം നേരിടുന്നു. സരിതയും സ്വപ്നയും റെജീനയും തെളിവ്
*********
കുറ്റം മുഴുവന്‍ തീവ്രവാദം എന്ന എട്ടുകാലിമമ്മൂഞ്ഞ്ന്റെ പേരിലിട്ടാല്‍....
ഉയരുന്ന എല്ലാ ന്യായമായ സംശയങ്ങളില്‍ നിന്നും എല്ലാ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഒരുമിച്ച് രക്ഷപ്പെടാം.
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൈയും കഴുകി ഹാപ്പിയുമാവാം.
********
നമ്മൾ സമ്മതിച്ചേ പറ്റൂ.
കള്ളക്കടത്ത്-മാഫിയാ സംഘങ്ങളുടെ നേതാക്കന്മാരാണ് നമ്മുടെ നാട് ഭരിക്കുന്നത്. കേരളമായാലും ഇന്ത്യയായാലും
*********
ഇനിയങ്ങോട്ട് സ്വപ്ന ബലിയാടാവും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഒരുമിച്ച് രക്ഷപ്പെടും. NIAയുടെ മറയില്‍ രഹസ്യങ്ങൾ മറയും…….
********
കർണ്ണാടകയിലേക്ക് സ്വപ്നക്ക് എളുപ്പം പോകാം. കാസര്‍കോട്കാരന്‍ രോഗിക്കത് പറ്റില്ല. വല്ലാത്ത രാജ്യസ്നേഹവും സുരക്ഷയും
*********
സ്വപ്നയോട്: എന്താണ് ഇന്ത്യ? എന്താണ് കേരളം?
"ഭരിക്കാന്‍ കാട്ടുകള്ളന്മാര്‍ മതിയായ നാട്. കള്ളന്മാര് കക്കും, കള്ളന്മാര് തന്നെ അന്വേഷിക്കും.”
*******
കൊറോണക്കാലത്തും എങ്ങിനെ കേരളപോലീസ് സ്വപ്ന സുരേഷിനെ ബാംഗ്ലൂരില്‍ സുരക്ഷിതമായെത്തിച്ചു? ഇന്ത്യയിലെവിടേയും വേലി തന്നെ വിള തിന്നുന്നു....
*******
എന്താണ് ഇന്ത്യ? കുറെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഒത്തുകളിച്ച് രാജ്യദ്രോഹം നടത്തി സുഖിക്കാനും സമ്പാദിക്കാനുമുള്ള വഴി
*******
ഇടത് മോശം തന്നെ. പക്ഷേ വലതും മധ്യവും എല്ലാം ഒരുപോലെ മോശം. ഇന്ത്യൻ രാഷ്ട്രീയം രാജ്യസ്നേഹം പറഞ്ഞു രാജ്യദ്രോഹം മാത്രം നടത്തുന്നു.
*******
ഒന്നുകില്‍ ഒന്നുമറിയാതെ എല്ലാം നിഷേധിക്കുക. കറുപ്പ്. അല്ലേല്‍ എല്ലാമറിഞ്ഞ് എല്ലാം നിഷേധിക്കുക. വെളുപ്പ്. ഇടക്കുള്ളത് അസ്വസ്ഥതയുടെത്.
********
വര്‍ഗീയരാഷ്ട്രീയ മനസ്സ് ചെയ്യുന്നത്. യാഥാര്‍ത്ഥ പ്രശ്നങ്ങളെ കാണാതെ അസൂയയും വെറുപ്പും വെച്ച് ക്രൂരവിനോദത്തില്‍ ആനന്ദം കണ്ടെത്തുക…….
*********
ഭരിക്കാന്‍ ഒട്ടും യോഗ്യത ഇല്ലാത്തവർ, കുത്സിതപ്രവര്ത്തികളിലൂടെ അധികാരം നേടി, നിലനിര്‍ത്തി നാട് ഭരിക്കുമ്പോള്‍ നാട് കുട്ടിചോറാവും…..
********
തലച്ചോറ് തമോഗര്‍ത്തം (Black Hole) ആയാല്‍ സര്‍വ്വലോകവും പിന്നെ സ്വയം തന്നെയും അതില്‍ വീണ് ലയിച്ച് ഇല്ലാതാവും..
***********
ഖിലാഫത്ത്പ്രസ്ഥാനം അടിസ്ഥാനപരമായി, ഖിലാഫത്ത് എന്ന പേര് സൂചിപ്പിക്കും പോലെ, ഇന്ത്യൻ സ്വാതന്ത്ര്യം ഉദ്ദേശിച്ചുള്ളതായിരുന്നില്ല.
********
ഭരണാധികാരി രാജ്യസ്നേഹി ആയിക്കൊള്ളണമെന്നില്ല. ഭരണത്തെയും അധികാരത്തെയും അതിലെ സുഖത്തെയും സ്നേഹിക്കുന്നത് കൊണ്ടും ഭരണാധികാരിയാവാം……
********
ഭരണാധികാരികള്‍ക്കും വേണം രാജ്യസ്നേഹം. അത് മനസ്സിലാവുക സത്യസന്ധതയും ആത്മാര്‍ത്ഥതയും നിഴലിടുന്ന ലളിതജീവിതം കാണുമ്പോള്‍.
*********
ജനം ജനാധിപത്യത്തിന്റെ തല. ഭരണാധികാരികള്‍ കൈകാലുകള്‍. സംശയങ്ങള്‍ കൊണ്ട് തലവേദനിച്ചാല്‍ തലമുറിക്കുകയല്ല; ഉത്തരം നല്‍കുക പരിഹാരം.
********
'എല്ലാം തെറ്റെ'ന്ന് വന്നാല്‍, പിന്നെ പോസിറ്റിവായി പറയാവുന്നത് 'എല്ലാം ശരി'യെന്ന്. എങ്കിൽ എല്ലാം ശരിയെന്ന് പറയുന്ന ഹൈന്ദവത ശരിയെന്ന്
**********
രാജ്യം തനിക്കും കൂടിയുള്ളതാണ്, തന്നെ കൂടി പരിരക്ഷിക്കുന്നതാണ് എന്ന് ഓരോരുവനും ബോധ്യപ്പെട്ടാല്‍, ആ ജനത ആ രാജ്യത്തെ സ്നേഹിക്കും…….
No comments:
Post a Comment