Tuesday, December 1, 2020

സ്വാതന്ത്ര്യം കിട്ടിയാല്‍ എല്ലാവരും ആവുക അലസന്‍മാര്‍.

സ്വാതന്ത്ര്യം കിട്ടിയാല്‍ എല്ലാവരും ആവുക അലസന്‍മാര്‍. തെരഞ്ഞെടുക്കുക ആലസ്യം. കളിചിരിയുടെ ആലസ്യം, അലസത.

*****

ചോദ്യം:

എല്ലാവരും? സർവ്വേ വല്ലതും നടത്തിയോ ?


ഉത്തരം:

സര്‍വേ ഒന്നും എടുക്കേണ്ടതില്ല ഇതറിയാനും പറയാനും.


ഇതൊരു പ്രകൃതിസത്യമായ പരമാര്‍ത്ഥം മാത്രം.


അറിയാമല്ലോ

ആലസ്യം എന്നാല്‍ inertia.

എല്ലാം ആയിരിക്കുന്ന അവസ്ഥ. ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കുന്ന അവസ്ഥ.


തേടാനും നേടാനും അതിന്‌ വേണ്ടി അസ്വസ്ഥപ്പെടാനും ഇല്ലാത്ത അവസ്ഥ. Inertia. 


സ്വാതന്ത്ര്യം എന്നാല്‍ ബാഹ്യമായ സമ്മര്‍ദ്ദം ഒന്നും ഇല്ലാത്ത അവസ്ഥ.


എന്ന് വെച്ചാല്‍, ആലസ്യത്തില്‍ ഇരുത്തുന്ന, inertia സംജാതമാക്കുന്ന സംഗതിയാണ് സ്വാതന്ത്ര്യം


അങ്ങനെയെങ്കിൽ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എല്ലാവരും ആവുക ആലസ്യത്തില്‍ തന്നെ.


ചോദ്യവും ഉത്തരവും ഇല്ലാത്ത ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാത്ത, വേണ്ടാത്ത ആലസ്യം.


മറ്റൊരു വിധത്തില്‍ പറഞ്ഞാൽ, മതം സ്വര്‍ഗത്തില്‍ വാഗ്ദാനം കൊടുക്കുന്ന ആലസ്യം.


സംഘത്തില്‍ ബുദ്ധനും കമ്യൂണില്‍ മാര്‍ക്സും ഏറെക്കുറെ വേറൊരു കോലത്തില്‍ ഉദ്ദേശിച്ചത്‌.


ആഗ്രഹവും അതിന്റെ സമ്മര്‍ദവും ഇല്ലെങ്കില്‍ ഉണ്ടാകുന്നത്‌. സ്വാതന്ത്ര്യവും അതുണ്ടാക്കുന്ന ആലസ്യവും. അലസത.


ആയിരിക്കും പോലെ ആയിരിക്കല്‍.


Inertia.


ചോദ്യം.

സ്വാതന്ത്ര്യം ഉത്തരവാദിത്തം അല്ലേ?


ഉത്തരം:


ശരിയാണ്‌.


സ്വന്തം കാലില്‍ ആരെയും ആശ്രയിക്കാതെ നില്‍ക്കുന്ന (selfreliant ആയി നില്‍ക്കുന്ന) അവസ്ഥയാണ് സ്വാതന്ത്ര്യം.


അവസ്ഥ തന്നെയാണ് inrertiaയില്‍ അഥവാ ആലസ്യത്തില്‍ എത്തിക്കുന്നത്.


അവസ്ഥ Inertiaയും ആലസ്യവും തന്നെയാണ്.


നിലക്ക്, താങ്കള്‍ പറഞ്ഞത് പോലെ, സ്വന്തം കാര്യം സ്വന്തം ഉത്തരവാദിത്തം ആകുന്നതും ആക്കുന്നതും ആണ്‌ സ്വാതന്ത്ര്യം. ആശ്രയം ഇല്ലാത്ത, ആശ്രയം വേണ്ടാത്ത അവസ്ഥ. In-dependence. നിരാശ്രയത്ത്വം


പക്ഷേ അതിന്റെ അർത്ഥം മറ്റുള്ളവരുടെ ഉത്തരവാദിത്തം നിര്‍ബന്ധിതമായി ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയല്ല സ്വാതന്ത്ര്യം.


മറ്റുള്ളവർ പറയും പോലെ, അവയൊക്കെ ഉത്തരവാദിത്തമാക്കി, ജീവിക്കേണ്ടി വരുന്ന അവസ്ഥയല്ല സ്വാതന്ത്ര്യം.


മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനും കല്‍പനകള്‍ക്കും അടിപ്പെടുകയും, അതിന്റെ അടിസ്ഥാനത്തില്‍ അഭിനയിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതും അല്ല സ്വാതന്ത്ര്യം.


ആവശ്യങ്ങള്‍ കുറഞ്ഞില്ലാതെയായി അങ്ങനെ അടിമപ്പെടാതെയുള്ളതാണ് സ്വാതന്ത്ര്യം.


നിലയ്ക്ക് ആരോടും ഉത്തരം വാദിക്കേണ്ടി (respond ചെയ്യേണ്ടി) വരുന്ന ഉത്തരവാദിത്തം (responsibility) അല്ല, അത്തരം ഉത്തരവാദിത്തം ഉണ്ടാക്കുന്നതല്ല സ്വാതന്ത്ര്യം.


No comments: