ഈയുള്ളവന് കൊറോണ.
കൂടെ രണ്ട് മക്കള്‍ക്കും.
നിലവില്‍ ഭാര്യ ഒഴിവ്.
നാളെയോ മറ്റന്നാളോ
അവള്‍ക്കും ആയേക്കാം.
ആവാതിരിക്കട്ടെ
എന്ന് പ്രത്യാശ.
പക്ഷേ, ഒരു കാര്യം
ഉറപ്പിച്ച് പറയാം
ഇവിടെ സുഖം.
ഒരു വലിയ അസുഖമായി
കൊറോണയെ, അനുഭവത്തില്‍
തോന്നുന്നതേയില്ല.
ഇവിടെ
ഒരു കുഴപ്പവുമില്ല.
മണമില്ല, രുചിയില്ല
എന്നത് പ്രത്യേകത.
പ്രത്യേകിച്ചും മണം.
രുചി വലിയ തോതില്‍ ഇല്ലേലും
വിശപ്പിന് ഒരു കുറവുമില്ല.
നന്നായി ഭക്ഷണം കഴിക്കുന്നു
ഒരര്‍ത്ഥത്തില്‍
ഇന്ദ്രിയ സ്വഭാവത്തിലല്ലാത്ത,
മാനങ്ങളുടെ തടവറക്കപ്പുറത്തെ,
നിരാകാര നിര്‍ഗുണ ദൈവത്തെ
നിരാകാര നിര്‍ഗുണ പദാര്‍ത്ഥത്തെ
ചെറിയ അര്‍ത്ഥത്തിലെങ്കിലും
അനുഭവിച്ചറിയുന്നത് പോലൊരു
സുഖം.
സ്വാതന്ത്ര്യം.
രുചിയും മണവും
ഇല്ലാത്ത ലോകത്തെ
നിസ്സംഗതയില്‍
കാണാനും അനുഭവിക്കാനും
ഒരവസരം പോലെ.
എന്നിരുന്നാലും,
തുടക്കം മുതൽ
Protocol സൂക്ഷിച്ചിരുന്നു.
ഇപ്പോഴും സൂക്ഷിക്കുന്നു.
ഈയുള്ളവന്‍
ഈയുള്ളവന് വേണ്ടി
എന്ത്, എങ്ങിനെ കാണുന്നു
എന്നത് വെച്ചല്ല;
പകരം ഈ ലോകം
ഈ ലോകത്തിന് വേണ്ടി
എന്ത്, എങ്ങിനെ കാണുന്നു
എന്നത് വെച്ച്
(അത് തെറ്റായാലും
ശരിയായാലും)
Protocol സൂക്ഷിക്കുന്നു.
Positive എന്നറിയുന്നതിനും
6 ദിവസം മുന്‍പ് മുതൽ തന്നെ,
ചില സൂചനകള്‍ വെച്ച്
Self home quarantine സ്വീകരിച്ചു.
ഒരുതരം അസ്വസ്ഥതയും ഇല്ലാതെ
ഒരുതരം വൈഷമ്യങ്ങളും ഇല്ലാതെ
Home quarantine തുടരുന്നു.
Health departmentനെ
നേരിട്ടങ്ങോട്ട് വിളിച്ച്
കാര്യം ധരിപ്പിച്ചു,
ഇപ്പോഴും ധരിപ്പിക്കുന്നു.
തീർത്തും
പേടിക്കാൻ ഒന്നുമില്ലാത്ത
ഒരസുഖം
എന്ന് മാത്രം
ഒരു തോന്നല്‍.
പേടിക്കാന്‍ എന്തിരിക്കുന്നു?
ഏറിയാല്‍ ഇതിന്റെ
പകര്‍ച്ചസ്വഭാവത്തെയല്ലാതെ.
നിലവില്‍ മറ്റസുഖങ്ങള്‍ കൊണ്ട്
ബുദ്ധിമുട്ടുന്നവരുടെ
കാര്യത്തിലൊഴികെ.
അവർക്കെന്താവും എന്നത്
ഉറപ്പിക്കാന്‍ കഴിയില്ല
എന്നതിനാല്‍.
കൂടെ, കുഞ്ഞുകുട്ടികളുടെയും
വൃദ്ധന്‍മാരുടെയും കാര്യത്തിലും...
അവർക്കുമെന്താവും എന്നത്
ഉറപ്പിക്കാന്‍ കഴിയില്ല
എന്നതിനാല്‍.....
എന്നിരുന്നാലും
ഒന്നുറപ്പിച്ച് പറയട്ടെ.
കൊറോണയോടൊപ്പം തന്നെ
ഇവിടെ സുഖം, സ്വസ്ഥത,
സ്വച്ഛത, സ്വാതന്ത്ര്യം.
No comments:
Post a Comment